Breaking News

Breaking News

കൊല്ലം ജില്ലയില്‍ ഓക്സിജന്‍ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു

കൊല്ലം: കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ തടസരഹിത ഓക്‌സിജന്‍ വിതരണത്തിന് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ ആരംഭിച്ച വാര്‍ റൂം പ്രവര്‍ത്തന സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ മൂന്ന് ഷിഫ്ടുകളായാണ് വാര്‍ റൂം പ്രവര്‍ത്തിക്കുകയെന്നും കളക്ടര്‍ അറിയിച്ചു

Read More »

രാജ്യത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്കുന്നത് പരിഗണനയില്‍…

രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് പരിഗണനയില്‍. മൂന്നാം കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതേതീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം.

Read More »

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല…

ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല. ക്ലാസുകള്‍ ആരംഭിക്കുന്നത് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തിയതികളില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാനുള്ള പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കയ്യില്‍ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. വിക്ടേഴ്‌സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതിരൂക്ഷമായ …

Read More »

മാവേലിക്കരയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യം പിടികൂടി…

മാവേലിക്കരയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. ശ്രീജിത്ത് എന്ന യുവാവിനെയാണ് മാവേലിക്കര പൊലീസ്‌ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ കണ്ടിയൂരിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയ്യാളെ പിടികൂടിയത്. കൂടാതെ വന്‍ തോതില്‍ വിദേശ മദ്യ ശേഖരം കണ്ടെടുത്തത്. ജവാന്‍ ബ്രാന്‍ഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികളാണ് ഇയാളില്‍ നിന്നും പോലിസ് പിടിച്ചെടുത്തത്.

Read More »

ലോക്ഡൗണ്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറയും; മന്ത്രി ശൈലജ

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്ബൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം -മന്ത്രി ശൈലജ പറഞ്ഞു.

Read More »

സാക്ഷര കേരളം; സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനത്തിൽ ഇന്ന് 4838 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 18,868 പേര്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4838 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1303 പേരാണ്. 317 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 18,868 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 36 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 1383, 119, 44 തിരുവനന്തപുരം റൂറല്‍ – 92, …

Read More »

കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കണം; ആര്‍.എസ്.പി(എല്‍) എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്ത്…

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍. ഇക്കാര്യം ഉന്നയിച്ച്‌ ആര്‍.എസ്.പി(എല്‍) എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. ആര്‍ എസ് പി (എല്‍) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പാണ് കത്ത് നല്‍കിയത്. തുടര്‍ച്ചയായി അഞ്ച് തവണ എംഎല്‍എ ആയ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നതാണ് കത്തിലെ ആവശ്യം. ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കുഞ്ഞുമോന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അ‌ഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ചത് …

Read More »

കേരളത്തില്‍ ആറു ജില്ലകളില്‍ അതിതീവ്ര കോവിഡ് വ്യാപനം; രണ്ടു ജില്ലകളിലെ സ്ഥിതി ഗുരുതരമെന്നും കേന്ദ്രസര്‍ക്കാര്‍

കേരളത്തിലെ ആറു ജില്ലകളില്‍ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്രസര്‍ക്കാര്‍. കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്‍റെ അതിതീവ്ര വ്യാപനമുള്ളത്. അതേസമയം, പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിത ​ഗുരുതരമാണെന്നും കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ജനിതകമാറ്റം വന്ന വൈറസുകളില്‍ നിലവിലെ വാക്സീനുകള്‍ ഫലപ്രദമാണെന്നും കേന്ദ്രം …

Read More »

രണ്ട് മാസം സംസ്ഥാനത്ത് കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കില്ല…

സംസ്ഥാനത്ത് രണ്ട് മാസം കെഎസ്‌ഇബിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും കുടിശ്ശികകള്‍ പിരിക്കില്ല. വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ബാങ്കുകളുടെ റിക്കവറി നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല. ആലപ്പുഴയില്‍ രോഗികള്‍ വര്‍ധിക്കുന്നതിന്റെ കാരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

കോവിഡ് രൂക്ഷമാകുന്നു; ലോഡ്ജുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും; മുഖ്യമന്ത്രി….

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോസ്റ്റലുകളും ലോഡ്ജുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ല. കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക രണ്ടുമാസം പിരിക്കില്ല. രണ്ടാം ഡോസ് വാക്‌സിന്‍ മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. അതുകൊണ്ട് നേരത്തെ എടുക്കുന്നതിന് വേണ്ടി തിരക്കു കൂട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »