പബ്‌ജി ഗെയിമിന് അടിമകളായി കുറ്റകൃത്യങ്ങള്‍ ചെയ്ത നിരവധി വാര്‍ത്തകള്‍ നാം കേട്ടുകഴിഞ്ഞു . എന്നാലിപ്പോഴിതാ പാകിസ്താനില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത അതിലേറെ ഞെട്ടിക്കുന്നതാണ്. പബ്‌ജി ഗെയിം കളിക്കുന്നതില്‍ നിന്ന് വിലക്കിയതിന് കുടുംബത്തിലെ നാല് പേരെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. പബ്‌ജി ഗെയിമിലെ രംഗങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുകയായിരുന്നു യുവാവ്. സഹോദരന്‍, സഹോദരി, സഹോദരന്‍റെ ഭാര്യ, സുഹൃത്ത് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ലാഹോറിനടുത്തുള്ള നവ കോട്ടിലാണ് സംഭവം നടന്നതെന്ന് പാകിസ്താനിലെ പ്രമുഖ …
Read More »ആദ്യത്തെ രണ്ടു തവണ 2000, മൂന്നാമതും ലംഘിച്ചാല്‍ 5000; മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഉയര്‍ത്തി…
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഒഡീഷ സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കാത്തവരില്‍ നിന്ന് രണ്ടായിരം രൂപ പിഴ ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആദ്യ രണ്ട് തവണ 2000 രൂപയും മൂന്നാമതും നിയമലംഘനം നടത്തിയാല്‍ അയ്യായിരം രൂപ പിഴയും ഈടാക്കും. നേരത്തെ 1000 രൂപ ആയിരുന്ന പിഴയാണ് ഇന്ന് രണ്ടായിരം ആക്കി ഉയര്‍ത്തിയത്. മാസ്‌ക് ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജനങ്ങള്‍ക്ക് പ്രത്യേക …
Read More »രാജ്യത്ത് സ്ഥിതി അതി രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറനുള്ളിൽ 1.52 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍….
രാജ്യത്ത് സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 1.52 ലക്ഷത്തിലധികം പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ കണക്ക് അനുസരിച്ച് 1.33 കോടിയിലധികള്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 839 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 1,69,275 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആറര മാസത്തിനുശേഷം ആദ്യമായി ആക്റ്റീവ് കേസുകളുടെ എണ്ണം വീണ്ടും 10 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ …
Read More »തപാൽ വോട്ടിലെ ഇരട്ടിപ്പ് നടപടി ആവശ്യപ്പെട്ട് രമേഷ് ചെന്നിത്തലയും, കെ സുരേന്ദ്രനും രംഗത്ത്…
തപാൽ വോട്ടിലെ ഇരട്ടിപ്പ് നടപടി ആവശ്യപ്പെട്ട് രമേഷ് ചെന്നിത്തലയും, കെ സുരേന്ദ്രനും രംഗത്ത്.
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തലസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യത…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഇടുക്കി ജില്ലയിലും, ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 40 …
Read More »അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല
അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലന്ന് ലോകായുക്ത
Read More »നാടിനെ നടുക്കിയ പുറ്റിങ്ങല്‍ ദുരന്തത്തിന് അഞ്ചാണ്ട്…
110 പേരുടെ ജീവന്‍ നഷ്ടമാകുകയും ഏഴുനൂറിലധികം പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്ത പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.11ന് ആയിരുന്നു 110 ജീവനുകള്‍ നഷ്ടമായ ദുരന്തം നടന്നത്. കമ്ബത്തിനായി നിറച്ചിരുന്ന വെടിമരുന്നിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. 750ഓളം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 180 വീടുകളും നിരവധി കിണറുകളും തകര്‍ന്നു. പുറ്റിങ്ങലമ്മയുടെ തിരുനാളായ മീന ഭരണിദിനത്തില്‍ …
Read More »പുത്തൂരിൽ ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് അതേ ബസ് കയറി യാത്രികൻ മരിച്ചു….
പുത്തൂരിൽ ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് യാത്രികൻ മരിച്ചു. ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് തലയിലൂടെ അതേ ബസിന്റെ ചക്രങ്ങൾ കയറിയാണ് യാത്രികൻ മരിച്ചത്. മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം അപകടം സംഭവിച്ചതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ആൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
Read More »തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ കവര്‍ച്ച; ജ്വല്ലറി ഉടയമയെ കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു…
തലസ്ഥാനതത് ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി വന്‍ കവര്‍ച്ച. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമായിരുന്നു കവര്‍ച്ച നടന്നത്. വഴിയില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തിയ അജ്ഞാതസംഘം മുളകുപൊടി എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. തുടര്‍ന്ന് നൂറു പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് ജ്വല്ലറിക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്ബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയിലേക്ക് നല്‍കാനുള്ള സ്വര്‍ണം കൊണ്ടു …
Read More »ഐപിഎല്‍ ലോഗോയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സെവാഗ്…
ഐപിഎല്‍ 14-ാം സീസണില്‍ ബുംറ ഉള്‍പ്പെടെ ബൗളര്‍മാരെ ഡെത്ത് ഓവറുകളില്‍ പ്രഹരിച്ച് ഡിവില്ലേഴ്സ് സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെ ജയത്തിലേക്ക് നയിച്ച താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ച് ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏറെ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഐപിഎല്‍ ലോഗോ ഡിവില്ലേഴ്സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത് എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘വില്‍ പവര്‍ എന്നാല്‍ …
Read More »