Breaking News

തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ കവര്‍ച്ച; ജ്വല്ലറി ഉടയമയെ കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു…

തലസ്ഥാനതത് ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി വന്‍ കവര്‍ച്ച. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമായിരുന്നു കവര്‍ച്ച നടന്നത്.

വഴിയില്‍ വച്ച്‌ കാര്‍ തടഞ്ഞു നിര്‍ത്തിയ അജ്ഞാതസംഘം മുളകുപൊടി എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. തുടര്‍ന്ന് നൂറു പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച്‌ ജ്വല്ലറിക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്ബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയിലേക്ക് നല്‍കാനുള്ള സ്വര്‍ണം കൊണ്ടു വരുമ്ബോഴാണ് ആക്രമണം ഉണ്ടായത്.  രണ്ട് കാറുകളിലായി എത്തിയ അജ്ഞാതസംഘം ഇയാളെ തടഞ്ഞുനിര്‍ത്തുകയായിരുന്നു, അതിനു ശേഷം സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.

സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്തു. സമ്ബത്തിന്റെ ഡ്രൈവര്‍ അരുണിനെയും അജ്ഞാത സംഘം ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സംഭവസമയം കാറില്‍ കൂടെ ഉണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണിനില്ലെന്നും പരാതിയില്‍ പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …