രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗികളായത്. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. രണ്ടാംതരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. രോഗവ്യാപനത്തിന്റെ തീവ്രത മേയ് അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂവെന്നാണ് കേന്ദ്ര ദൗത്യ സംഘത്തിന്റെ വിലയിരുത്തല്‍.
Read More »‘പാല്‍ സൊസൈറ്റിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നത്’ പരിഹസിച്ച ആരിഫിന് മറുപടിയുമായി അരിത ബാബു…
തന്റെ ജീവിത സാഹചര്യത്തെ പരിഹസിച്ച എ.എം ആരിഫ് എം.പിയ്ക്കു മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബു. പരാമര്‍ശം വേദനാജനകമെന്ന് അരിതാ ബാബു പ്രതികരിച്ചു. മത്സരിക്കുന്നത് പാല്‍ സൊസൈറ്റിയിലേക്കല്ലെന്ന എ.എം ആരിഫ് എം.പിയുടെ പരിഹാസം കേട്ടപ്പോള്‍ സങ്കടം തോന്നി, എം.എം ആരിഫിന്റെ പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണ്. ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടായത് വേദനാജനകമെന്നും അരിത പറഞ്ഞു. ക്ഷീര കര്‍ഷകയായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ …
Read More »LPG വില ഇനിയും കുറയും; സൂചനയുമായി പെട്രോളിയം മന്ത്രി..
LPG സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവുകള്‍ നമുക്ക് കാണാന്‍ കഴിയും. രണ്ടു മാസത്തില്‍ സിലിണ്ടറിന്റെ വില കൂടിയത് ഇരുപത്തിയഞ്ചോ മുപ്പതോ രൂപയല്ല മറിച്ച് 125 രൂപയാണ്. അതിനു ശേഷം ഏപ്രില്‍ ഒന്നിന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ 10 രൂപ കുറച്ചിരുന്നു. ഇപ്പോഴിതാ സിലിണ്ടറിന്റെ വില കുറയാനുള്ള മറ്റൊരു പ്രതീക്ഷകൂടി ഉണ്ടായിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുന്നോട്ടും LPG സിലിണ്ടറിന്റെ വിലയില്‍ കുറവു വരുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര …
Read More »നഗ്‌ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍റെ നിര്‍ബന്ധത്തെ തുടർന്ന് പതിനാലുകാരി ജീവനൊടുക്കി…
നഗ്‌ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നവെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി നിരന്തരം ശല്യംചെയ്യുകയും ഇത് പെണ്‍കുട്ടി വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം ; വോട്ടര്‍മാര്‍ അറിയേണ്ട കാര്യങ്ങള്‍; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് അവസാനമണിക്കൂറില്‍ വോട്ട്…
കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമാനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമേ ബൂത്തിലേയ്ക്ക് കയറ്റു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്ബൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്ബുഴ എന്നിവിടങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയും മറ്റ് സ്ഥലങ്ങളില്‍ …
Read More »അക്ഷയ് കുമാര്‍ ആശുപത്രിയില്‍, 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു…
കൊറോണയുടെ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്നത് സിനിമ മേഘലയെയാണ്. ഇതിനോടകം നിരവധി പ്രമുഖ സിനിമ, സീരിയല്‍ താരങ്ങള്‍ കൊറോണയുടെ പിടിയിലായതായാണ് റിപ്പോര്‍ട്ട്. Ram Setu താരം അക്ഷയ് കുമാറിന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതായും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉടന്‍ തന്നെ …
Read More »വിവാഹത്തില്‍ പങ്കെടുത്ത 87 പേര്‍ക്ക് കോവിഡ് ; വിവാഹത്തില്‍ പങ്കെടുത്തത് 370 പേര്…
വിവാഹത്തില്‍ പങ്കെടുത്ത 87 അതിഥികള്‍ക്ക് കോവിഡ്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ ഹന്‍മജിപേട്ട് ഗ്രാമത്തിലാണ് സംഭവം. 370 പേര്‍ വിവാഹത്തില്‍ പങ്കെടുത്തതായാണ് വിവരം. കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരെയെല്ലാം വീട്ടുനിരീക്ഷണത്തിലാക്കി. ഗ്രാമത്തില്‍ ഒരു ഐസൊലേഷന്‍ സെന്‍റര്‍ ഒരുക്കുകയും ചെയ്തു. രോഗികളുമായി സമ്ബര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. തൊട്ടടുത്ത ഗ്രാമമായ സിദ്ധപുര്‍ ഗ്രാമത്തില്‍നിന്നും നിരവധിപേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവിടെയും കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതര്‍ പറയുന്നുണ്ട്. …
Read More »നിലമ്ബൂരില്‍ നൂറ് കുപ്പി വിദേശ മദ്യം പിടികൂടി…
നിലമ്ബൂരില്‍ അനധികൃതമായി സൂക്ഷിച്ച നൂറ് കുപ്പി വിദേശ മദ്യം പിടികൂടി. അകമ്ബാടം മൈലാടിപ്പൊട്ടി സ്വദേശി വടക്കെപുറം മുജീബ് റഹ്മാനാണ് മദ്യം സൂക്ഷിച്ചതെന്നാണ് എക്‌സൈസ് ഉദ്യേഗസ്ഥര്‍ പറയുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അവധിയായതിനാല്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ വാങ്ങി സൂക്ഷിച്ചു വച്ച മദ്യമാണ് പിടികൂടിയത്.
Read More »രാജ്യത്ത് സ്ഥിതി രൂക്ഷം; കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍ ; ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ 1 ലക്ഷം പിന്നിട്ടു…
രാജ്യത്ത് സ്ഥിതി രൂക്ഷമാകുന്നു. ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിടുന്നത്. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 478 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളില്‍ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും …
Read More »പി ബാലചന്ദ്രന്‍റെ വിയോഗം മലയാള സിനിമക്ക് വന്‍ നഷ്ടം; ആദരാഞ്ജലിയുമായി പ്രമുഖ താരങ്ങൾ…
പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. പി ബാലചന്ദ്രന്‍ എന്ന പേര് മലയാള സിനിമയുടെ തിരശ്ശീലയില്‍ തെളിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. എങ്കിലും ആ പേരിനുടമ ആരാണെന്നോ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥകൃത്ത് ആരാണെന്നും മലയാളി തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയതോടെയാണ് പി ബാലചന്ദ്രന്‍ എന്ന തിരക്കഥകൃത്തിനെയും …
Read More »