Breaking News

Breaking News

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു

ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയിൽ മാധവ ജംക്ഷന് സമീപമാണ് സംഭവം. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാർ ഓടിച്ചിരുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. കരുവാറ്റയിൽ നിന്ന് കായംകുളത്തെ വർക്ക്ഷോപ്പിലേക്ക് പോവുകയായിരുന്നു കാർ. ബുധനാഴ്​ച ഉച്ചക്ക്​ 1.30ന്​ ഹരിപ്പാട്​ സിഗ്നൽ കാത്തുകിടക്കുമ്പോൾ ബോണറ്റിൽ നിന്നും പുകയുയർന്നു. സമീപത്തുണ്ടായിരുന്ന മറ്റ്​ വാഹന യാത്രക്കാർ പറഞ്ഞതോടെ ഡ്രൈവർ അതിവേഗം പുറത്തുചാടി. ഈ സമയം മുൻഭാഗം …

Read More »

ട്വിറ്ററിന് പുതിയ സിഇഒ; മസ്കിന്‍റെ സ്വന്തം ‘ഫ്ലോക്കി’

ട്വിറ്ററിന് ഇനി പുതിയ സിഇഒ. പക്ഷേ, അതൊരു മനുഷ്യനല്ല, നായയാണ്. ഇലോൺ മസ്കിന്‍റെ സ്വന്തം വളർത്തുനായ ഫ്ലോക്കി. ഷിബ ഇനു വിഭാഗത്തിൽ പെടുന്ന ഫ്‌ളോക്കി ‘മറ്റേയാളേക്കാള്‍’ എന്തുകൊണ്ടും മികച്ചതാണെന്നാണ് ഇലോൺ മസ്കിൻ്റെ വാദം. മുൻ മേധാവി പരാഗ് അഗർവാളിനെക്കുറിച്ചാണ് മസ്ക് പരാമർശിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ മസ്ക് പരാഗ് അഗർവാളിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. അഗർവാളിനെ കൂടാതെ മുൻ നിയമ മേധാവി വിജയ ഗഡ്ഡെ, സിഎഫ്ഒ നെല്‍ …

Read More »

അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നു; പ്രതികരണവുമായി വി മുരളീധരൻ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിയിലും കള്ളപ്പണ ഇടപാടിലും ഏർപ്പെട്ടവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന മോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കേസ് ഒത്തുതീർപ്പാക്കിയില്ലേ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ നടപടിയെന്നും ഒന്നും തീർന്നിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

Read More »

ഇന്ത്യയിൽ ആദ്യം; 84 വയസ്സുകാരിക്ക്‌ നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 84 കാരിക്ക് നടത്തിയ ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വൻ വിജയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പ്രായമായ ഒരാൾക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഉദരത്തെയും ശ്വാസകോശത്തെയും വേർതിരിക്കുന്ന ഡയഫ്രമിലെ ഹെർണിയ മൂലമുണ്ടായ അസ്വസ്ഥതയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൻകുടലും ഒമെറ്റവും നെഞ്ചിലേക്ക് കയറിയ അവസ്ഥയിലാണെന്ന് …

Read More »

സമുദ്രനിരപ്പിൽ പ്രതിവർഷം 4.5 മില്ലിമീറ്റർ വർധന; ഭീഷണി നേരിടുന്ന നഗരങ്ങൾക്കൊപ്പം മുംബൈയും

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷക്കാലയളവിൽ സമുദ്രനിരപ്പിൽ പ്രതിവർഷം 4.5 മില്ലിമീറ്റർ വർധന. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നെതർലാന്‍റ്സ് തുടങ്ങിയ രാജ്യങ്ങളും ആഗോള സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണിയിലാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്. ഹരിതഗൃഹ വാതക ബഹിർഗമനം ഏറ്റവും താഴ്ന്ന നിലയിൽ തുടരുകയാണെങ്കിൽ പോലും, 1995-2014 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പ് 0.6 മീറ്റർ ഉയരും. ഇത് ചെറിയ ദ്വീപ് രാജ്യങ്ങൾക്ക് മാത്രമല്ല, വലിയ തീരപ്രദേശങ്ങൾക്കും ഭീഷണി …

Read More »

കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം; ഇടക്കാല ഉത്തരവിന് താത്കാലിക സ്റ്റേ

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28ന് മുമ്പ് പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതിയെ സമീപിച്ചവർക്ക് 50 % ആനുകൂല്യം …

Read More »

കോൺഗ്രസിൽ അഴിച്ചുപണി; കൂടുതൽ നിർദ്ദേശങ്ങളുമായി ഹൈക്കമാൻഡ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ അഴിച്ചുപണി. കെ.പി.സി.സി ഭാരവാഹികളെയും പകുതി ഡി.സി.സി പ്രസിഡന്‍റുമാരെയും മാറ്റാനാണ് ആലോചന. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പുനഃസംഘടനയായിരിക്കും നേതൃത്വത്തിന്‍റെ പ്രധാന അജണ്ട. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കൾ അഭിപ്രായവ്യത്യാസമില്ലാതെ ഒന്നിച്ചു പോകണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. കെ സുധാകരൻ പ്രസിഡന്‍റായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ പരീക്ഷണമായാണ് കെ പി സി സി ഭാരവാഹികളെ തീരുമാനിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ …

Read More »

‘മാർബർ​ഗ്’ വൈറസ്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന

ഗിനിയ: പല രാജ്യങ്ങളിലും കോവിഡ് നിരക്ക് ഇപ്പോഴും വർദ്ധിക്കുകയും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റൊരു വൈറസിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്വറ്റോറിയൽ ​ഗിനിയയിലാണ് ഏറ്റവും മാരകമായ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോള പോലുള്ള ഈ വൈറസ് ബാധിച്ച് ഒമ്പത് പേർ മരിച്ചതായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ചെയ്തു. നിലവിൽ 16 …

Read More »

റെക്കോഡ് നേട്ടം കൈവരിച്ച് സ്‍ഫടികം; മുടക്കുമുതൽ തിരിച്ചുപിടിച്ചു

28 വർഷങ്ങൾക്ക് ശേഷം റീമാസ്റ്റർ ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് സ്ഫടികം. റിലീസ് ദിവസം മോഹൻലാൽ ആരാധകർ തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോൾ തുടർന്നുള്ള ദിവസങ്ങളിൽ കുടുംബപ്രേക്ഷകരും തിയേറ്ററുകളിലെത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു സ്ഫടികം. ആദ്യ ആറ് ദിവസത്തിനുള്ളിൽ തന്നെ ചിത്രം തിയേറ്ററുകളിൽ നിന്നും റെക്കോഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. റീമാസ്റ്ററിംഗിനു മാത്രം രണ്ട് കോടി രൂപയായിരുന്നു സിനിമയുടെ ചെലവ്. എന്നാൽ പരസ്യവും സാറ്റലൈറ്റ് സർവീസ് പ്രൊവൈഡർക്ക് …

Read More »

സിംഗിളായ ജീവനക്കാർക്ക് സിംഗിളായ മേയറുടെ വാലന്‍റൈൻസ് സമ്മാനം

മനില: വാലന്‍റൈൻസ് ദിനത്തിൽ ജോലിക്കെത്തിയ ജനറൽ ലൂണ ടൗൺ ഹാളിലെ സിംഗിളായ ജീവനക്കാർക്ക് അവരുടെ ദിവസ വേതനത്തിന്‍റെ മൂന്നിരട്ടി സമ്മാനമായി നൽകി സിംഗിളായ മേയർ. ഫിലിപ്പീൻസിലെ ക്വെസോൺ പ്രവിശ്യാ മേയർ മാറ്റ് ഫ്ളോറിഡയാണ് ഈ സമ്മാനം നൽകിയത്. ഓർക്കാനും സ്നേഹിക്കാനും ആരെങ്കിലുമുണ്ടെന്ന് സിംഗിൾസിനെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് മാത്രമേ സമ്മാനം ലഭിക്കൂ. ഇത് സ്ഥിരീകരിക്കാൻ വിശദമായ പരിശോധനയുണ്ട്. 289 ജീവനക്കാരിൽ 37 പേർക്ക് ഇത്തവണ …

Read More »