Breaking News

Breaking News

മൊത്തവില പണപ്പെരുപ്പം; ജനുവരിയിൽ 2 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ന്യൂഡല്‍ഹി: രാജ്യത്തെ വാർഷിക മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനമാണ്. ഇന്ധനത്തിന്‍റെയും വൈദ്യുതിയുടെയും വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ നിരക്ക് കുറയാനുള്ള പ്രധാന കാരണം. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2022 ഡിസംബറിൽ 4.95 ശതമാനവും 2022 നവംബറിൽ 6.12 ശതമാനവുമായിരുന്നു. അതേസമയം, ഭക്ഷ്യ പണപ്പെരുപ്പം 2022 ഡിസംബറിലെ 1.25 ശതമാനത്തിൽ …

Read More »

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; ഡിസിസി നേതാക്കളടക്കം പാർട്ടി വിടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ കോൺഗ്രസിൽ ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളുടെ കൂട്ടരാജി. വട്ടിയൂർക്കാവിൽ നേരത്തെ വിമത യോഗം ചേർന്നവരാണ് രാജിവയ്ക്കുന്നത്. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് നൽകി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് ബ്ലോക്കിലെ 104 പേർ ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്. കെ.പി.സി.സി അംഗങ്ങളായ ഡി.സുദർശൻ, ശാസ്തമംഗലം മോഹനൻ എന്നിവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഇവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More »

സംസ്ഥാനത്തെ എല്ലാ ബസുകളിലും 28ന് മുൻപ് ക്യാമറ ഘടിപ്പിക്കണം: മന്ത്രി ആൻ്റണി രാജു

കൊച്ചി: ഈ മാസം 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ബസിന്‍റെ മുൻവശത്തെ റോഡും ബസിന്‍റെ അകവും കാണാൻ കഴിയുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനുള്ള ചെലവിന്‍റെ 50% റോഡ് സേഫ്റ്റി അതോറിറ്റി വഹിക്കും. ഓരോ ബസും നിയമാനുസൃതമായാണോ സർവീസ് നടത്തുന്നതെന്ന് നിരന്തരം പരിശോധിക്കാൻ ഓരോ ഉദ്യോഗസ്ഥർക്ക് ചുമതല നൽകാനും യോഗത്തിൽ തീരുമാനമായി. …

Read More »

ചൈനീസ് ചാരബലൂണിന്‍റെ സുപ്രധാന ഭാഗങ്ങള്‍ കണ്ടെടുത്ത് അമേരിക്ക

കാലിഫോര്‍ണിയ: യുഎസ് സൈന്യം വെടിവെച്ചിട്ട ചൈനീസ് ചാരബലൂണിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. മൂന്ന് ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ പറന്നതിനെ തുടർന്നാണ് യുഎസ് ബലൂൺ വെടിവെച്ചിട്ടത്. അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിന്നാണ് ബലൂണിൽ നിന്നുള്ള സെൻസറുകൾ ഉൾപ്പെടെ കണ്ടെടുത്തത്. എല്ലാ സെൻസറുകളും കണ്ടെടുത്തതായി യുഎസ് നോർത്തേൺ കമാൻഡ് അറിയിച്ചു. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ എഫ്ബിഐ പരിശോധിച്ച് വരികയാണെന്ന് യു എസ് അറിയിച്ചു. ഫെബ്രുവരി നാലിന് ചൈനീസ് ബലൂൺ വെടിവെച്ചിട്ടതിന് ശേഷം …

Read More »

മദ്രാസ് ഐഐടിയിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; വ്യാപക പ്രതിഷേധം

ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യാണ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെ മറ്റൊരു വിദ്യാർത്ഥിയും ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടക സ്വദേശിയായ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഐഐടി വിദ്യാർത്ഥികൾ അഡ്മിനിസ്ട്രേഷനെതിരെ പ്രതിഷേധിച്ചു. ക്യാമ്പസിലെ മഹാനദി ഹോസ്റ്റലിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സ്റ്റീഫൻ സണ്ണിയെ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് …

Read More »

ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടിനൽകുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനം ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്ക്. ശേഷിക്കുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം കണക്കിലെടുത്താണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്. …

Read More »

ഭാര്യയ്ക്കായി എന്നും റോസാപ്പൂ; വൃദ്ധൻ്റെ മരണശേഷം ചിതാഭസ്‌മം ഒന്നിച്ചാക്കി കുടുംബം

ബീഹാർ : ചരിത്രത്തിലും കഥകളിലും, നമുക്ക് എല്ലായ്പ്പോഴും ധാരാളം അനശ്വര പ്രണയികളെ കാണാൻ കഴിയും. റോമിയോ ജൂലിയറ്റ്, ലൈല മജ്നു അങ്ങനെ. എന്നിരുന്നാലും, ഇക്കാലത്ത് സ്നേഹം കൂടുതൽ കൂടുതൽ കെട്ടുകഥയായി മാറുകയാണ്. എന്നാൽ ഭാര്യയുടെ മരണശേഷവും അവളുടെ ഓർമ്മയിൽ ജീവിക്കുകയും അവളുടെ ചിതാഭസ്മം അവസാന ശ്വാസം വരെ സൂക്ഷിക്കുകയും ചെയ്ത ഒരാളുടെ കഥയാണിത്.  ബീഹാർ സ്വദേശിയായ ഭോലനാഥ് അലോക് ആണ് കഥയിലെ നായകൻ. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല. എന്നിരുന്നാലും, ഭാര്യയുടെ …

Read More »

ബിബിസി ഡൽഹി ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ്

ന്യൂ ഡൽഹി: ബിബിസിയുടെ ഡൽഹി ഓഫീസിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന. 60 മുതൽ 70 വരെ അംഗങ്ങളുള്ള ഒരു സംഘം ബിബിസി ഓഫീസിലെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രവേശനവും പുറത്തുകടക്കലും നിരോധിച്ചതായും റിപ്പോർട്ട് ഉണ്ട്. അതിനിടെ, ട്വിറ്ററിൽ കോൺഗ്രസും സർക്കാരിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. “ആദ്യം അവർ ബിബിസി ഡോക്യുമെന്ററി നിരോധിച്ചു, ഇപ്പോൾ ഐടി ബിബിസിയെ റെയ്ഡ് ചെയ്തു. ഇത് അപ്രഖ്യാപിത …

Read More »

ഒരേസമയം 100 ഇമേജ് വരെ അയക്കാം; കലക്കൻ അപ്ഡേറ്റുമായി വാട്ട്സാപ്പ്

ഒരേ സമയം നൂറോളം ചിത്രങ്ങൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്. ഈ സവിശേഷത ഡെസ്ക്ടോപ്പ് പതിപ്പിൽ ലഭ്യമായിത്തുടങ്ങി. ഹൈക്വാളിറ്റി ചിത്രങ്ങൾ പങ്കിടാനുള്ള ഓപ്ഷനാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് അപ്ലിക്കേഷനുകൾക്കായി സമാനമായ അപ്ഡേറ്റിനായി കമ്പനി പ്രവർത്തിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  ഐഒഎസിനായി വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് 23.3.0.75 പുറത്തിറക്കുമെന്ന് ഫീച്ചർ ട്രാക്കർ വാബെറ്റ്ഇൻഫോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ, ഒരു ചാറ്റിൽ ഒരു സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാൻ …

Read More »

കൂട്ട അവധി നിയന്ത്രിക്കാൻ സര്‍ക്കാര്‍; റവന്യൂവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിൽ മാര്‍ഗരേഖ പുറപ്പെടുവിക്കാൻ സർക്കാർ. എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി നൽകാമെന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്‍റെ കടുത്ത നീക്കം. അവധിക്ക് അപേക്ഷിക്കാതെ അവധി എടുക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്ന് വാദിക്കുമ്പോഴും ഒരു ദിവസം എത്ര ജീവനക്കാർക്ക് അവധി നൽകാമെന്നതിന് …

Read More »