Breaking News

Breaking News

2020 ന്‍റെ അവസാനം വരെ കോവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുത് : ലോകാരോഗ്യ സംഘടന…

കൊവിഡിന് എതിരെയുളള വാക്സിന്‍ പരീക്ഷണം മികച്ച രീതിയില്‍ മുന്നേറുന്നുവെന്നും എന്നാല്‍ 2021 വരെ വാക്സിന്‍ പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ അടിയന്തിര പരിപാടികളുടെ മേധാവി മൈക്ക് റയാന്‍ പറഞ്ഞു. ന്യായമായ വാക്സിന്‍ വിതരണം ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനിടയില്‍ വൈറസിന്റെ വ്യാപനം തടയുകയെന്നത് പ്രധാനമാണെന്ന് മൈക്ക് റയാന്‍ പറഞ്ഞു. ലോകമെമ്ബാടുമുള്ള പുതിയ കേസുകള്‍ റെക്കോര്‍ഡ് നിലവാരത്തിലാണ്. ‘നമ്മള്‍ നല്ല പുരോഗതി കൈവരിച്ചു’, മാത്രമല്ല, നിരവധി വാക്സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണെന്നും …

Read More »

പാതി വേവിച്ച മീന്‍ കഴിച്ചു; മധ്യവയസ്കന് നഷ്ടമായത് പാതി കരള്‍..

പാതിവേവിച്ച മീന്‍ കഴിച്ച മധ്യവയസ്കന് നഷ്ടമായത് പാതി കരള്‍. പാതിവെന്ത മല്‍സ്യം കഴിച്ച ഇയാളുടെ കരളിന്റെ പകുതിയോളം നീക്കം ചെയ്യേണ്ടി വന്നു. കരളിനുള്ളില്‍ ഫ്ലാറ്റ് വേംസ് മുട്ടയിട്ടതിനെ തുടര്‍ന്നാണ് കരളില്‍ ശസ്ത്രക്രിയ നടത്തി പകുതിയോളം നീക്കം ചെയ്യേണ്ടി വന്നത്. വിശപ്പില്ലായ്മ, വയറിളക്കം, തളര്‍ച്ച, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് 55 കാരനെ ആശുപത്രിയിലെത്തുന്നത്. സ്‌കാനിങ്ങില്‍ ഇദ്ദേഹത്തിന്റെ കരളിന്റെ ഇടതുഭാഗത്തായി 19 സെന്റി മീറ്റര്‍ നീളവും 18 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു …

Read More »

വൈറസ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് ശക്തമായ ലോക്ക്ഡൗണ്‍…

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇനി വരാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ ലോക്ക്ഡൗണെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍ അറിയിച്ചു. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഡോ അമര്‍ ഫെറ്റില്‍ ഈ കാര്യം അറിയിച്ചത്. കോവിഡ് രൂക്ഷമായ സംസ്ഥാനത്ത് കര്‍ശന നടപടികള്‍ വേണ്ടിവരുമെന്നും എന്നാല്‍ എത്രദിവസം ഈ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് സമ്ബൂര്‍ണലോക്ഡൗണ്‍ …

Read More »

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയന്‍…

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണത്തിനോട് അനുബന്ധിച്ച്‌ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ പലവ്യഞ്ജനക്കിറ്റുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്ബാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ, പാലട, ഗോതമ്ബ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് പലവ്യഞ്ജന കിറ്റിലുണ്ടാവുക. ഓഗസ്റ്റ് അവസാനത്തോടെ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതിയായ അളവില്‍ …

Read More »

കൊല്ലം ജില്ലയില്‍ സ്ഥിതി രൂക്ഷമാകുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ച 133 പേരില്‍ 116 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗം…

കൊല്ലം ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 116 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ എത്തിയവരും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയും 5 പേര്‍ യാത്രാചരിത്രം ഇല്ലാത്തവരുമാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 671 ആയി. 13 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടി. 7443 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 4665 പോരാണ് രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക …

Read More »

സംസ്ഥാനത്ത് ഇന്ന് പുതിയ 51 ഹോട്‌സ്‌പോട്ടുകള്‍ കൂടി…

സംസ്ഥാനത്ത് ഇന്ന് 51 പുതിയ ഹോട്‌സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 397 ഹോട്ട് സ്പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8, 9), ഒളവണ്ണ (7), ഏറാമല (16), അഴിയൂര്‍ (എല്ലാ വാര്‍ഡുകളും), എടച്ചേരി (എല്ലാ വാര്‍ഡുകളും), കൊയിലാണ്ടി മുന്‍സിപ്പാലിറ്റി (32, 33, മുന്‍സിപ്പല്‍ ഏര്യയിലെ എല്ലാ ഹോട്ടലുകളും), ചെക്യാട് (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (17), ചേറോട് …

Read More »

സ്ഥിതി അതീവ ഗുരിതരം; സംസ്ഥാനം വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണിലേക്ക്; കനത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍; മുഖ്യമന്ത്രി…

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ആദ്യമായി ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എണ്ണം 15032 ആയി. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അക്കാര്യത്തെപ്പറ്റി ഇപ്പോള്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി …

Read More »

സംസ്ഥാനത്തെ സ്ഥിതി അതീവഗുരുതരം; ആദ്യമായി 1000 കടന്ന് രോഗികൾ; 782 പേർക്ക് സമ്ബർക്കത്തിലൂടെ കോവിഡ്…

സംസ്ഥാനത്ത് ഇന്ന് ആയിരം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 785 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അതില്‍ തന്നെ 57 പേരുടെ ഉറവിടം അവ്യക്തമല്ല. 87പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. 109 പേര്‍ മറ്റ്‌സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. തിരുവനന്തപുരം 226 , കൊല്ലം133 , പത്തനംതിട്ട 49 , ആലപ്പുഴ 120 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട്? 34 …

Read More »

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണങ്ങൾ; ഇന്ന് മാത്രം മരണപ്പെട്ടത് 4 പേർ..

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണങ്ങൾ. ഇന്ന് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേര്‍ ഇന്ന് മരിക്കുകയുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 48 ആയി. വിളക്കാട്ടോര്‍ സ്വദേശി സദാനന്ദനെ ഹൃദയസംബന്ധമായ രോഗത്തിനാണ് പരിയാരം മെഡിക്കല്‍ …

Read More »

കൊല്ലത്തെ സ്ഥിതി രൂക്ഷം; കൊട്ടാരക്കരയിലും വെട്ടിക്കവലയിലും കോവിഡ് പിടിമുറുക്കുന്നു…

കൊല്ലം ജില്ലയില്‍ സ്ഥിതി രൂക്ഷമാകുന്നു. വെട്ടിക്കവലയിലും കൊട്ടാരക്കരയിലും കൊവിഡ് പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ട്, സ്ഥിതി സങ്കീര്‍ണം. ഇന്നലെ ഒന്നര വയസുള്ള കുട്ടി ഉള്‍പ്പടെ പത്ത് പേര്‍ക്കുകൂടി വെട്ടിക്കവലയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ കൊട്ടാരക്കരയില്‍ രോഗബാധിതര്‍ 39 ആയി. ഇന്ന് ലഭിക്കുന്ന പരിശോധനാ ഫലത്തില്‍ കൂടുതല്‍ പോസിറ്റീവ് ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറയില്‍ നാലുപേര്‍ക്കും ചിരട്ടക്കോണത്ത് മൂന്നുപേര്‍ക്കും കണ്ണങ്കോടും വെട്ടിക്കവലയിലും കോക്കാടും ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. …

Read More »