Breaking News

Breaking News

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല ; മരണം 43; കർശനനിയന്ത്രണങ്ങൾ തുടരും..

സംസ്ഥാനത്തെ കൊവിഡ് ആശങ്ക കുറയുന്നില്ല. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ഒരാള്‍ കൂടി ഇന്നലെ രാത്രി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 43 ആയി. കളിയിക്കാവിള സ്വദേശിയാ അമ്ബത്തിമൂന്നുകാരന്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. കൊല്ലം ജില്ലയില്‍ ചടയമംഗലം …

Read More »

കൊല്ലം ജില്ലയിലെ കൊവിഡ് രോഗികളുടെ കണക്കുകൾ മറച്ചു വയ്ക്കുന്നതായി പരാതി..

കൊല്ലം ജില്ലയിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതായി പരാതി. ജില്ലയില്‍ പൊലീസുകാരടക്കം പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഇവരുടെയൊന്നും വിവരം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെന്നാണ് പ്രധാന പരാതി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും പൊലീസുകാരനും അഭിഭാഷകര്‍ക്കും ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര, പുനലൂര്‍ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. എന്നാല്‍ ഇവരുടെയൊന്നും വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മാത്രമല്ല ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും …

Read More »

കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് 61 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ്..

കൊല്ലം ജില്ലയില്‍ ഇന്ന് ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായി ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 61 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നത്. ഏഴുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും ഏഴുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ജൂലൈ 18 ന് 50.9 ശതമാനമായിരുന്നു സമ്ബര്‍ക്ക രോഗികളുടെ കണക്ക്, 17 ന് അത് 42 ശതമാനം മാത്രമായിരുന്നു. …

Read More »

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി..

സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഏഴ് സ്ഥലങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇന്നത്തെ ഹോട്ട്സ്പോട്ടുകള്‍; തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 629 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം; 43 പേരുടെ ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 629 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 43 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ …

Read More »

കൊതുകുകളിലൂടെ കോവിഡ് പകരുമോ?? പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട്‌ ശാസ്ത്രജ്ഞര്‍…

കൊതുകുകളിലൂടെ കോവിഡ് പകരുമോ?? പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട്‌ ശാസ്ത്രജ്ഞര്‍. കോവിഡ് -19 പാന്‍ഡെമിക്കിന് പിന്നിലെ കൊറോണ വൈറസ് എന്ന നോവല്‍ കൊതുകുകളിലൂടെ ആളുകള്‍ക്ക് പകരാന്‍ കഴിയില്ലെന്ന് ശാസ്ത്രജ്ഞര്‍ ആദ്യമായി സ്ഥിരീകരിച്ചു, ഇതോടെ കോവിഡ് കൊതുക് പരത്തുന്നതല്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദത്തിന് കൂടുതല്‍ അടിത്തറ നല്‍കുകയാണ് ഇപ്പോഴത്തെ പഠന റിപ്പോര്‍ട്ടുകളും. സയന്റിഫിക് റിപ്പോര്‍ട്ടുകള്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ കോവിഡ് -19 രോഗത്തിന് കാരണമാകുന്ന സാര്‍സ്-കോവ്-2 എന്ന വൈറസിന്റെ കഴിവിനെക്കുറിച്ചുള്ള ആദ്യത്തെ പരീക്ഷണാത്മക …

Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാരടക്കം 18 പേർക്ക് കോവിഡ്; തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാരടക്കം 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് ഡോക്‌ടര്‍മാര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 150 ലേറെ ജീവനക്കാര്‍ ഇതിനോടകം തന്നെ കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. നാല്‍പ്പത് ഡോക്‌ടര്‍മാര്‍ ക്വാറന്റെെനിലാണ്. ആശുപത്രിയിലെ സേവനങ്ങള്‍ താളംതെറ്റുന്ന വിധത്തിലാണ് തിരുവനന്തപുരത്തെ കോവിഡ് വ്യാപനം. സ്ഥിതി അതീവ ഗുരുതരമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അനാവശ്യമായി രോഗികള്‍ക്കൊപ്പം കൂട്ടിരിക്കാന്‍ ആരെയും അനുവദിക്കില്ല. ആറു …

Read More »

രോഗവ്യാപനം ഉയരുന്നു; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കൊന്നുകളയുന്നു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊളംബിയയില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ നിഷ്‌കരുണം കൊലപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കൊളംബിയയില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്ന പ്രദേശങ്ങളിലാണ് ക്വാറന്റൈന്‍ നിയമങ്ങള്‍ നടപ്പാക്കാനായി ആയുധധാരികളായ മാഫിയ സംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ക്രിമിനല്‍ സംഘങ്ങളുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്ത പത്തോളം പേര്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെയാണ് …

Read More »

കോവിഡ് 19; രാജ്യം സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞു; രോഗവ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ഐ.എം.എ യുടെ മുന്നറിയിപ്പ്..

ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). പ്രതിദിനം 30,000 ത്തിന് മുകളില്‍ എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. “പ്രതിദിനം 30,000 ത്തിന് മുകളില്‍ എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. …

Read More »

വരും ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴ; കനത്ത ജാഗ്രതാ നിർദേശം…

അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ സാധാരണയില്‍ കുറഞ്ഞ മഴയും തെക്കന്‍ ജില്ലകളില്‍ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാല്‍ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ പെയ്യുന്ന ശക്തമായ മഴ അപകടങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

Read More »