Breaking News

Breaking News

14കാരിയെ പെണ്‍സുഹൃത്ത് വഴി പരിചയപ്പെട്ടു; പലയിടങ്ങളില്‍ വച്ച്‌ ലൈംഗികമായി ഉപയോഗിച്ചത് നാല് മാസം; രണ്ടു മക്കളുമുള്ള 28കാരന്‍ അറസ്റ്റില്‍

പെണ്‍ സുഹൃത്ത് വഴി പരിചയപ്പെട്ട പതിനാലുകാരിയെ നാലു മാസത്തോളം നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ 28 കാരനായ ഹോട്ടല്‍ തൊഴിലാളിയായ യുവാവ്‌ പിടിയില്‍. ഭാര്യയും രണ്ടു മക്കളുമുള്ള യുവാവാണ് പിടിയിലായത്. ചൈല്‍ഡ് ലൈന്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പുറമറ്റം കരിക്കുറ്റിമലയെയാണ് പോലീസ് പിടികൂടിയത്. കവിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയത്. യുവാവ് കഴിഞ്ഞ നാലു മാസക്കാലമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീടിന് പുറത്തുള്ള സ്ഥലെത്തെത്തിച്ച്‌ ലൈംഗികമായി ഉപയോഗിച്ചു …

Read More »

ചൈനയില്‍ കൊറോണയുടെ രണ്ടാം വരവോ?? രാജ്യത്ത് വീണ്ടും കൊവിഡ് ബാധ ഉയരുന്നു..

കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കുറേ ദിവസത്തിനു ശേഷം വീണ്ടും കൂടിയ നിരക്കില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 12 പേര്‍ക്കും ആഭ്യന്തര സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രണ്ടു പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ഇതില്‍ 11 എണ്ണവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലും ഹുബേയിലുമാണ്. ഈ പ്രവിശ്യകളുടെ തലസ്ഥാന നഗരിയായ വുഹാനില്‍ നിന്നാണ് …

Read More »

ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുമോ?? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചര്‍ച്ചയ്ക്ക്..

രാജ്യത്തെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ, രാജ്യത്തെ സാമ്ബത്തിക മേഖല, സാമ്ബത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍, കണ്‍ടോണ്‍മെന്റ് മേഖലകളിലെ രോഗ പ്രതിരോധ നടപടികള്‍ തുടങ്ങിയ യോഗത്തില്‍ …

Read More »

നടക്കാന്‍ കഴിയാത്ത അമ്മയെ മകന്‍ വീല്‍ ചെയറിലിരുത്തി ജീവനോടെ കുഴിച്ചിട്ടു; മൂന്നാം ദിവസം പൊലീസ് വൃദ്ധയെ ജീവനോടെ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട കല്ലറയിലെ അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും…

നടക്കാന്‍ കഴിയാത്ത അമ്മയെ ജീവനോടെ കുഴിച്ചിട്ട മകനെതിരെ പൊലീസ് കേസെടുത്തു. വടക്കന്‍ ചൈനയില്‍ മെയ് 2നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട കല്ലറയില്‍ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകന്‍. അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും വൃദ്ധയെ പോലിസ് പുറത്തെടുക്കുകയായിരുന്നു. നടക്കാന്‍ വയ്യാത്ത അമ്മയെ മകന്‍ വീല്‍ചെയറിലിരുത്തി കൊണ്ടുപോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നല്‍കി. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് …

Read More »

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന…

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാല്‍ കൊറോണ വൈറസ് കേസുകള്‍ വളരെക്കുറച്ചേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പറഞ്ഞു. അതേസമയം, ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധിനിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്‌ഒയുടെ പ്രത്യേക കോവിഡ്-19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ ഒരു പ്രമുഖ ദേശീയ മാധ്യമത്തോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ‘ലോക്ഡൗണ്‍ നീക്കുമ്ബോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. പക്ഷേ ആളുകള്‍ ഭയപ്പെടേണ്ട. വരും മാസങ്ങളില്‍ …

Read More »

ഛത്തീ​സ്ഗ​ഡി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ഒരു പോ​ലീ​സു​കാ​രന്‍ കൊല്ലപ്പെട്ടു; നാ​ലു മാ​വോ​യി​സ്റ്റു​ക​ളെ സുരക്ഷാസേന വ​ധി​ച്ചു..

ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഏറ്റുമുട്ടലില്‍ ര​ണ്ടു സ്ത്രീ​ക​ളുള്‍പ്പടെ നാ​ല് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഇ​ന്തോ-​ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സും ച​ത്തീ​സ്ഗ​ഡ് പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്യാം ​കി​ഷോ​ര്‍ ശ​ര്‍​മ​യാ​ണ് ഏ​റ്റു​മു​ട്ട​ലി​ല്‍ മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. മാ​വോ​യി​സ്റ്റു​ക​ളി​ല്‍ നി​ന്നും എ​കെ47 ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More »

ഈ ലോകത്ത് ഏറ്റവും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ട രോഗം മറ്റൊന്ന്: വിജയ്‌ സേതുപതി ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ..

മനുഷ്യ വികാരങ്ങളില്‍ ഒന്നായ വിശപ്പും ഒരു രോഗമാണെന്നും അതിനൊരു വാക്സിന്‍ ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നും തമിഴ് യുവ സൂപ്പര്‍ താരം വിജയ് സേതുപതി. കൊവിഡ് വൈറസ് ബാധയുടെ ഭീതിയില്‍ ലോക്ക് ഡൗണില്‍ രാജ്യത്തെ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ ഇത്തരത്തിലുള്ള പ്രതികരണം. വിശപ്പ് ഒരു രോഗമാണെന്നും അതിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്നുമാണ് വിജയ് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വിശപ്പ് എന്നൊരു രോഗമുണ്ട്. …

Read More »

രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാനുമതി നേടിയ യുവതി കാമുകനൊപ്പം ഒളിച്ചോടി; ഒടുവില്‍ വീട്ടുകാരുടെ പരാതിയില്‍ നടന്നത് വമ്പന്‍ ട്വിസ്റ്റ്‌…

രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാ പാസ് സംഘടിപ്പിച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് പൊലിസിനെ കബളിപ്പിച്ച്‌ കണ്ണൂരിലേക്കു യാ്ത്രാ പാസ് സംഘടിപ്പിച്ച് മുങ്ങിയത്. പിന്നീടു വീട്ടുകാരുടെ പരാതിയില്‍ പിടിയിലായ യുവതി വീട്ടുകാരുടെ തന്നെ സമ്മതത്തോടെ കാമുകനെ വിവാഹം ചെയ്തു. യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാന്‍ എന്നു പറഞ്ഞാണ് …

Read More »

വിദേശ രാജ്യങ്ങളിലെ കുട്ടികളിലെ അണുബാധയുടെ കാരണം കണ്ടുപിടിച്ച്‌ ഗവേഷകര്‍..!

വിദേശ രാജ്യങ്ങളിലെ കുട്ടികളില്‍ കണ്ടുതുടങ്ങിയിരിക്കുന്ന അണുബാധയുടെ കാരണം കണ്ടെതിയാതായ് ഒരുകൂട്ടം ഗവേഷകര്‍. ഗവേഷണം കൊറോണ വൈറസിന്റെ പാര്‍ശ്വഫല സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. വാഷിംഗ്ടണിലെ ശിശുരോഗവിദഗ്ധന്മാരും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ പരിശോധനകളാണ് രോഗങ്ങളെല്ലാം കൊറോണ മൂലമുള്ളതാണെന്ന ശക്തമായ നിഗമനത്തിലേക്ക് എത്തിയത്. തൊലിപ്പുറത്തെ തടിപ്പ് നീര്‍ക്കെട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം വയറുവേദന, തൊലിയില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക, രക്തധമനികളിലെ വീക്കം എന്നിവയാണ് കുട്ടികളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് അമേരിക്കയിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. …

Read More »

പത്തനംതിട്ടയില്‍ റബര്‍ തോട്ടത്തില്‍ ജോലിക്കിടെ പുലിയുടെ ആക്രമണം; യുവാവ്​ കൊല്ലപ്പെട്ടു

പത്തനംതിട്ട കോന്നിയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ്​ കൊല്ലപ്പെട്ടു. തണ്ണിത്തോട്​ മേടപ്പാറയില്‍ റബര്‍തോട്ടത്തില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയാണ്​ കൊല്ലപ്പെട്ടത്​. ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. റബര്‍തോട്ടത്തില്‍ ജോലി ചെയ്യവെ പുലി ചാടി വീഴുകയായിരുന്നു. യുവാവ്​ റബര്‍ ടാപ്പിങ്​ കരാര്‍ തൊഴിലാളിയായിരുന്നു

Read More »