ലോകമെമ്പാടും കൊറോണ വൈറസ് പിടിപെട്ടിരിക്കുന്ന ഈ അവസരത്തില്‍ തീര്‍ച്ചയായും നമ്മള് കണ്ടിരിക്കേണ്ട ചിത്രമാണ് The Flu. 2013 ല്‍ ഇറങ്ങിയ കൊറിയന്‍ ചിത്രമാണ് ദി ഫ്ലു. ഒരു കണ്ടെയ്നറില്‍ കുറേ ആളുകളെ രണ്ടുപേര്‍ ചേര്‍ന്ന് കടത്തിക്കൊണ്ടു പോകുന്നതായിട്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അതില്‍ നിന്നുമൊരാള് രക്ഷപെടുകയും അയാളിലൂടെയും കടത്താന്‍ ശ്രമിച്ച ഒരാളിലൂടെയുമാണ് വൈറസ് രാജ്യത്ത് മുഴുവന്‍ പടര്‍ന്നു പിടിക്കുന്നതും. അതെങ്ങനെയെന്നു ചിത്രം വിശധമാക്കും. മലയാളം സബ്ടൈറ്റിലൂടെ ചിത്രം കാണാം; കൊറോണ …
Read More »ഒന്ന് ശ്വാസമെടുക്കാന്‍ പോലും കഷ്ടപ്പെട്ടു; കൊറോണ വൈറസ് ബാധയുടെ ആരോഗ്യപ്രശ്നങ്ങള്‍ വെളിപ്പെടുത്തി യുവന്റസ് താരം ഡിബാല…
ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല. ശ്വാസമെടുക്കാന്‍ പോലും നല്ല ബുദ്ധിമുട്ട് നേരിട്ടിരുന്നതായി താരം വെളിപ്പെടുത്തിയിരുന്നു. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഡിബാല ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഡിബാലയുടെ വാക്കുകള്‍; ”കടുത്ത രോഗലക്ഷണങ്ങള്‍ക്കു ശേഷം രോഗം ഭേദമായിരിക്കുന്നു. ഇപ്പോഴെനിക്ക് നടക്കാം. ചെറിയ രീതിയില്‍ പരിശീലിക്കാം. എന്നാല്‍ നേരത്തെ ഇതായിരുന്നില്ല അവസ്ഥ. …
Read More »BREAKING NEWS; കൊറോണ വൈറസ്; കേരളത്തിലെ ആദ്യ മരണം രേഖപ്പെടുത്തി…!
കൊറോണ വൈറസ് ലോകമൊട്ടാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആദ്യ മരണം രേഖപ്പെടുത്തി. മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. ഇയാള്‍ കൊച്ചി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിലസയിലായിരുന്നു. ഇതോടെ കേരളത്തില്‍ നിന്നും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ജനങ്ങള്‍ ഈ മഹാമാരിയെ ഇനിയും ഗൗരവത്തോടെ നോക്കിക്കാണണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടന്നും എല്ലാവരും പരമാവധി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അറിയിച്ചു.
Read More »നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കു സാധ്യത : ജാഗ്രതാ മുന്നറിയിപ്പ്
യുഎഇയില്‍ ചില മേഖലകളില്‍ നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. തീരദേശമേഖലകളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ ഇടിയോടു കൂടി കനത്ത മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റിനും സാധ്യത. ഒമാനില്‍ പൊതുവെ മൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരദേശമേഖലകളില്‍ മൂടല്‍മഞ്ഞിനും …
Read More »ദുരന്ത ഭൂമിയായി ഇറ്റലി; ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന് പൊലിഞ്ഞത് ഇറ്റലിയില്‍; 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്….
കൊറോണ വൈറസ് മഹാമാരിയില്‍ ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന് പൊലിഞ്ഞത് ഇറ്റലിയില്‍. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം മരിച്ചത് 969 ആളുകളാണ്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 9134 കടന്നു. 5909 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 86,498 ആയതായാണ് …
Read More »കോവിഡ് 19: കോടികള്‍ സംഭാവന നല്കി തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും; അല്ലു അര്‍ജുന്റെ വക കേരളത്തിനും…
കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ രാജ്യം ഇപ്പോള്‍. ഇതേതുടര്‍ന്ന് പ്രതിസന്ധികളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായിരിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും. ആന്ധ്രാ പ്രദേശ്-തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപയാണ് മഹേഷ് ബാബു സംഭാവന നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് താരം തുക കൈമാറിയത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്നും നമ്മള് കൊറോണയെ അതിജീവിക്കുമെന്നും മഹേഷ് ബാബു ട്വീറ്റ് …
Read More »കൊല്ലം ജില്ലയില്‍ ആദ്യ കോവിഡ് – 19 കേസ്; രോഗബാധിതന്റെ യാത്രാവഴികള്‍ ഇങ്ങനെ…
കൊല്ലം ജില്ലയില്‍ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. ദുബായില്‍നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49 വയസുകാരനാണു രോഗബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് പതിനെട്ടിനാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ ഉടന്‍ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്.രണ്ട് പേര് കണ്ണൂര്‍ …
Read More »കൊവിഡ് 19; ഇന്ന് 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് മാത്രം 34 കേസ്; ബാക്കി ആളുകള്‍ ഈ ജില്ലക്കാരും….
സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് വൈറസ് സ്ഥിരീകരിച്ചത് 39 പേര്‍ക്ക്. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ രണ്ട് പേര് കണ്ണൂര്‍ ജില്ലക്കാരും, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇന്ന് നെഗറ്റീവാണ് ഫലം. ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി …
Read More »സെല്‍ഫ് ക്വാറന്റൈന് ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ചുമതല..?
സെല്‍ഫ് ക്വാറന്റൈന് ആവശ്യപ്പെട്ട് കത്ത് നല്കിയ ഡോക്ടര്‍ക്ക് പകരം ആരോഗ്യവകുപ്പ് നല്‍കിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുമതല. വയനാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കത്ത് നല്കി രണ്ടാം ദിവസം തന്നെ ക്വാളിറ്റി ആന്റ് ഇന്ഫെക്ഷന് കണ്ട്രോളിംഗ് ആക്ടിവിറ്റീസ് ഇന്കല്ഡിംഗ് കോവിഡ് 19 നോഡല്‍ ഓഫീസറാക്കി ആരോഗ്യവകുപ്പ് ഉത്തരവ് നല്‍കിയത്. എന്നാല്‍ ക്വാറന്റൈന് ആവശ്യപ്പെട്ട് ഡോക്ടര്‍ നല്കിയ കത്ത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മകന്റെ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ച സാഹചര്യത്തില്‍ …
Read More »ലോക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ കേന്ദ്രം; ദൂരദര്‍ശനില്‍ ‘രാമായണം’ പുനസംപ്രേഷണം ചെയ്യുന്നു…
രാജ്യത്ത് കൊവിഡ്-19 ലോകഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ വഴിയൊരുക്കി കേന്ദ്രം. 1987-88 കാലത്ത് ദൂരദര്ശന് സംപ്രേഷണം ചെയ്തിരുന്ന രാമായണം പുനസംപ്രേഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പരമ്ബര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്ബര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നാണ് മന്ത്രി പറഞ്ഞു. നേരത്തെ ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം …
Read More »