Breaking News

ദുരന്ത ഭൂമിയായി ഇറ്റലി; ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍; 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്….

കൊറോണ വൈറസ് മഹാമാരിയില്‍ ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം മരിച്ചത് 969 ആളുകളാണ്.

കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 9134 കടന്നു.

5909 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 86,498 ആയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 10,950 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 90 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. ആകെ മരണം 1385 ആയി.

7920 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം ഒരു ലക്ഷത്തിനു മുകളിലാണ് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്പെ​യി​നി​ലും 569 പേ​ര്‍ മ​രി​ച്ചു. 64,059 പേ​ര്‍​ക്കാ​ണ് സ്പെ​യി​നി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.

4,934 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. അതേസമയം ലോകത്താകെ 574,860 പേരെ കോവിഡ് ബാധിച്ചിരിക്കുകയാണ്. ലോകത്ത് ആകെ മരണം 26,369 ആയി. 129,965 പേരാണ് രോഗമുക്തി നേടിയത്.

ലോകത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ലക്ഷവും യൂറോപ്പിലാണ്. മൂന്ന് മരണങ്ങളാണ് സൗദിയില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ ഇന്നലെ 72 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധികര്‍ എണ്ണം 405 ആണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …