Breaking News

കോവിഡ് 19: കോടികള്‍ സംഭാവന നല്‍കി തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും; അല്ലു അര്‍ജുന്‍റെ വക കേരളത്തിനും…

കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ രാജ്യം ഇപ്പോള്‍. ഇതേതുടര്‍ന്ന് പ്രതിസന്ധികളില്‍ കഴിയുന്നവര്‍ക്ക്

ആശ്വാസമായിരിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും. ആന്ധ്രാ പ്രദേശ്-തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപയാണ് മഹേഷ് ബാബു സംഭാവന നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് താരം തുക കൈമാറിയത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്നും നമ്മള്‍ കൊറോണയെ അതിജീവിക്കുമെന്നും

മഹേഷ് ബാബു ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രതിസന്ധികളില്‍ കഴിയുന്ന മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഒരുകോടി 25 രൂപയുടെ സഹായവുമായാണ് തെന്നിന്ത്യന്‍ താരം

അല്ലു അര്‍ജുനും രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ്, തെലുങ്കാ എന്നീ സംസ്ഥാനങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്ബത്തിക സഹായമായി അല്ലു അര്‍ജുന്‍ നല്‍കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …