Breaking News

യുട്യൂബ് വഴി ഇനി ഏത് ഫോണിലും 4കെ വീഡിയോകള്‍ ആസ്വദിക്കാം..

ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളില്‍ യുട്യൂബ് വഴി ഇനി മുതൽ 4കെ വീഡിയോകള്‍ ആസ്വദിക്കാം. ഏത് റസലൂഷനിലുള്ള ഡിസ്പ്ലേയാണെങ്കിലും ഈ സൗകര്യം കിട്ടും.

ഇതുവഴി 1080 പിക്സല്‍ (ഫുള്‍ എച്ച്‌ഡി) ഡിസ്പ്ലേ ഉള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും യൂട്യൂബില്‍ 4കെ വീഡിയോകൾ കാണാൻ സാധിക്കും.

സാംസങ് ഗാലക്സി എഫ്62 സ്മാര്‍ട്ട്ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…Read more

റെഡ്ഡിറ്റ് ത്രെഡ്ഡുകളെ അടിസ്ഥാനമാക്കി 9 ടു 5 ഗൂഗിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുട്യൂബില്‍ 4കെ വീഡിയോ ഓപ്ഷന്‍ കണ്ടുവെന്നാണ് ചില ഉപയോക്താക്കള്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്.

720 പിക്സല്‍ ഡിസ്പ്ലേ ഫോണുകളില്‍ വരെ ഈ ഓപ്ഷന്‍ ലഭ്യമായിരുന്നു. 4കെ റസലൂഷന്‍ നേരത്തെ തന്നെ യുട്യൂബ് നല്‍കിയിരുന്നുവെങ്കിലും ഫോണുകളുടെ റെസലൂഷന്‍ അടിസ്ഥാനമാക്കിയാണ് ഇത് നല്‍കിയിരുന്നത്.

1080 പിക്സല്‍ റസലൂഷനിലുള്ള ഫോണില്‍ 4കെ വീഡിയോ കാണുമ്ബോള്‍ ഫോണ്‍ സ്ക്രീനിന്റെ റസലൂഷനില്‍ മാറ്റമൊന്നുമുണ്ടാവില്ല. നേരത്തെ കണ്ടിരുന്ന പോലെ തന്നെയാണ് ഉണ്ടാവുക.

എന്നാല്‍ കുറച്ചുകൂടി വ്യക്തമായി ദൃശ്യങ്ങള്‍ കാണാന്‍ 4കെ മോഡില്‍ കാണാൻ സാധിക്കും. കൂടാതെ ഇങ്ങനെ ഉപയോ​ഗിക്കുമ്പോൾ കൂടുതല്‍ ഡാറ്റയും വേണ്ടിവരും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …