Breaking News

Breaking News

അസമിലെ നാഗോണിൽ തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനം

ഗുവാഹത്തി: അസമിലെ നാഗോണിൽ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.18 ഓടെയാണ് തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. തീവ്രത 3.8 ആണ് രേഖപ്പെടുത്തിയത്. പുലർച്ചെ 12:52 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സൂറത്തിൽ നിന്ന് 27 കിലോമീറ്റർ മാറി പടിഞ്ഞാറ് തെക്ക് പടിഞ്ഞാറായിട്ടാണ്.

Read More »

ഭൂകമ്പം നടന്ന് 128 മണിക്കൂറിന് ശേഷം 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപെടുത്തി

ഇസ്തംബുൾ: തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന്‍റെ ആഘാതത്തിൽ നിന്ന് തുർക്കി ഇതുവരെ കരകയറിയിട്ടില്ല. 28,000 മരണങ്ങൾ, 6,000 ത്തിലധികം തകർന്ന കെട്ടിടങ്ങൾ, നൂറുകണക്കിന് തുടർചലനങ്ങൾ. പക്ഷേ, നാശത്തിന്‍റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്‍റെ അത്ഭുത കഥകളും ഉയർന്നുവന്നിരിക്കുകയാണ്. തണുത്തുറഞ്ഞ കാലാവസ്ഥയിലും ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഭൂകമ്പം നാശം വിതച്ച തുർക്കിയിലെ ഹതായിലെ ഒരു കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഭൂകമ്പം നടന്ന് …

Read More »

എന്താണ് കേരളത്തെ കുറിച്ച് നിങ്ങൾക്ക് പറയാനുള്ളത്; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മുഖ്യമന്ത്രി മതനിരപേക്ഷ മനോഭാവത്തോടെ ജനങ്ങൾ ജീവിക്കുന്ന നാടാണ് കേരളമെന്ന് പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. കേരളം സുരക്ഷിതമല്ലെന്ന അമിത് ഷായുടെ പരാമർശത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഭരണം അതിസമ്പന്നർക്ക് വേണ്ടിയാവരുത്. ഭരണം ദരിദ്രർക്ക് വേണ്ടിയായിരിക്കണം. പട്ടിണിയും ദാരിദ്ര്യവും …

Read More »

ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി; കുടുംബം ചികത്സ നിഷേധിച്ചെന്ന വാദം തള്ളി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സ. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ഉമ്മൻചാണ്ടി തള്ളി. നിലവാരമുള്ള ചികിത്സ ലഭിച്ചെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം സുഖം പ്രാപിച്ചുവെന്നും തുടർചികിത്സയ്ക്കായി മറ്റൊരു …

Read More »

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന: കൂടിയത് 83.6%

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% വളർച്ചയും ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി. 2023 ജനുവരിയിൽ 3,23,792 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. എന്നാൽ 2022 ജനുവരിയിൽ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു. 2022 ജനുവരിയിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5,687 ആയിരുന്നു എന്നാൽ 2023 ജനുവരിയിൽ ഇത് 10,445 ആയി ഉയർന്നു. കൂടാതെ, വിമാന …

Read More »

ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിന്റെ ഗവർണർ പദവി; അപലപിച്ച് എ.എ.റഹിം

തിരുവനന്തപുരം: സുപ്രീം കോടതി മുൻ ജഡ്ജി സയ്യിദ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് എ.എ റഹീം എം.പി. നരേന്ദ്ര മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നും റഹീം പറഞ്ഞു. ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ജഡ്ജി നിലനിർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള വിശ്വസ്തതയും അല്ല ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിൽ നിന്ന് ഉണ്ടായത്. അയോധ്യ കേസിലെ വിധിയെക്കുറിച്ചും മനുസ്മൃതിയെക്കുറിച്ചുള്ള ജസ്റ്റിസ് …

Read More »

കടയുടെ ഗ്ലാസ് വാതിലിൽ തലയിടിച്ച് വീണ വയോധികന് ദാരുണാന്ത്യം

തൃശ്ശൂര്‍: കടയുടെ ഗ്ലാസ് വാതിലിൽ തലയിടിച്ച് വയോധികൻ മരിച്ചു. ചാവക്കാട് മണത്തല സ്വദേശിയും റിട്ട. നാവികസേനാ ഉദ്യോഗസ്ഥനുമായ ഉസ്മാൻ (84) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ചാവക്കാട്ടെ ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. വേഗത്തിൽ നടന്നുവന്ന ഉസ്മാൻ അത് ഗ്ലാസ് വാതിലാണെന്ന് അറിയാതെ കടയിലേക്ക് കടക്കാൻ ശ്രമിക്കുകയും ഇതിൽ തല ഇടിച്ച് നിലത്തു വീഴുകയുമായിരുന്നു. വീഴ്ചയിൽ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റു. ഉടൻ ആശുപത്രിയിൽ …

Read More »

പി.കെ.ശശിക്കെതിരെ അന്വേഷണമില്ല, എല്ലാം മാധ്യമസൃഷ്ടി: എം. വി ഗോവിന്ദന്‍

പാലക്കാട്: കെടിഡിസി ചെയർമാൻ പി കെ ശശിക്കെതിരെ അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ.പി ജയരാജനെതിരെയും അന്വേഷണമില്ല. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും സംഭവിക്കില്ല. പല കോൺഗ്രസ് സമരങ്ങളും യാതൊരു ചലനവുമില്ലാതെ കടന്നുപോയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. വിവിധ സഹകരണ സ്ഥാപനങ്ങളിലും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും നിയമനം നടത്തി പി.കെ ശശി വൻ സാമ്പത്തിക …

Read More »

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, വൻ ദുരന്തം ഒഴിവായി

തൃശൂർ: പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന നിലമ്പൂർ ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽ വച്ച് തീപിടിച്ചത്. രാവിലെ 11.10 ഓടെയാണ് സംഭവം. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ സജീവ് വാഹനം നിർത്തി യാത്രക്കാരെ പുറത്തെത്തിച്ചു. ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ അണച്ചു. നാട്ടുകാരും സഹായിച്ചു. ഉടൻ തന്നെ അഗ്നിശമന …

Read More »

സിലിണ്ടർ ആകൃതി; തുടർച്ചയായ രണ്ടാം ദിവസവം അജ്ഞാത പേടകം വെടിവച്ചിട്ട് അമേരിക്ക

ടൊറന്‍റോ: തുടർച്ചയായ രണ്ടാം ദിവസവും അമേരിക്ക അജ്ഞാത ബഹിരാകാശ പേടകം വെടിവച്ചിട്ടു. കാനഡയുടെ വ്യോമാതിർത്തിക്ക് മുകളിൽ കണ്ടെത്തിയ വസ്തു ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നശിപ്പിച്ചത്. അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള നടപടി ആരംഭിച്ചതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച അജ്ഞാത വസ്തുവിനെ അമേരിക്കൻ യുദ്ധവിമാനങ്ങളുടെ സഹായത്തോടെ വെടിവച്ചിട്ടു. അജ്ഞാത വസ്തു സിലിണ്ടർ ആകൃതിയിലാണെങ്കിലും കഴിഞ്ഞയാഴ്ച വെടിവച്ചിട്ട ചൈനീസ് ബലൂണിനേക്കാൾ വലുപ്പത്തിൽ ചെറുതാണെന്ന് കാനഡ …

Read More »