അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ചെലവഴിക്കുക 85 കോടിയോളം രൂപ വരെയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 24 ന് ആരംഭിക്കുന്ന ദ്വിദിന പര്യടനത്തില്‍ ട്രംപ് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ചെലവഴിക്കുകയുള്ളു. ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 1.5% ന് തുല്യമാണ് ട്രംപിന്റെ ഈ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിനായി സംസ്ഥാനം ചെലവഴിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ട്രംപ് …
Read More »PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി | Gurukulam 2020 | Episode – 1 |
നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിയാണോ ആഗ്രഹിക്കുന്നത് … എങ്കില്‍ ഞങ്ങളോടൊപ്പം പങ്കുചേരു Gurukulam 2020 PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി | #PSC #Gurukulam #News22 ജ്ഞാനപീഠപുരസ്കാരം നേടിയ മലയാളികള്‍ |
Read More »ചാമ്പ്യന്‍ ലീഗ്; അടിതെറ്റി ലിവര്‍പൂളും പിഎസ്ജിയും; ഇരട്ടഗോളില്‍ ഡോര്‍ട്ട്മുണ്ട് ; നിലവിലെ ചാമ്പ്യന്‍മ്മാരെ തോല്‍പ്പിച്ചത്…
ചാമ്പ്യന്സ്ലീഗ് ഫുട്ബാളിലെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ വമ്പന്‍മ്മാര്‍ക്ക് തിരിച്ചടി. നിലവിലെ ചാമ്ബ്യന്‍മാരായ ലിവര്‍പൂളിനും ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്കും ഞെട്ടിക്കുന്ന തോല്‍വി. പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തില്‍ മാഡ്രിഡിലെത്തിയ ലിവര്‍പൂളിനെ ഏക ഗോളിനാണ് അത്ലറ്റിക്കോ തോല്‍പ്പിച്ചത്. മത്സരത്തിന്റെ നാലാംമിനിട്ടില്‍ കോര്‍ണറില്‍ നിന്നും വീണുകിട്ടിയ അവസരം ഗോളാക്കി സോള്‍ നിഗ്വസ് അത്ലറ്റിക്കോയെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ 73ശതമാനം പന്ത് കൈവശം വെച്ചിട്ടും ഒരു ഗോള്‍ഷോട്ട് പോലും ഉതിര്‍ക്കാന്‍ ലിവര്‍പൂളിനായില്ല. മറുവശത്ത് പന്തുകിട്ടുമ്പോഴെല്ലാം അത്ലറ്റിക്കോ ലിവര്‍പൂളിനെ …
Read More »രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്; ഇങ്ങനെ പോയാല്‍ ഉടനേ കമ്പനി പൂട്ടേണ്ടി വരുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കള്‍…
ടെലികോം മേഖലയെ തന്നെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയയ്ക്കായി സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍. എല്ലാ കുടിശ്ശികകളും ഒറ്റരാത്രികൊണ്ട് സര്‍ക്കാരിന് നല്‍കേണ്ടിവന്നാല്‍ കമ്പനി പൂട്ടേണ്ടിവരുമെന്ന് അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശാബ്ദത്തില്‍ കമ്പനി രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കമ്പനിയുടെ മുതിര്‍ന്ന അഭിഭാകന്‍ മുകുള്‍ രോഹ്തഗി വ്യക്തമാക്കുന്നു. വോഡഫോണ്‍ – ഐഡിയ സര്‍ക്കാരിന് നല്‍കാനുള്ളത് 7,000 കോടി രൂപയുടെ കുടിശ്ശികയാണ്. എന്നാല്‍ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ …
Read More »ആരോഗ്യ ജാഗ്രത 2020 ന് ഇന്ന് തുടക്കം..!
പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുളള ആരോഗ്യ വകുപ്പിന്റെ ആരോഗ്യജാഗ്രത കര്‍മ്മ പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കമാകും. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
Read More »ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി..!
ഇനി മുതല്‍ ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. വൈക്കം ഇരുമ്ബൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകള്‍ക്ക് മാത്രമേ ഇനിമുതല്‍ ലൈസന്‍സ് പുതുക്കി നല്‍കാവൂ. ജനവാസ മേഖലകളില്‍ ഇനിമുതല്‍ നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ പാടില്ല. നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിന് മുമ്പ് കര്‍ശനമായ പരിശോധന നടത്താനും കോടതി എക്‌സൈസ് വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അതിനാല്‍ …
Read More »ബോക്സ്ഓഫീസ് തകര്‍ക്കാന്‍ എമ്പുരാൻ ഒരുങ്ങുന്നു; ആരാധകരെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍…!
താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ അണിയറയില്‍ ഒരുങ്ങുന്നത്. ലൂസിഫന്‍റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനു ശേഷം ആരാധകര്‍ ഒന്നടങ്കം എമ്പുരാൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ രചനയുടെ തിരക്കിലാണ് രചയിതാവ് മുരളി ഗോപി. എമ്പുരാനെ കുറിച്ചുള്ള ഓരോ വിവരങ്ങൾക്കും കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം രാത്രി പൃഥ്വിരാജ് പുറത്തു വിട്ടത്. …
Read More »കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 1,868 ആയി; രോഗം സ്ഥിരീകരിച്ചത് 72,436 പേര്‍ക്ക്…
ചൈനയില്‍ കൊറോണ വൈറസ് ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗം പടരുന്നതു തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കാറുകള്‍ ഇവിടെ നിരോധിചിരിക്കുകയാണ്. …
Read More »ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട് ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി വാവ സുരേഷ്…
പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ പ്രതികരണവുമായി വാവ സുരേഷ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതിന് പിന്നാലെ പോകേണ്ടതില്ലെന്നും സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ; നമസ്കാരം…???? 13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു …
Read More »തൃശൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്..!
തൃശൂര്‍ കൊറ്റമ്പത്തൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന വെളിപ്പെടുത്തലുമായി വനം വകുപ്പ് രംഗത്ത്. വിഷയത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍..? പ്രദേശത്ത് പടര്‍ന്ന തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍ തീ പടരാതിരിക്കാന്‍ അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. മനുഷ്യ നിര്‍മിതമാണ് കാട്ടു തീ എന്ന് സ്ഥിരീകരിക്കയാണ് വനം വകുപ്പ്. ആരെങ്കിലും അറിഞ്ഞോ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY