Breaking News

തൃശൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്..!

തൃശൂര്‍ കൊറ്റമ്പത്തൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന വെളിപ്പെടുത്തലുമായി വനം വകുപ്പ് രംഗത്ത്. വിഷയത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍..?

പ്രദേശത്ത് പടര്‍ന്ന തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍ തീ പടരാതിരിക്കാന്‍ അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. മനുഷ്യ നിര്‍മിതമാണ് കാട്ടു തീ എന്ന് സ്ഥിരീകരിക്കയാണ് വനം വകുപ്പ്.

ആരെങ്കിലും അറിഞ്ഞോ അറിയാതെയോ തീയിട്ടതാകാം. ഇക്കാര്യം വ്യക്തത വരുത്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. അത്യാവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കാട്ടില്‍ തീ പൂര്‍ണമായും അണച്ചെങ്കിലും ചില മരക്കുറ്റികളില്‍ നിന്നും തടി കഷ്ണങ്ങളില്‍ നിന്നും പുക ഉയരുകയാണ്.

ഇത് അണക്കാന്‍ വേണ്ടി 20 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ആളിപ്പടര്‍ന്ന കാട്ടുതീ അണക്കുന്നതിനിടെയാണ് മൂന്ന് വനപാലകര്‍ വെന്തുമരിച്ചത്.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …