Breaking News

ചാമ്പ്യന്‍ ലീഗ്; അടിതെറ്റി ലിവര്‍പൂളും പിഎസ്ജിയും; ഇരട്ടഗോളില്‍ ഡോര്‍ട്ട്​​മുണ്ട് ; നിലവിലെ ചാമ്പ്യന്‍മ്മാരെ തോല്‍പ്പിച്ചത്…

ചാമ്പ്യന്‍സ്​ലീഗ്​ ഫുട്​ബാളിലെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ വമ്പന്‍മ്മാര്‍ക്ക് തിരിച്ചടി. നിലവിലെ ചാമ്ബ്യന്‍മാരായ ലിവര്‍പൂളിനും ഫ്രഞ്ച്​ വമ്പന്മാരായ പി.എസ്​.ജിക്കും ഞെട്ടിക്കുന്ന തോല്‍വി.

പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തില്‍ മാഡ്രിഡിലെത്തിയ ലിവര്‍പൂളിനെ ഏക ഗോളിനാണ്​ അത്​ലറ്റിക്കോ തോല്‍പ്പിച്ചത്​.

മത്സരത്തി​​ന്‍റെ നാലാംമിനിട്ടില്‍ കോര്‍ണറില്‍ നിന്നും വീണുകിട്ടിയ അവസരം ഗോളാക്കി സോള്‍ നിഗ്വസ്​ അത്​ലറ്റിക്കോയെ വിജയത്തിലെത്തിച്ചത്.

മത്സരത്തില്‍ 73ശതമാനം പന്ത്​ കൈവശം വെച്ചിട്ടും ഒരു ഗോള്‍ഷോട്ട്​ പോലും ഉതിര്‍ക്കാന്‍ ലിവര്‍പൂളിനായില്ല. മറുവശത്ത്​ പന്തുകിട്ടുമ്പോഴെല്ലാം അത്​ലറ്റിക്കോ ലിവര്‍പൂളിനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരുന്നു.

സ്വന്തം മൈതാനത്തുനടന്ന മത്സരത്തില്‍ പി.എസ്​.ജിയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്​ കീഴടക്കിയാണ്​ ഡോര്‍ട്ട്​മുണ്ട്​ ആദ്യം പാദം കയ്യിലാക്കിയത്​. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്ക്​ ശേഷം പോരാട്ടത്തിന്​ തീപിടിച്ചപ്പോള്‍ ഹാളണ്ടിലൂടെ ഡോര്‍ട്ട്​​മുണ്ടാണ്​ ആദ്യ ഗോള്‍ നേടിയത്​.

75ാം മിനിട്ടില്‍ എംബാപ്പെ​യുടെ ​ക്രോസ്​ വലയിലെത്തിച്ച്‌​ നെയ്​മര്‍ പി.എസ്​.ജിയെ ഒപ്പമെത്തിച്ചെങ്കിലും രണ്ടുമിനിട്ടുകള്‍ക്ക്​ ശേഷം ഹാളണ്ടിലൂടെ തന്നെ ഡോര്‍ട്ട്​മുണ്ട്​ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഇന്ന്‍ ടോട്ടന്‍ഹാം ഹോട്​സ്​പര്‍ ചാമ്ബ്യന്‍സ്​ലീഗിലെ നവാഗതരായ ആര്‍.പി ലീപ്​സിഷിനെ നേരിടും. മ​റ്റൊരു മത്സരത്തില്‍ സ്​പാനിഷ്​ ക്ലബ്ബായ വലന്‍സിയയും ഇറ്റാലിയന്‍ ക്ലബ്ബായ അത്​ലാന്‍റയും ഏറ്റുമുട്ടും.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …