കൊച്ചി: തിയേറ്റർ കോമ്പൗണ്ടിൽ നിന്നുള്ള സിനിമാ അവലോകനങ്ങൾ നിരോധിക്കാൻ ധാരണ. കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ അസോസിയേഷനാണ് തീരുമാനം എടുത്തത്. ഒ.ടി.ടി റിലീസുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി. ഏപ്രിൽ ഒന്നു മുതൽ റിലീസ് ചെയ്യുന്ന സിനിമകൾ 24 ദിവസത്തിനു ശേഷം മാത്രമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ പാടുള്ളൂ. മുൻകൂട്ടി ധാരണാപത്രം ഒപ്പിട്ട സിനിമകൾക്ക് മാത്രം ഇളവ് ലഭിക്കും.
Read More »ഇന്ത്യയില്‍ വിനോദ സഞ്ചാരികള്‍ക്കും ഇനി യുപിഐ ഇടപാട് നടത്താം: ശക്തികാന്ത ദാസ്
ഇനി മുതൽ യുപിഐ വഴി ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇടപാട് നടത്താൻ കഴിയും. റിസർവ് ബാങ്ക് മേധാവി ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ജി 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാവുക. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മാത്രമേ ഈ സൗകര്യം ആദ്യം ലഭ്യമാകൂ. ക്രമേണ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇന്ത്യയിൽ ഇലക്ട്രോണിക് പേയ്മെന്‍റുകൾക്കായി ഉപയോഗിക്കുന്ന ജനപ്രിയ സേവനമാണ് യുപിഐ. വഴിയോരക്കച്ചവടക്കാർ മുതൽ വൻകിട ഷോപ്പിംഗ് മാളുകളിൽ വരെ യുപിഐ ഇടപാടുകൾ …
Read More »തുർക്കി-സിറിയ ഭൂകമ്പം; കുഞ്ഞനുജന് സംരക്ഷണമൊരുക്കി 7 വയസുകാരി
ഇസ്താംബുള്‍: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ പൊട്ടിയ കോൺക്രീറ്റ് കഷണത്തിനടിയിൽ സഹോദരന്‍റെ തല സംരക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ചിത്രം വൈറലാകുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയിലും വടക്കൻ സിറിയയിലും അനുഭവപ്പെട്ടത്. പ്രദേശത്തെ സാരമായി ബാധിച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 8,300 കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയുണ്ടായ ഭൂചലനം തുർക്കിയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി. പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായ …
Read More »വാലന്‍റൈന്‍സ് ഡേയല്ല; ഫെബ്രുവരി 14 ഇനി മുതൽ ‘കൗ ഹഗ് ഡേ’യെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശു ഇന്ത്യൻ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്ന് പറഞ്ഞുകൊണ്ടാണ് നടപടി. കൗ ഹഗ് ഡേ ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്കാരത്തിന്‍റെ വ്യാപനം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോർഡ് കുറ്റപ്പെടുത്തി. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാൻ ആഹ്വാനം ചെയ്തതെന്ന് മൃഗസംരക്ഷണ ബോർഡിന്‍റെ നിയമ ഉപദേഷ്ടാവ് വിക്രം ചന്ദ്രവംശി പറഞ്ഞു. ഫെബ്രുവരി ആറിനാണ് …
Read More »ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിനുമായി ആർബിഐ
ദില്ലി: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ ആശയവുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാകുന്നതെന്ന് ഗവർണർ പറഞ്ഞു. റിസർവ് ബാങ്ക് തുടക്കത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ (ക്യുസിവിഎം) പദ്ധതി ആരംഭിക്കുമെന്നും ഇത് സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നും …
Read More »സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു; ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പിതാവായി സഹദ്
കോഴിക്കോട്: ട്രാൻസ്ജെൻഡർ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് ജനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന്‍റെ ലിംഗഭേദം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അമ്മ സിയ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പിതാവായി സഹദ് മാറി.
Read More »കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നത് പഠിക്കാൻ കൗൺസിൽ രൂപീകരിച്ചെന്ന് മന്ത്രി
തിരുവന്തപുരം: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. വിദേശത്ത് പഠിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ നടപടി. ഈ വിഷയത്തിൽ പ്രതിപക്ഷം പലതവണ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറവായതിനാലാണ് കുട്ടികൾ വിദേശത്തേക്ക് പോകുന്നതെന്നും ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് …
Read More »മതനിന്ദാ നിരോധനം നീക്കി; പാക്കിസ്ഥാനിൽ തിരിച്ചെത്തി വിക്കിപീഡിയ
ഇസ്ലാമാബാദ്: ഓരോ രാജ്യത്തിനും അവരുടേതായ സാംസ്കാരിക സവിശേഷതകളുണ്ട്. ലോകം മുന്നേറുകയാണെന്ന് പറയുമ്പോഴും അതിന് വിരുദ്ധമായ ചില തീരുമാനങ്ങൾ എടുക്കാൻ ഭരണകൂടം പലപ്പോഴും നിർബന്ധിതരാകും. അതാത് രാജ്യങ്ങളുടെ അധികാരവുമായി അടുത്ത ബന്ധമുള്ള ശക്തികളായിരിക്കും ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ. ഇന്ന്, മതനിന്ദ ലോകമെമ്പാടും ഒരു പ്രധാന കുറ്റകൃത്യമായി തിരിച്ചെത്തുകയാണ്. ഏക മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് അതിന്‍റെതായ തീവ്രതയുമുണ്ടായിരിക്കും. മതരാഷ്ട്രമായ പാകിസ്ഥാനിലും മതനിന്ദ വലിയ കുറ്റമാണ്. മതനിന്ദാപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് …
Read More »സത്യാഗ്രഹമിരിക്കുന്ന നജീബ് കാന്തപുരം ഹാജർ രേഖപ്പെടുത്തി; നിയമസഭയിൽ തർക്കം
തിരുവനന്തപുരം: നിയമ സഭയിൽ തർക്കത്തിന് കാരണമായി ഹാജർ വിവാദം. സത്യാഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എൽ.എ നജീബ് കാന്തപുരം സഭയിൽ ഹാജർ രേഖപ്പെടുത്തിയതാണ് വിവാദ കാരണം. ഇന്നലെ ഹാജർ രേഖപ്പെടുത്തിയത് തെറ്റ്പറ്റിയതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഹാജർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സ്പീക്കർക്ക് കത്തയച്ചു. നിയമസഭയിലെ അംഗങ്ങള്‍ക്ക് ഇ സിഗ്നേച്ചര്‍ ആണ്. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിഞ്ഞത്. ഉടൻ തന്നെ വിഷയം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. സത്യാഗ്രഹം …
Read More »ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ നിന്ന് തൃഷ പുറത്തോ? പ്രതികരണവുമായി അമ്മ
ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’യിൽ നിന്ന് തൃഷ കൃഷ്ണൻ പിൻമാറിയതായി അഭ്യൂഹം. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ കശ്മീരിൽ പുരോഗമിക്കുന്നതിനിടെ നടി തൃഷ ചെന്നൈ വിമാനത്താവളത്തിലേക്ക് മടങ്ങുന്ന ചിത്രങ്ങൾ വൈറലായതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. തൃഷയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നായിരുന്നു പ്രധാന പ്രചാരണം. കശ്മീരിലെ കാലാവസ്ഥയെ തുടർന്ന് ലിയോയുടെ സെറ്റിൽ വച്ചാണ് തൃഷയ്ക്ക് അസുഖം ബാധിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷയുടെ അമ്മ …
Read More »