ന്യൂഡല്‍ഹി: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 168 റൺസിന്‍റെ തകർപ്പൻ ജയം. ഹോം ഗ്രൗണ്ടിൽ തുടർച്ചയായി 25 പരമ്പരകൾ ജയിച്ച ടീം ലോകറെക്കോർഡുകളും സ്വന്തമാക്കി. 2019 ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര തോറ്റതിന് ശേഷം ഇന്ത്യ എല്ലാ ഫോർമാറ്റുകളിലും തുടർച്ചയായി 25 പരമ്പരകളാണ് കളിച്ചു ജയിച്ചത്. സ്വന്തം നാട്ടിൽ ട്വന്റി20യിൽ 50-ാം ജയം സ്വന്തമാക്കിയ ഇന്ത്യ സ്വന്തം നാട്ടിൽ ഇത്രയധികം വിജയം നേടുന്ന ആദ്യ ടീമായി മാറി. ന്യൂസിലൻഡ് (42), …
Read More »പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് നിര്യാതനായി
ഹൈദരാബാദ്: പ്രശസ്ത ഇന്ത്യൻ ചലച്ചിത്രമായ ശങ്കരാഭരണത്തിന്‍റെ സംവിധായകൻ കെ.വിശ്വനാഥ് അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വാണിജ്യ സിനിമകൾക്ക് പുറമെ കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയ തലത്തിൽ വലിയ പ്രശസ്തി നേടിക്കൊടുത്ത സംവിധായകനാണ് അദ്ദേഹം. അൻപതിലധികം സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് (2017), പത്മശ്രീ (1992) എന്നിവ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. അഞ്ച് ദേശീയ …
Read More »എംബാപ്പെയ്ക്ക് പരിക്ക്, മൂന്നാഴ്ച പുറത്തിരിക്കേണ്ടിവരും; പിഎസ്ജിക്ക് കനത്ത തിരിച്ചടി
പാരീസ്: ചാമ്പ്യൻസ് ലീഗിന്‍റെ പ്രീ ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കിലിയൻ എംബാപ്പെയുടെ പരിക്ക് കനത്ത തിരിച്ചടിയായി. ഇടതു തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് ക്ലബ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫ്രഞ്ച് ലീഗിൽ മോണ്ട്പെലിയെറിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് കാരണം എംബാപ്പെയ്ക്ക് മത്സരം തുടരാനായില്ല. 21-ാം മിനിറ്റിൽ തന്നെ കളിയിൽ നിന്ന് പിൻമാറേണ്ടി വന്നു. വിവിധ പരിശോധനകൾക്ക് ശേഷം എംബാപ്പെയ്ക്ക് ഇടത് തുടയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയതായും മൂന്നാഴ്ച …
Read More »കേരള ബജറ്റ് ഇന്ന്; സ്ത്രീ ഉന്നമനത്തിന് ഊന്നൽ നൽകിയേക്കും, ഇത്തവണയും പേപ്പർ രഹിതം
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ നികുതിഭാരം കൂടി ഏർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസ്, പിഴത്തുക, മോട്ടോർ വാഹന നികുതി എന്നിവ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും. സ്ത്രീകളുടെ ഉന്നമനത്തിനും ലിംഗസമത്വത്തിനും ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റ് …
Read More »എസ്ബിഐ അദാനിക്ക് നൽകിയത് 21,370 കോടി; ആശങ്കയില്ലെന്ന് ചെയർമാൻ
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് 2.6 ബില്യൺ ഡോളർ (ഏകദേശം 21,370 കോടി രൂപ) വായ്പ നൽകിയതായി റിപ്പോർട്ടുകൾ. നിയമപരമായി അനുവദിച്ച വായ്പാ തുകയുടെ പകുതിയോളം ഇത് വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എസ്ബിഐയുടെ വിദേശ ശാഖകളിൽ നിന്നാണ് 200 മില്യൺ ഡോളർ (ഏകദേശം 1,640 കോടി രൂപ) അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. വായ്പകളുടെ കാര്യത്തിൽ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഭാഗത്ത് …
Read More »ദളപതി 67; പുതിയ പോസ്റ്ററുമായി നിർമ്മാതാക്കൾ, ടൈറ്റിൽ പ്രഖ്യാപനം വെള്ളിയാഴ്ച
ദൈനംദിന അപ്ഡേറ്റുകൾ നൽകി ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ദളപതി 67 ന്‍റെ നിർമ്മാതാക്കൾ. സാറ്റലൈറ്റ് അവകാശവും മ്യൂസിക് റൈറ്റും ആരുടേതാണെന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം അവർ പറഞ്ഞിരുന്നു. ഇപ്പോൾ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു അപ്ഡേറ്റ് കൂടി ടീം ടി 67 നല്കിയിരിക്കുകയാണ്. സംഗതി ഒരു പോസ്റ്ററാണ്. ചിത്രത്തിന്‍റെ പേര് വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ടൈറ്റിൽ പ്രഖ്യാപിക്കുക. എന്നാൽ പോസ്റ്ററിലെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. …
Read More »അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസ് താരം റാഫേൽ വരാനെ
പാരീസ്: ഫ്രാൻസ് പ്രതിരോധ താരം റാഫേൽ വരാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാൻസ് ടീമിലെ ശക്തമായ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 2018ൽ ലോകകപ്പ് നേടിയപ്പോഴും വരാനെ ടീമിൽ അംഗമായിരുന്നു. ലോകകപ്പിൽ ഫ്രാൻസിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചിട്ടുണ്ട്. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ലോകകപ്പിന്‍റെ ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിന് കിരീടം …
Read More »സ്കൂളില്‍ ശാസ്ത്ര പരീക്ഷണത്തിനിടെ പൊട്ടിത്തെറി: 11 കുട്ടികള്‍ക്ക് പരിക്ക്
ക്ലാസ് റൂമില്‍ നടന്ന ശാസ്ത്ര പരീക്ഷണത്തിനിടെയിലെ പിഴവ് മൂലമുണ്ടായ പൊട്ടിത്തെറിയില്‍ 11 കുട്ടികള്‍ക്ക് പരിക്ക്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ മാന്‍ലി വെസ്റ്റ് പബ്ലിക് സ്കൂളില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 7.30ഓടെയായിരുന്നു സംഭവം. രണ്ട് കുട്ടികള്‍ക്ക് ആഴത്തില്‍ പൊള്ളലേറ്റു. സോഡിയം ബൈകാര്‍ബണേറ്റും മെഥിലേറ്റഡ് സ്പിരിറ്റും തമ്മില്‍ നടത്തിയ പരീക്ഷണമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍, ഫയര്‍ എന്‍ജിനുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സ്കൂളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനിടെ ശക്തമായി വീശിയ കാറ്റ് …
Read More »ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു…
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്വന്തം വിദ്യാർഥിനിയെ വിവാഹം ചെയ്ത് രാജസ്ഥാനിലെ ഭരത്പൂരിലുള്ള അധ്യാപിക. ലിംഗമാറ്റം നടത്തിയ ശേഷം ഇപ്പോൾ ആരവ് കുന്തലെന്നാണ് പേര് മാറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ആരവ് കുന്തലും കൽപനയും തമ്മിലുള്ള വിവാഹം. വളരെ മുമ്പ് തന്നെ ഇരുവും പ്രണയത്തിലായിരുന്നു. ഈ പ്രണയബന്ധമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. 2019 ഡിസംബറിലാണ് ആരവ് ആദ്യമായി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾക്ക് കൽപന എല്ലാവിധ പിന്തുണയും നൽകിയിരുന്നു. നേരത്തേ മുതൽ ലിംഗമാറ്റ …
Read More »വസ്ത്രത്തില്‍ സ്വര്‍ണം തേച്ചുപിടിപ്പിച്ചു, മെറ്റല്‍ഡിറ്റക്ടറിലും പെട്ടില്ല; ഒടുവില്‍ യുവതി പിടിയിലായത് ഇങ്ങനെ..
സ്വർണക്കടത്തിന് ശ്രമിച്ച സ്ത്രീയെ കയ്യോടെ പിടിച്ചിരിക്കുകയാണ് കസ്റ്റംസ്. പെട്ടെന്നുപിടിക്കപ്പെടാതിരിക്കാനായി വ്യത്യസ്തമായ ഒരു വഴിയായിരുന്നു ഇവർ പ്രയോഗിച്ചത്. എന്നാൽ കസ്റ്റംസുകാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിഞ്ഞില്ല. വസ്ത്രത്തിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചായിരുന്നു കസ്റ്റംസ് സ്ത്രീയെ പിടികൂടിയത്. ഇവപരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കള്ളം പുറത്താവുന്നത്. രാസവസ്തു ലായനിയിൽ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തിൽ അലങ്കരിച്ചാണ് സ്വർണമിശ്രിതം വസ്ത്രത്തിൽ …
Read More »