Breaking News

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു…

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്വന്തം വിദ്യാർഥിനിയെ വിവാഹം ചെയ്ത് രാജസ്ഥാനിലെ ഭരത്പൂരിലുള്ള അധ്യാപിക. ലിംഗമാറ്റം നടത്തിയ ശേഷം ഇപ്പോൾ ആരവ് കുന്തലെന്നാണ് പേര് മാറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ആരവ് കുന്തലും കൽപനയും തമ്മിലുള്ള വിവാഹം. വളരെ മുമ്പ് തന്നെ ഇരുവും പ്രണയത്തിലായിരുന്നു.

ഈ പ്രണയബന്ധമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. 2019 ഡിസംബറിലാണ് ആരവ് ആദ്യമായി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾക്ക് കൽപന എല്ലാവിധ പിന്തുണയും നൽകിയിരുന്നു. നേരത്തേ മുതൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ആഗ്രഹിച്ചിരുന്നതായി ആരവ് പറയുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ലെങ്കിൽ പോലും താൻ ആരവിനെ വിവാഹം ചെയ്യുമായിരുന്നുവെന്നാണ് കൽപന പറയുന്നത്. തുടക്കം മുതൽ തന്നെ അദ്ദേഹത്തെ എനിക്ക് ഇഷ്ടമായിരുന്നു. ശസ്ത്രക്രിയ ചെയ്തില്ലെങ്കിലും ഞങ്ങൾ വിവാഹം കഴിക്കുമായിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടിയുള്ള എല്ലാ പിന്തുണയും നൽകി താൻ ഒപ്പം നിന്നു. കൽപ്പന പറഞ്ഞു. ശസ്ത്രക്രിയയ്ക്കായി ആരവിനൊപ്പം കൽപനയും ആശുപത്രിയിൽ ഉണ്ടായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …