Breaking News

ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയം; വിവാഹമോചനം ആവശ്യപ്പെട്ട്​ മേതില്‍ ദേവിക…

കൊല്ലം എം.എല്‍.എ മുകേഷില്‍നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട്​ പ്രശസ്​ത നര്‍ത്തകി മേതില്‍ ദേവികയുടെ വക്കീല്‍ നോട്ടീസ്. വിവാഹബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടാണ് നടന്‍ കൂടിയായ മുകേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷി​ന്റെ സമീപനങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.

മുകേഷിൻരെറ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള കോടതി നടപടികള്‍ എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. 2013 ഒക്‌ടോബര്‍ 24 നാണ് മുകേഷ്-മേതില്‍ ദേവിക വിവാഹം നടന്നത്​.

ഇരുവരുടെയും രണ്ടാംവിവാഹമാണ്. പാലക്കാട് സ്വദേശിനിയാണ് ​ദേവിക. മുകേഷും ആദ്യ ഭാര്യയും നടിയുമായ സരിതയും തമ്മിലുള്ള 25 വര്‍ഷം നീണ്ട വിവാഹബന്ധം വേര്‍പിരിഞ്ഞശേഷമാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …