സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കാസര്‍കോട്, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. ഔദ്യോഗികമായി 60 പേര്‍ മരിച്ചതായിട്ടാണ് ഇന്നലെ വരെയുളള കണക്കുകള്‍. ശനിയാഴ്ച മാത്രം അഞ്ചുപേരാണ് സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. കുമ്ബള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ , ഇരിങ്ങാലക്കുട കൂത്തുപറമ്ബ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്‍, തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ഇന്ന് മരിച്ചത്. ഇരിങ്ങാലക്കുട കൂത്തുപറമ്ബ് പള്ളന്‍ വീട്ടില്‍ …
Read More »മനുഷ്യവിസര്‍ജ്ജത്തില്‍ കാണുപ്പെടുന്ന ഇ കോളി ബാക്ടീരിയ: തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് പൂട്ട് വീഴും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് പൂട്ട് വീഴും. വാഹനങ്ങളില്‍ തെരുവോരത്ത് ബിരിയാണി വില്‍ക്കുന്നയിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതോടെ കര്‍ശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍. കോഴിക്കോട് രാമനാട്ടുകര മുതല്‍ വടകര വരെയുള്ള ബൈപ്പാസുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. മനുഷ്യവിസര്‍ജ്ജത്തിലാണ് സാധാരണ ഇ കോളി കാണുന്നത്. ഇത് ഏറെ അപകടമുണ്ടാക്കുന്നതുമാണ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍നിന്നോ വൃത്തിഹീനമായ ചുറ്റുപാടില്‍നിന്നോ ബാക്ടീരിയ ഭക്ഷണത്തില്‍ എത്തിയതാകാം എന്നാണ് പ്രാഥമിക …
Read More »സിനിമാ തീയറ്ററുകൾ ഓഗസ്റ്റ് മുതൽ തുറക്കാമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് വിഭാഗം…
രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ഓഗസ്റ്റ് മാസം മുതല്‍ തുറക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തിയറ്ററുകള്‍ ആഗസ്റ്റ് ഒന്നിനോ അല്ലെങ്കില്‍ 31 നകം തുറക്കാവുന്നതാണ് എന്നാണ് അമിത് ഖാരെ പറഞ്ഞത്. എന്നാല്‍ ഈ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണെന്നും അദ്ദേഹം …
Read More »നഗ്‌നശരീരത്തിലെ ചിത്രം വര: രഹ്‌ന ഫാത്തിമയ്‌ക്ക് കനത്ത തിരിച്ചടി…
നഗ്നശരീരത്തില്‍ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസില്‍ രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹ്‌നക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീരപ്രദര്‍ശനം കുറ്റകരമാണെന്നും രഹ്‌നക്കെതിരെ പോക്‌സോ വകപ്പുകള്‍ നിലനില്‍ക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കുട്ടികളുടെ മുന്നിലുള്ള നഗ്നതാപ്രദര്‍ശനം സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മുന്‍പ് 18 ദിവസം …
Read More »എൻഐഎ സെക്രട്ടറിയേറ്റിലേക്ക് എത്തിയത് കേരളത്തിന് അപമാനം: ചെന്നിത്തല
സ്വർണക്കടത്തു കേസിൽ അസാധാരണ നടപടികൾക്കാണ് കേരളം സാക്ഷിയാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഐഎ സെക്രട്ടറിയേറ്റിലേക്ക് എത്തിയത് കേരളത്തിന് അപമാനമാണ്. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയുടെ അടുത്ത നീക്കം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവക്കൂ എന്ന നിലപാട് പാടില്ല. എൻഐഎ ചോദ്യം മുമ്ബേ മുഖ്യമന്ത്രി മാന്യമായി രാജിവച്ചു പോകണം. സെക്രട്ടേറിയറ്റിലേക്ക് അന്വേഷണം നീങ്ങിയ …
Read More »വൈറസ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് ശക്തമായ ലോക്ക്ഡൗണ്‍…
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇനി വരാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ ലോക്ക്ഡൗണെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍ അറിയിച്ചു. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഡോ അമര്‍ ഫെറ്റില്‍ ഈ കാര്യം അറിയിച്ചത്. കോവിഡ് രൂക്ഷമായ സംസ്ഥാനത്ത് കര്‍ശന നടപടികള്‍ വേണ്ടിവരുമെന്നും എന്നാല്‍ എത്രദിവസം ഈ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് സമ്ബൂര്‍ണലോക്ഡൗണ്‍ …
Read More »സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണങ്ങൾ; ഇന്ന് മാത്രം മരണപ്പെട്ടത് 4 പേർ..
സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണങ്ങൾ. ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേര്‍ ഇന്ന് മരിക്കുകയുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി. വിളക്കാട്ടോര്‍ സ്വദേശി സദാനന്ദനെ ഹൃദയസംബന്ധമായ രോഗത്തിനാണ് പരിയാരം മെഡിക്കല്‍ …
Read More »ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ ആദ്യഘട്ടം വിജയകരം; രണ്ടാംഘട്ടം ഇന്ത്യയിലും പരീക്ഷിക്കാന്‍ നീക്കം…
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ ഇന്ത്യയിലും പരീക്ഷിക്കാന്‍ ശ്രമം. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് പരീക്ഷണ അനുമതി തേടിയിരിക്കുന്നത്. വാക്സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് വാക്സിൻ: മനുഷ്യരിൽ ആദ്യ ഘട്ടം വിജയം; ശുഭസൂചനയെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല.. ഇനിയുള്ള പരീക്ഷണഘട്ടങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നീങ്ങിയാല്‍ ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ ലോകമെങ്ങുമുള്ള വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വാക്സിന്‍ നിര്‍മാതാക്കളായ അസ്ത്ര സേനകയുടെ പ്രതീക്ഷ.
Read More »കോവിഡ് വാക്സിൻ: മനുഷ്യരിൽ ആദ്യ ഘട്ടം വിജയം; ശുഭസൂചനയെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല..
ലോകത്തെ ഒന്നാകെ ഭയപ്പെടുത്തുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ വിജയകരമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സര്‍വകലാശാല അവകാശപ്പെടുന്നു. 1,077 പേരില്‍ നടത്തിയ പരീക്ഷണങ്ങളിലുടെ ഫലം വിശകലനം ചെയ്താണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വാക്‌സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചത്. വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡികളും വെളുത്ത രക്താണുക്കളും ഈ വാക്‌സിന്‍ വഴി ഉണ്ടാക്കാന്‍ കഴിയുന്നതായി തെളിയിച്ചു. കണ്ടെത്തലുകള്‍ വളരെയധികം …
Read More »കോവിഡ് വ്യാപനം തടയാൻ പുതിയ രീതി; എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും സമ്ബൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു…
കോവിഡ് വ്യാപനം തടയാൻ പുതിയ രീതിയുമായി ബംഗാള്‍. ആഴ്ചയില്‍ രണ്ട് ദിവസം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാഴം, ശനി ദിവസങ്ങളിലാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം. നിലവില്‍ ജൂലായ 31വരെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സമ്ബൂര്‍ണലോക്ക് ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നേരത്തെ ലോക്ക്ഡൗണില്‍ ഇളവ് …
Read More »