തിരുവനന്തപുരം: തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗൂഢാലോചന നടത്തിയത് ആരാണെന്ന് തനിക്കറിയാമെന്നും അത് ശരിയായ സമയത്ത് പറയുമെന്നും ഇപ്പോൾ പറയുന്നില്ലെന്നും ഇ.പി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. താൻ ജാഥയിൽ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം അപ്രസക്തമാണ്. തന്നെ ലക്ഷ്യമിടുന്ന മാധ്യമങ്ങളുണ്ട്. ചിലർ നൽകുന്ന ഉപദേശത്തിനനുസരിച്ച് ചില മാധ്യമങ്ങൾ വാർത്തകൾ കെട്ടിച്ചമയ്ക്കുകയാണ്. …
Read More »സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ
ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസും ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു. താൻ നിരീക്ഷണത്തിലാണെന്നും വിവിധ പരിശോധനകൾ നടത്തിവരികയാണെന്നും സോണിയ വ്യക്തമാക്കി.
Read More »കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റി; തീയതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി. അഞ്ചാം തീയതി അമിത് ഷാ തൃശൂരിലെത്തുമെന്നായിരുന്നു അറിയിപ്പ്. കേരളം പിടിച്ചെടുക്കാനുള്ള കരുത്ത് അനന്തപത്മനാഭന്‍റെ മണ്ണിൽ നിന്നോ വടക്കുന്നാഥന്‍റെ മണ്ണിൽ നിന്നോ നേടണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിനു മുമ്പുള്ള പാർലമെന്‍റ് തിരഞ്ഞെടുപ്പിലും തൃശൂരിൽ ബി.ജെ.പിക്ക് വേണ്ടി സുരേഷ് ഗോപി നടത്തിയ മുന്നേറ്റം …
Read More »പെഗാസസ് ഉപയോഗിച്ച് തൻ്റെ ഫോണും ചോർത്തി; വെളിപ്പെടുത്തലുമായി കേംബ്രിഡ്ജിൽ രാഹുൽ
ന്യൂഡല്‍ഹി: ഇസ്രയേൽ സ്പൈവെയർ പെഗാസസ് ഉപയോഗിച്ച് തന്‍റെ ഫോണും ചോർത്തിയിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നതായും രാഹുൽ വെളിപ്പെടുത്തി. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. എന്‍റെ ഫോണിലും പെഗാസസ് ഉണ്ടായിരുന്നു. പല രാഷ്ട്രീയ നേതാക്കളുടെയും ഫോണുകളിൽ പെഗാസസ് ഉണ്ട്. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനാൽ ഫോണിൽ സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ എന്നെ …
Read More »ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. പുതിയ വെളിപ്പെടുത്തൽ പ്രകാരമാണ് ഷുഹൈബ് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു. തുടർന്നാണ് ആകാശ് തില്ലങ്കേരിയും സി.പി.എമ്മും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം പ്രസംഗം നടത്തിയത്. തില്ലങ്കേരിയിൽ ഇപ്പോൾ പുതിയ പോരാട്ടമാണ് നടക്കുന്നത്. കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിത്. ഷുഹൈബ് വധക്കേസിലെ 11 പ്രതികളും സി.പി.എം ക്വട്ടേഷൻ …
Read More »ശുഹൈബ് വധത്തിൽ തുടരന്വേഷണ പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ടത്. പിജെ ആർമിയിലെ മുൻ നിര പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി, അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന ക്വട്ടേഷൻ …
Read More »വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കി സെപ്റ്റംബറോടെ ആദ്യ കപ്പൽ എത്തിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമാണം പൂർത്തിയാക്കി സെപ്റ്റംബറോടെ ആദ്യ കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു എം.എൽ.എയുടെ ചോദ്യം. തുറമുഖത്തിന്‍റെ സാധ്യതകൾ വളരെ വലുതാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. തുറമുഖത്തിന്‍റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള …
Read More »സിപിഎം കോട്ട പിടിച്ചെടുത്ത പ്രതിമാ ഭൗമിക് ത്രിപുര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന
അഗര്‍ത്തല: ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. സി.പി.എം ശക്തികേന്ദ്രമായ ധൻപൂരിൽ നിന്ന് വൻ വിജയം നേടിയ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചന. ത്രിപുരയുടെ നിലവിലെ മുഖ്യമന്ത്രി മണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. നിലവിൽ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രിയാണ് പ്രതിമ. അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പദവിയും പ്രതിമയ്ക്ക് ലഭിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടുകൾ ഉറപ്പാക്കാന്‍ …
Read More »തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത; വിശാല പ്രതിപക്ഷ ആശയത്തിന് തിരിച്ചടി
കൊൽക്കത്ത: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കെതിരെ മഹാസഖ്യത്തിനില്ലെന്ന മമതയുടെ നിലപാട് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനീക്കത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് ജനങ്ങളുമായാണ് സഖ്യമുണ്ടാക്കുകയെന്ന് മമത പറഞ്ഞു. “ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. ബി.ജെ.പിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ടി.എം.സിക്ക് വോട്ട് ചെയ്യും. കോൺഗ്രസിനും സി.പി.എമ്മിനും വോട്ട് ചെയ്യുന്നവർ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ബിജെപിയും കോൺഗ്രസും സിപിഎമ്മും …
Read More »വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി അനിൽ അക്കര
തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കരയുടെ ആരോപണം. ലൈഫ് മിഷൻ സി.ഇ.ഒ തയ്യാറാക്കിയ രഹസ്യ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്ന് അനിൽ അക്കര പറഞ്ഞു. രേഖകൾ നാളെ ഉച്ചയോടെ പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്. ഉച്ചയ്ക്ക് 12ന് തൃശൂർ ഡി.സി.സിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ …
Read More »