Breaking News

Politics

ബിജുവിൻ്റെ പ്രവർത്തി ബോധപൂർവം, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി: മന്ത്രി പി പ്രസാദ്

ആലപ്പുഴ: കൃഷി പഠിക്കാൻ ഇസ്രായേലിലേക്ക് പോയ ബിജു കുര്യൻ ബോധപൂര്‍വം മുങ്ങിയതാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്‍റെ കുടുംബാംഗങ്ങൾ വിളിച്ച് ക്ഷമാപണം നടത്തി. സഹോദരനുമായി ഫോണിൽ സംസാരിച്ചു. സംഘം തിരിച്ചെത്തിയ ശേഷം നിയമനടപടി ആലോചിക്കും. നല്ല ഉദ്ദേശ്യത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെയെങ്കിലും ബിജു ടീമിനൊപ്പം …

Read More »

മേഘാലയയിൽ കേന്ദ്രപദ്ധതികളുടെ പ്രയോജനം ലഭിച്ചത് കുറച്ച് കുടുംബങ്ങൾക്ക് മാത്രം: അസം മുഖ്യമന്ത്രി

ഷില്ലോങ്: മേഘാലയയിലെ വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാരിൻ്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിച്ചതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയയിലെ മഹേന്ദ്രഗഞ്ച്, ഘർകുട്ട തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അസമിൽ തന്‍റെ സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ച് സംസാരിച്ച …

Read More »

‘അമ്പും വില്ലി’നുമായി 2000 കോടിയുടെ ഇടപാട്; ആരോപണവുമായി സഞ്ജയ് റാവത്ത്

മുംബൈ: ശിവസേന പാർട്ടിയും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തിന് ലഭിക്കാൻ 2,000 കോടി രൂപയുടെ ഇടപാട് നടന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഒരു ഡീലാണ്. ആദ്യഘടുവായിട്ടാണ് 2000 കോടിയുടെ ഇടപാട് നടന്നതെന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇതുപോലൊന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേതൃത്വവുമായി അടുപ്പമുള്ള ഒരു ബിൽഡറാണ് ഇക്കാര്യം …

Read More »

റഷ്യയെ പിന്തുണച്ചതിലും വ്യോമാതിർത്തി ലംഘിച്ചതിനും ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

വാഷിംഗ്ടണ്‍: യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പിന്തുണച്ചതിലും യുഎസ് വ്യോമാതിർത്തി ലംഘിച്ചതിനും ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്. റഷ്യയെ അന്ധമായി പിന്തുണയ്ക്കാനുള്ള ചൈനയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. റഷ്യയ്ക്ക് ആയുധ സഹായം അടക്കം നല്കുന്ന ചൈനയുടെ നീക്കം ആശങ്കാജനകമാണെന്നും ഇതു സംബന്ധിച്ച തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും ബ്ലിങ്കൻ പറഞ്ഞു. മൂണിച്ചിൽ നടന്ന ആഗോള സുരക്ഷാ ഉച്ചകോടിക്കിടെ നടന്ന യോഗത്തിലാണ് …

Read More »

വോട്ടെടുപ്പിന് പിന്നാലെ ഏറ്റുമുട്ടൽ; ത്രിപുരയിൽ ബിജെപി-സിപിഎം-കോണ്‍ഗ്രസ് സംഘർഷം

അഗര്‍ത്തല: തിരഞ്ഞെടുപ്പിന് ശേഷം ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം. ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. ബിശാൽഘഡിൽ അക്രമികൾ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ പതിനാറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് അ‍ർധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടും സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുരയിലെ പ്രതിപക്ഷ നേതാവ് മണിക്ക് സർക്കാർ സന്ദർശിച്ചു. വ്യാഴാഴ്ചയാണ് ത്രിപുരയിൽ വോട്ടെടുപ്പ് …

Read More »

ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല: കെ കെ ശൈലജ

കൊച്ചി: ആകാശ് തില്ലങ്കേരിക്ക് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സിപിഎം പരിശോധിക്കുമെന്നും, പാർട്ടി ആർക്കും മയപ്പെടുന്നതല്ലെന്നും ശൈലജ പറഞ്ഞു. കേഡർമാർ ഏതെങ്കിലും വിധത്തിൽ മോശം കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തുമെന്നും, അല്ലാത്തപക്ഷം അവരെ പാർട്ടിയിൽ നിന്നു മാറ്റിനിർത്തുമെന്നും കെ കെ ശൈലജ വിശദീകരിച്ചു. തന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവം ഉൾപ്പടെ പാർട്ടി പരിശോധിക്കുമെന്നും ശൈലജ …

Read More »

പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർഥികൾക്ക് നിർദേശം നല്കിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്കും ധരിച്ച് പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് കോളേജ് എച്ച്ഒഡി വിദ്യാർത്ഥികൾക്ക് നല്കിയ നിർദേശം. എന്നാൽ പൊലീസ് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Read More »

നികുതി കുറയ്ക്കില്ല, കേന്ദ്രം വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവർ: എംവി ഗോവിന്ദൻ

കണ്ണൂർ: കേരളത്തിൽ വർദ്ധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി. എന്നാൽ കേന്ദ്രം നികുതി കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഇന്ധനവില രണ്ട് രൂപ വർദ്ധിക്കുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ കോഴ ഇടപാടുമായും സ്വപ്നയുടെ ജോലിയുമായും ബന്ധപ്പെട്ട് പുറത്തുവന്ന വാട്സാപ്പ് തെളിവുകൾ വ്യാജമാണ്.  സ്വപ്നയ്ക്ക് ജോലി …

Read More »

ആകാശ് തില്ലങ്കേരിക്കെതിരായ യോഗത്തിൽ പി ജയരാജനെ പങ്കെടുപ്പിക്കുമെന്ന് സിപിഎം

കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്കെതിരായ പൊതുയോഗത്തിലേക്ക് പി ജയരാജനെ പങ്കെടുപ്പിക്കാൻ സിപിഎം തീരുമാനം. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയിൽ സി.പി.എം മാറ്റം വരുത്തി. പി ജയരാജന്‍റെ ചിത്രമുള്ള പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആകാശിനെ പി ജയരാജൻ തള്ളിപ്പറയണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. യോഗത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ പി ജയരാജൻ സംസാരിക്കും. അടുത്ത ദിവസം തില്ലങ്കേരി ടൗണിലാണ് പൊതുസമ്മേളനം.

Read More »

ഒരാള്‍ക്ക് ഒരു പദവി നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാർഥ്യമാക്കാനൊരുങ്ങി കോൺഗ്രസ്

ഡൽഹി: പ്ലീനറി സമ്മേളനത്തോടെ ഒരാൾക്ക് ഒരു പദവി യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി കോൺഗ്രസ്. പാർട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാകുക. ഒരേ സമയം പാർലമെന്‍ററി, പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ഒരാൾക്ക്-ഒരു പദവി എന്ന നിബന്ധന തടസ്സമുണ്ടാകില്ല. അതേസമയം പാർട്ടി കമ്മിറ്റികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്തേക്കും. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് അമ്പത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ എടുത്തിരുന്നു. …

Read More »