Breaking News

മേഘാലയയിൽ കേന്ദ്രപദ്ധതികളുടെ പ്രയോജനം ലഭിച്ചത് കുറച്ച് കുടുംബങ്ങൾക്ക് മാത്രം: അസം മുഖ്യമന്ത്രി

ഷില്ലോങ്: മേഘാലയയിലെ വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാരിൻ്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിച്ചതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയയിലെ മഹേന്ദ്രഗഞ്ച്, ഘർകുട്ട തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

അസമിൽ തന്‍റെ സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ച് സംസാരിച്ച ഹിമന്ത, ബിജെപി അധികാരത്തിൽ വന്നാൽ മേഘാലയയിലും അത്തരം പദ്ധതികൾ നടപ്പാക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം അസമിൽ ഒരു ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. 50,000 പേർക്ക് ഇതിനകം നിയമനം നൽകി. ബാക്കിയുള്ളവർക്ക് ഈ വർഷം തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയിൽ വലയുന്ന മേഘാലയയിലെ യുവാക്കൾക്ക് താങ്ങാവാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …