Breaking News

ഫോണില്‍ മാന്യമായി സംസാരിക്കൂ; ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഉത്തരവിറങ്ങി….

ഓഫിസ്​ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടൊപ്പം ജനങ്ങളുടെ ഫോണ്‍ കൈകാര്യം ചെയ്യുന്നതില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ക്കൂടി വ്യക്തമാക്കി പഞ്ചായത്ത് അഡീഷനല്‍ ഡയറക്​ടര്‍ എം.പി. അജിത്ത് കുമാര്‍ ഉത്തരവിറക്കി.

16/05/2018ലെ ഡി. 329646/17 നമ്ബര്‍ ഉത്തരവിന് ചുവടുപിടിച്ചാണ്, ഓഫിസില്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നതിന് പത്ത് നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് കൂടി ഇറക്കിയത്. പഞ്ചായത്ത്​ ഓഫിസ് പ്രവര്‍ത്തനം സുഗമമാക്കുന്നതിന്​ സേവനങ്ങളുടെ

വേഗത വര്‍ധിപ്പിക്കുന്നതിനായി നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ജീവനക്കാരുടെ മനോഭാവങ്ങളില്‍ മാറ്റം വരുത്തണമെന്നും നേരത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മൂന്നുതവണ മണിയടിക്കുംമുമ്ബ് ഫോണ്‍ എടുക്കുക,

ഫോണ്‍ എടുക്കുന്നയാള്‍ പേരും തസ്തികയും ഉള്‍പ്പെടെ പറയുക, വ്യക്തമായും ഉച്ചത്തിലും സംസാരിക്കണം, വിളിച്ചയാളോട് സൗമ്യമായ ഭാഷ ഉപയോഗിക്കണം, വിളിക്കുന്നയാളില്‍നിന്ന് ആവശ്യമായ കാര്യങ്ങള്‍ എഴുതിയെടുക്കണം,

ആര്‍ക്കെങ്കിലും ഫോണ്‍ നല്‍കണമെങ്കില്‍ ചോദിച്ച്‌ കൈമാറണം, അവസാനിപ്പിക്കുമ്ബോള്‍ നന്ദി അറിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്. ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് മേലധികാരികള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡും ലോക്ഡൗണും കാരണം നേരിട്ട് പഞ്ചായത്ത്​ ഒാഫിസുകളില്‍ പോകാനാവാത്തതിനാല്‍ ജനങ്ങള്‍ ഫോണ്‍ മുഖേനയാണ് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നത്. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍

ഫോണ്‍ വഴി കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും മോശമായി സംസാരിക്കുന്നുണ്ടെന്നും സംസ്ഥാനത്താകെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …