Breaking News

ഇന്ത്യന്‍ ക്രിക്കറ്റില്‍ വേര്‍ത്തിരിവുണ്ടെന്ന് അശ്വിന്‍, അവഗണനയില്‍ മനംനൊന്ത് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാന്‍ വരെ തീരുമാനിച്ചിരുന്നു…

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തു നിന്ന് കാണുന്നത് പോലെയല്ലെന്നും കളിക്കാര്‍ക്കിടയില്‍ വേര്‍തിരിവുകളുണ്ടെന്നും താന്‍ നിരവധി തവണ അതിന് ഇരയായിട്ടുണ്ടെന്നും ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2018ലെ ഇം​​ഗ്ലണ്ട് പര്യടനത്തില്‍ പരിക്കിനെ അവഗണിച്ച്‌ മികച്ച പ്രകടനം കാഴ്ചവച്ച തന്നെ പിന്തുണയ്ക്കാന്‍ ടീമിനുള്ളില്‍ നിന്നും ആരും മുന്നോട്ട് വന്നില്ലെന്ന് ഒരു പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ ആരോപിച്ചു.

ടീമിലുള്ള ചിലര്‍ക്ക് അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരുന്നെന്നും പലപ്പോഴും ആ പരിഗണന തനിക്ക് ലഭിക്കാതിരുന്നതില്‍ വളരെയേറെ വിഷമം തോന്നിയിരുന്നെന്നും അശ്വിന്‍ സൂചിപ്പിച്ചു. 2018ലെ ഇം​​ഗ്ലണ്ട് പര്യടനത്തിനിടെ പരിക്ക് തന്നെ വല്ലാതെ അലട്ടിയിരുന്നെന്നും അതിനെ അവഗണിച്ചാണ് താന്‍ ടീമിന് വേണ്ടി പന്തെറിഞ്ഞതെന്നും അശ്വിന്‍ പറഞ്ഞു.

ഓരോ ഓവ‌ര്‍ എറിഞ്ഞു കഴിയുമ്ബോഴും വല്ലാതെ കിതയ്ക്കുമായിരുന്നെന്നും ആ സമയങ്ങളില്‍ ഒന്ന് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും വന്നിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ടെന്നു അശ്വിന്‍ പറഞ്ഞു. മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ പലപ്പോഴും ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ കുറിച്ച്‌ പോലും ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 2018ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയും സമാനമായ സാഹചര്യമായിരുന്നെന്നും അന്നെല്ലാം വീട്ടുകാര്‍ നല്‍കിയ പിന്തുണ കാരണമാണ് താന്‍ ക്രിക്കറ്റ് ജീവിതം തുടര്‍ന്നതെന്നും അശ്വിന്‍ പറഞ്ഞു.

ആ സമയത്ത് ടീമില്‍ നിന്ന് ആരും തന്നോട് സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും പലപ്പോഴും നാട്ടിലുള്ള ഭാര്യയോട് മാത്രമായിരുന്നു താന്‍ തന്റെ വിഷമങ്ങള്‍ പങ്കുവച്ചിരുന്നതെന്നും താരം സൂചിപ്പിച്ചു. തന്റെ മനസിലുള്ള വിഷമങ്ങള്‍ തുറന്നു പറയാന്‍ സാധിക്കുന്ന ഒരാളെ കിട്ടിയിരുന്നെങ്കില്‍ അന്ന് താന്‍ അനുഭവിച്ച പകുതി പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമയിരുന്നെന്നും എന്നല്‍ അത്തരമൊരു പിന്തുണ ടീമിലുണ്ടായിരുന്ന ആരില്‍ നിന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …