Breaking News

ബ്രഹ്മപുരം തീപിടിത്തം; തീയണയ്ക്കാനാവാതെ അഗ്നിശമനസേന, പുകയിൽ മുങ്ങി കൊച്ചി

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിൽ തീപിടിച്ചതിനെ തുടർന്ന് പുകയിൽ മുങ്ങി കൊച്ചി നഗരം. പത്തിലധികം അഗ്നിശമന സേനാ യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമീപവാസികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി.

കനത്ത പുക മൂലം അയൽവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി.

മാർച്ച് ഒന്നിന് വൈകിട്ട് 4.15ന് ഉണ്ടായ തീ ഇതുവരെ അണച്ചിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാലിന്യ പ്ലാന്‍റിന് സമീപം സ്ഥാപിച്ച പമ്പിംഗ് യൂണിറ്റുകൾ പ്രവർത്തിക്കാത്തത് തീ അണയ്ക്കാൻ ബുദ്ധിമുട്ടായി. കടുത്ത ചൂടിൽ കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഉരുകിയതാണ് തീപിടുത്തതിന് കാരണമെന്നാണ് ജീവനക്കാരുടെ വിശദീകരണം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …