Breaking News

എങ്ങുമെത്താതെ കെ ഫോൺ; അർഹരായ ഗുണഭോക്താക്കളുടെ അന്തിമപട്ടിക വൈകുന്നു

കൊച്ചി: സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ ഉടൻ നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും അർഹരായ ബിപിഎൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലുമില്ലാതെ കെഫോൺ. 14,000 പേരുടെ പട്ടിക നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതിന്‍റെ പകുതി മാത്രമേ ഇതുവരെ കൈമാറിയിട്ടുള്ളൂ. പ്രവർത്തന മൂലധനം കണ്ടെത്താൻ വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിനെച്ചൊല്ലിയുള്ള വകുപ്പുതല തർക്കങ്ങളും പരിഹരിച്ചിട്ടില്ല.

ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്കാണ് സൗജന്യ കണക്ഷൻ നൽകുക. ആറ് മാസം മുമ്പ് പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തുകയും ഇതുവരെ 10 ജില്ലകളിൽ നിന്നായി 7,569 പേരുടെ പട്ടിക നൽകുകയും ചെയ്തു. 4 ജില്ലകളിൽ നിന്നും ഒരാളെപ്പോലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിയോജകമണ്ഡലാടിസ്ഥാനത്തിൽ 100 പേരുണ്ടെങ്കിൽ ഒരു വാർഡിൽ നിന്ന് ഒന്നോ രണ്ടോ കുടുംബങ്ങളെ മാത്രമേ ഉൾപ്പെടുത്താനാകൂ. അതിനാൽ ബാക്കി പട്ടിക ചോദിക്കുമ്പോൾ സർക്കാർ മാനദണ്ഡമനുസരിച്ച് പട്ടിക പഞ്ചായത്തുകൾക്ക് ലിസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വിശദീകരണം. മാനേജ്മെന്‍റ് ടെണ്ടർ നൽകിയ കേരള വിഷൻ കെ ഫോൺ ലിസ്റ്റ് കൈമാറുകയും കേരള വിഷൻ കേബിൾ വീടുകളിലേക്ക് വലിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഡാറ്റാ കണക്ഷൻ എങ്ങനെ നൽകണമെന്നോ അറ്റകുറ്റപ്പണി ചെലവ് എവിടെ നിന്നാണെന്നോ ഇതുവരെ വ്യക്തമല്ല.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …