സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റാണ് കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എ വിജയരാഘവനാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലികച്ചുമതല വഹിക്കുന്നത്. 2020 നവംബര്‍ 13നാണ് കോടിയേരി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്. ആരോഗ്യപ്രശ്‌നമാണ് സ്ഥാനമൊഴിയുന്നതിന് കാരണമായി പറഞ്ഞിരുന്നതെങ്കിലും മകന്‍ ക്രിമിനല്‍ കേസില്‍ പെട്ടതുമായി ബന്ധപ്പെട്ടാണ് പുറത്തുപോയതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിപിഎം പാര്‍ട്ടി സമ്മേളനം നടക്കുന്നതും കോടിയേരി തിരിച്ചെത്തുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല, മകന്‍ …
Read More »വെള്ളപ്പൊക്കം ചര്‍ച്ച ചെയ്യുമ്ബോള്‍ കേരള എംപിമാര്‍ രാജ്യസഭയില്‍ ഇല്ല; കേരളത്തിലെ പ്രളയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോയെന്ന് വെങ്കയ്യ നായിഡു..
കേവല രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ വന്‍ ബഹളം ഉണ്ടാക്കുന്നവരാണ് എംപിമാര്‍. ഇതിന്റെ പേരില്‍ നിരവധി മലയാളി എംപിമാര്‍ക്കെതിരെ മുമ്പ് നടപടിയും വന്നിട്ടുണ്ട്. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച വന്നപ്പോള്‍ അവിടെ കേരള എംപിമാരെ കാണാനില്ല. ഇക്കാര്യം രാജ്യസഭാ ചെയര്‍മാന്‍ ചോദിക്കുകയും ചെയതു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോ എന്നാണ് രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു ചോദിച്ചത്. രാജ്യസഭയില്‍ രാവിലെ …
Read More »ചുരുങ്ങിയത് 100 സീറ്റുകളിലെങ്കിലും വിജയിക്കണം; യുപിയില്‍ കോണ്‍ഗ്രസിലേക്ക് ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍…
തിരഞ്ഞെടുപ്പ് അടുക്കാന്‍ ഇനി കുറച്ച മാസങ്ങള്‍ കൂടെ ശേഷിക്കെ പുതിയ പുതിയ നീക്കണങ്ങളുമായി വരുകയാണ് പാര്‍ട്ടികള്‍. ഓരോ ദിവസവും ഓരോ മാറ്റങ്ങളാണ് യു പി യില്‍ നടക്കുന്നത്, ഇപ്പോഴിതാ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ഒരു കോടി പുതിയ അംഗങ്ങളെ ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വമ്ബന്‍ അംഗത്വ വിതര ക്യാമ്ബയിന് തുടക്കം കുറിച്ചിരിക്കുകയാണ് യു പിയില്‍, നാളെ മുതല്‍ ഡിസംബര്‍ 10 വരെ നീളുന്ന 15 ദിവസത്തെ ക്യാമ്ബയിന് “ഏക് പരിവാര്‍, നയേ സദസ്യ …
Read More »ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി…
ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്ബി, എന്നാല്‍ മലപ്പുറത്ത് വിളമ്ബിയോ എന്ന് നടന്‍ ചോദിക്കുന്നു. മലപ്പുറത്ത് പന്നി വിളമ്ബിയെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പരിഹസിച്ചു. ഹരീഷ് പേരടിയുടെ കുറിപ്പ്, ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്ബിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം …
Read More »വനിത പ്രതിനിധികളെ ഉള്‍പ്പെടുത്തി ഏതുവിധേനയും ബംഗാള്‍ തിരിച്ച് പിടിക്കണം : പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സിപിഎം…
ബംഗാള്‍ തിരിച്ച് പിടിക്കാന്‍ പുതിയ പദ്ധതികളുമായി സിപിഎം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയത് സ്ത്രീകളെ കൂടുതലായി രംഗത്തിറക്കിയത് കൊണ്ടാണെന്നാണ് സിപിഎം വാദം. അതുകൊണ്ട് തന്നെ ഈ തന്ത്രം പാര്‍ട്ടിക്കുള്ളിലും നടപ്പാക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സംസ്ഥാനത്ത് തകര്‍ന്ന് തരിപ്പണമായ പാര്‍ട്ടിയെ ഏതുവിധേനയും രക്ഷപെടുത്തണമെന്ന, ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. സിപിഎം കേഡറുകളില്‍ വനിത പ്രതിനിധികളെ കൂടുതലായി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയ്ക്ക് …
Read More »ദത്ത് കേസില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല; നടന്നത് മനുഷ്യക്കടത്തെന്ന് പ്രതിപക്ഷ നേതാവ്…
അനുപമയുടെ കുഞ്ഞിനെ നാടുകടത്താന്‍ കൂട്ടുനിന്ന സംസ്ഥാന ശിശുക്ഷേമ സമിതിയെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ നേര്‍ക്കുനേര്‍ നിന്ന് ചോദിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ദത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണം. കോടതിയും പൊലീസ് സ്റ്റേഷനും ശിശുക്ഷേമ സമിതിയുമെല്ലാം പാര്‍ട്ടിയാണെന്ന രീതിയിലാണ് പ്രവര്‍ത്തനമെന്നും സതീശന്‍ കുറ്റപ്പെടുത്തി. അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതിന് പിന്നില്‍ ദുരൂഹമായ ഗൂഢാലോചനയാണ് …
Read More »ആര്‍എസ്‌എസ് നേതാവിനെ വെട്ടികൊലപ്പെടുത്തിയ കേസ്; മൂന്നുപേരെ കസ്റ്റഡയില്‍ എടുത്തു…
മമ്ബറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുണ്ടക്കയം സ്വദേശി സുബൈര്‍, നെന്മാറ സ്വദേശി സലാം, ഇസ്ഹാഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ആദ്യം സുബൈറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു രണ്ടു പേരെ സുബൈറിന്റെ റൂമില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം, കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് കേസുമായി എന്താണ് ബന്ധം എന്ന കാര്യത്തില്‍ പോലീസ് …
Read More »ഇന്ധനവില വര്‍ധനവ്; ജനങ്ങള്‍ വോട്ട് ചെയ്ത സര്‍ക്കാരുകളോട് ചോദിക്കൂ എന്ന് നിര്‍മല സീതാരാമന്‍…
ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ അവര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച സര്‍ക്കാരുകളോടാണ് ഇത് ചോദിക്കേണ്ടത്’. ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. തുടര്‍ച്ചയായുള്ള വിലക്കയറ്റിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപ, 10 രൂപ വീതം കുറച്ചത്. അതേസമയം ഇന്ധനവില …
Read More »എടുപ്പുകളത്ത് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ മരണകാരണം തലയിലെ മുറിവ്; ശരീരത്തില്‍ 30 വെട്ടുകള്‍; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…
എടുപ്പുകളത്ത് കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് വെട്ടുകളാണ് തലയ്ക്കേറ്റതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തില്‍ ആകെ 30 വെട്ടുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി മനോരന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തലയിലെ ആറ് വെട്ടുകളും ആഴത്തിലുള്ളതായിരുന്നു. ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ശരീരത്തില്‍ വെട്ടേറ്റതെന്നാണ് പ്രാഥമിക നിഗമനം. ചോരവാര്‍ന്ന നിലയിലാണ് സഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. പക്ഷെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് സഞ്ജിത്തിന്റെ ഭാര്യയുടെ …
Read More »‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം’; പ്രശംസിച്ച് നടൻ സൂര്യ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് നടന്‍ സൂര്യ. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് പത്ത് ലക്ഷം രൂപ നല്‍കി സൂര്യ സഹായം ചെയ്തിരുന്നു. സഹായം ചെയ്ത വിവരം അറിയിച്ച പ്രസ്താവനയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് സൂര്യ പറഞ്ഞത്. ഇതിന് പിന്നാലെ സൂര്യയുടെ പ്രസ്താവനയെ പ്രശംസിച്ച് സിപിഐഎമ്മും രംഗത്തെത്തി. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പാര്‍വതി അമ്മാളിന്റെ വിഷയത്തില്‍ സൂര്യയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും സിപിഐഎം ഫെയ്‌സ്ബുക്കില്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY