Breaking News

Politics

ഹരിദാസ് വധത്തില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍; പ്രതികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പുന്നോലിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ആര്‍ ഇളങ്കോ പറഞ്ഞു. ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. …

Read More »

യുപിയില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി: യോഗി ആദിത്യനാഥ്…

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. 2022 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് തങ്ങള്‍ക്കെതിരെ മത്സരമില്ലെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നതെന്നും യോഗി മറുപടി പറഞ്ഞത്. സമാജ്‍വാദി പാര്‍ട്ടിക്കെതിരെയും യോഗി വിമര്‍ശനം ഉന്നയിച്ചു. ക്രിമിനലുകള്‍ക്കും …

Read More »

“ലോക നേതാക്കളെ ആലിംഗനം ചെയ്താലോ, ക്ഷണിക്കാതെ ചെന്ന് ബിരിയാണി കഴിച്ചാലോ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടില്ല”.

അധികാരത്തിലെത്തി ഏഴ് വര്‍ഷമായിട്ടും തങ്ങളുടെ തെറ്റുകള്‍ക്ക് ഇന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ പഴിക്കുകയാണ് ബിജെപിയെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ്.’ലോക നേതാക്കളെ ബലം പ്രയോഗിച്ച് ആലിംഗനം ചെയ്താലോ, അവര്‍ക്കൊപ്പം ഊഞ്ഞാലില്‍ ആടിയാലോ, ക്ഷണിക്കാതെ ചെന്ന് ബിരിയാണി കഴിച്ചാലോ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടില്ല. ബിജെപി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല’. രാജ്യത്തിനുള്ളില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ ഉള്ളത്’. വിദേശ നയത്തിലും കേന്ദ്രം പരാജയപ്പെട്ടിരിക്കുന്നു. ചൈന …

Read More »

കെ.എസ്.ഇ.ബി അഴിമതി: എം.എം മണിയുടെ ബന്ധുക്കള്‍ക്ക് ഭൂമി ലഭിച്ചതില്‍ രേഖകളുണ്ടെന്ന് വി.ഡി. സതീശന്‍

കെ.എസ്.ഇ.ബി അഴിമതി ആരോപണത്തില്‍ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.ഇ.ബി ഭൂമി കൈമാറ്റത്തിലൂടെ മുന്‍ മന്ത്രി എം.എം മണിയുടെ ബന്ധുക്കള്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശന്‍ ആരോപിച്ചു. നൂറ് കണക്കിന് ഭൂമിയാണ് ചട്ടവിരുദ്ധമായി കൈമാറിയത്. ഇത്തരത്തിലുള്ള അഴിമതിയെ തുടര്‍ന്നാണ് വൈദ്യുതി ബോര്‍ഡില്‍ സാമ്ബത്തിക പ്രതിസന്ധിയുണ്ടായത്. അതുകൊണ്ട് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച്‌ ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.എസ്.ഇ.ബി …

Read More »

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് നിയമ വിരുദ്ധം

കേരളത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് അംഗീകരിക്കാനാവില്ല. പേഴ്‌സണല്‍ സ്റ്റാഫായി വെറും രണ്ടു വര്‍ഷം തികച്ചവര്‍ക്ക് കേരളത്തില്‍ പെന്‍ഷന് അര്‍ഹതയുണ്ട്. ഇത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കില്ല. പേഴ്‌സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച്‌ ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി …

Read More »

ഇതൊക്കെ നടക്കുന്നത് രാജ്യത്ത് വേറെ എവിടെയാണ്; കേരളത്തിനെതിരെ വീണ്ടും യോഗി

കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് വിമര്‍ശിച്ച യോഗി കലാപകാരികള്‍ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാന്‍ താമസമുണ്ടാവില്ലെന്നും ആവര്‍ത്തിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യോഗിയുടെ പ്രസ്താവന. …

Read More »

പൊതുചടങ്ങില്‍ പ്രാര്‍ഥനാഗാനം ആലപിച്ച് തട്ടമിട്ട വിദ്യാര്‍ഥിനികള്‍: കര്‍ണാടകയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ മറുപടി

കര്‍ണാടകയില്‍ ഹിജാബിനെതിരെ സഘപരിവാര്‍ ആക്രമണം ഉയര്‍ത്തുമ്പോള്‍, ഇങ്ങ് കേരളത്തില്‍, തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ ഹൈടെക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ തട്ടമിട്ട മുസ്ലിം പെണ്‍കുട്ടികള്‍ പാടിയ പ്രാര്‍ത്ഥനാ ഗാനം ഏറെ ചര്‍ച്ചയാവുന്നു. യൂണിഫോമിനൊപ്പം തട്ടവും ധരിച്ച വിദ്യാര്‍ത്ഥിനികളാണ് പൂവച്ചല്‍ സ്‌കൂളില്‍ നടന്ന കെട്ടിടോദ്ഘാടന ചടങ്ങില്‍ വെച്ച് പ്രാര്‍ത്ഥനാഗാനം ആലപിച്ചത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികളെ പുറത്തു നിര്‍ത്തുകയും, സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ മറുപടി എന്ന നിലയ്ക്കാണ് …

Read More »

എനിക്ക് ആരെയും പേടിയില്ല, മരണം വരെയും ഹിജാബിനായി പോരാടും; മുസ്കാന ഖാന്‍

സംഘപരിവാർ പ്രതിഷേധത്തിനിടയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനി മുദ്രാവാക്യം പറഞ്ഞ് ആക്രോശിച്ച വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാണ്ഡ്യയിലെ പി ഇ എസ് കോളജിലെ വിദ്യാര്‍ത്ഥിനിയായ മുസ്കാന്‍ ഖാനായിരുന്നു പ്രതിഷേധക്കാരെ ധീരമായി നേരിട്ടത്. കോളജിലേക്ക് കറുത്ത പര്‍ദയും ഹിജാബും അണിഞ്ഞെത്തിയ മുസ്കാനയെ ജയ് ശ്രീറാം വിളികളുമായി പ്രതിഷേധക്കാര്‍ നേരിടുകയായിരുന്നു. കാവി ഷാള്‍ വീശി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു സംഘപരിവാര്‍ അനുകൂലികളായ മുപ്പത്തിലേറെ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ …

Read More »

‘ഉത്സവങ്ങളില്‍ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ഇതിനേക്കാള്‍ നിലവാരമുണ്ട്’: റിപബ്ലിക് ദിന പ്ലോട്ടുകള്‍ക്കെതിരെ തോമസ് ഐസക്

റിപബ്ലിക് ദിന പ്ലോട്ടുകളില്‍ നിന്ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും എന്‍ട്രി തള്ളിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക് രംഗത്ത്. കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞതെന്നും ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച്‌ നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ഓര്‍മ്മകളോടുപോലും സംഘപരിവാരം വെച്ചുപുലര്‍ത്തുന്ന പകയുടെ ആഴം കൂടി വെളിവായെന്നും ഐസക് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കേന്ദ്രം …

Read More »

വി എസ് അച്യുതാനന്ദന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. വിഎസിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ് ആയത്. വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മകന്‍ വിഎ അരുണ്‍ കുമാര്‍ പറഞ്ഞു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും അരുണ്‍ കുമാര്‍ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. അരുണ്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും …

Read More »