Breaking News

“ലോക നേതാക്കളെ ആലിംഗനം ചെയ്താലോ, ക്ഷണിക്കാതെ ചെന്ന് ബിരിയാണി കഴിച്ചാലോ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടില്ല”.

അധികാരത്തിലെത്തി ഏഴ് വര്‍ഷമായിട്ടും തങ്ങളുടെ തെറ്റുകള്‍ക്ക് ഇന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ പഴിക്കുകയാണ് ബിജെപിയെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ്.’ലോക നേതാക്കളെ ബലം പ്രയോഗിച്ച് ആലിംഗനം ചെയ്താലോ, അവര്‍ക്കൊപ്പം ഊഞ്ഞാലില്‍ ആടിയാലോ, ക്ഷണിക്കാതെ ചെന്ന് ബിരിയാണി കഴിച്ചാലോ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടില്ല.

ബിജെപി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല’. രാജ്യത്തിനുള്ളില്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ ഉള്ളത്’. വിദേശ നയത്തിലും കേന്ദ്രം പരാജയപ്പെട്ടിരിക്കുന്നു. ചൈന നമ്മുടെ അതിര്‍ത്തികളില്‍ വന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഒരു ഭാഗത്ത് രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ദുരിതമനുഭവിക്കുകയാണ്.

എന്നാല്‍, തങ്ങളുടെ തെറ്റുകള്‍ സമ്മതിച്ച് അതിന് പരിഹാരം കണ്ടെത്തുന്നതിന് പകരം ബിജെപി ജവഹര്‍ലാല്‍ നെഹ്രുവിനെ പഴിക്കുകയാണ്. ഞാന്‍ പത്ത് വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രവൃത്തികളിലൂടെയാണ് സംസാരിച്ചത്’. രാജ്യത്തിന്റെ അന്തസ്സ് പണയം വെക്കാന്‍ താന്‍ ഒരിക്കലും തയ്യാറായില്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് മന്‍മോഹന്‍സിംഗിന്റെ വിമര്‍ശനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …