Breaking News

പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ച് ഭക്ഷണങ്ങൾ

ജിമ്മിൽ പോയതുകൊണ്ട് മാത്രം മസിലുകൾ വളരില്ല. ഉദ്ദേശിച്ച ഫിറ്റ്നസ് കൈവരിക്കുന്നതിന് നിങ്ങളുടെ ദിനചര്യയിൽ പോഷകസമൃദ്ധമായ ഭക്ഷണക്രമം ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. നമ്മുടെ ശരീരത്തിന്റെ ബിൽഡിംഗ് ബ്ലോക്കുകളായി പ്രവർത്തിക്കുന്ന പ്രോട്ടീനുകൾക്ക് ശരീരഭാരം

കുറയ്ക്കുന്നതിലും പേശീ വളർച്ചയിലും നിർണായകമായ പങ്കുണ്ട്. ശരീര പേശികൾക്ക് വലിപ്പം വെയ്ക്കാൻ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നുള്ള പേശി വളർച്ചയ്ക്കായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ചു ഭക്ഷണങ്ങൾ ഇതാ.

മുട്ട

മുട്ടയുടെ വെള്ള പ്രോട്ടീനിന്റെ കലവറയാണ്. ഒരൊറ്റ മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ ഉണ്ട്. എളുപ്പത്തിൽ ലഭ്യമായ മുട്ട കഴിക്കുന്നത് എളുപ്പത്തിൽ മസിലുകൾ വളരാൻ സഹായിക്കും. മുട്ടയിൽ അമിനോ ആസിഡ് ല്യൂസിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇവ വ്യായാമത്തിന് ശേഷം പേശികൾ വീണ്ടെടുക്കാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു നിങ്ങളുടെ ഹൃദയത്തിന് ദോഷകരമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഒരു മുട്ട കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. ഇവ പ്രോട്ടീൻ പവർഹൗസായി പ്രവർത്തിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു.

പയർ

മിക്കവാറും എല്ലാ വീടുകളിലും പയർ ഉണ്ടാകും. ഗണ്യമായ അളവിൽ നാരുകളും പ്രോട്ടീനും പയറിൽ അടങ്ങിയിരിക്കുന്നു. മറ്റ് പ്രോട്ടീൻ ഉറവിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പയറിന് ചിലവ് കുറവാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ അളവിൽ വാങ്ങാനും കഴിയും.

പയർ കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഏകദേശം 10 മിനിറ്റ് മാത്രമേ എടുക്കൂ. മാത്രമല്ല ഏത് ഭക്ഷണത്തിനൊപ്പവും സാലഡ് ആയും പയർ വർഗ്ഗങ്ങൾ കഴിക്കാവുന്നതാണ്. പയർ മുളപ്പിച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

ചിക്കൻ ബ്രെസ്റ്റ്

പേശി വളർച്ചയ്ക്ക് സഹായിക്കുന്ന ചിക്കൻ ബ്രെസ്റ്റ് പ്രോട്ടീനാൽ സമൃദ്ധമാണ്. 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 32 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കുന്ന സെലിനിയം എന്ന ധാതുവും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിക്കൻ എല്ലാവർക്കും ഇഷ്ടമുള്ളതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഭക്ഷണമാണ്.

ക്വിനോവ

വെജിറ്റേറിയൻ പ്രോട്ടീൻ ക്വിനോവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ക്വിനോവയിൽ ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ ആവശ്യത്തിന് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പച്ചക്കറികളുടെയോ ചിക്കന്റെയോ കൂടെ ക്വിനോവ കഴിക്കുന്നത് ശരീര പേശികൾ വലിപ്പം വയ്ക്കുന്നതിന് സഹായിക്കുന്നു.

വിത്തുകളും പരിപ്പുകളും

വിത്തുകളും അണ്ടിപ്പരിപ്പുകളും ഇടക്കിടക്ക് കഴിക്കുന്നത് മസിലുകൾ വർദ്ധിപ്പിക്കാൻ സഹായിക്കും. ഇടക്കിടെയുണ്ടാകുന്ന വിശപ്പ് മാറ്റാനും ഇവ സഹായിക്കുന്നു. ശരീരത്തിനാവശ്യമായ ധാരാളം പോഷക ഘടകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിന്റെ ഇടവേളകളിൽ നട്സ് ശീലിക്കുന്നത് ഉത്തമമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …