Breaking News

സ്വര്‍ണ മെഡല്‍ നേടിയ ദേശീയ അമ്ബെയ്ത്ത് താരം ഇപ്പോള്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കണ്ടെത്തിയ ജോലി…

മഹാമാരിയെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി സംരംഭങ്ങള്‍ അടച്ചു പൂട്ടുകയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഇത് പലരെയും സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടിലാക്കി.

2010 ലും 2014 ലും ജൂനിയര്‍, സബ് ജൂനിയര്‍ തലങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയ അമ്ബെയ്ത്ത് താരമാണ് മംമ്ത തുഡു.

സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം; പവന്‌ 10 മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍…Read more 

കോവിഡ് പ്രതിസന്ധിയില്‍ കുടുംബം പട്ടിണിയായതോടെയാണ് ധന്‍ബാദ് സ്വദേശിയായ മംമ്ത ദാമോദര്‍പൂരിലെ ഗ്രാമത്തില്‍ പലഹാര കച്ചവടം നടത്താന്‍ നിര്‍ബന്ധിതയായത്.

23 കാരിയായ മംമ്തയുടെ പിതാവ് ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റാഞ്ചി ആര്‍ച്ചറി സെന്ററില്‍ പരിശീലനത്തിലായിരുന്നു മംമ്ത.

ലോക്ക്ഡൗണ്‍ സമയത്ത്, മംമ്ത അക്കാദമിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. എന്നാല്‍, പിന്നീട് വീട്ടിലെ സാമ്ബത്തിക പരിമിതികളെ തുടര്‍ന്ന് മടങ്ങി പോകാനായില്ല. കുടുംബത്തെ സാമ്ബത്തികമായി സഹായിക്കുന്നതിനായി പലചരക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ മംമ്ത നിര്‍ബന്ധിതയായി.

ഏഴു സഹോദരങ്ങളില്‍ മൂത്ത മകളായ മംമ്തയാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഏക ആശ്രയം. രാജ്യത്തിന് വേണ്ടി നിരവധി മെഡലുകള്‍ വാങ്ങിയ മംമ്ത സീനിയര്‍ തലത്തില്‍ മത്സരിക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു.

എന്നാല്‍, ഇതിന് സര്‍ക്കാര്‍ പിന്തുണ ആവശ്യമാണ്. വിവിധ ചാമ്ബ്യന്‍ഷിപ്പുകളില്‍ നിരവധി വെങ്കല മെഡലുകള്‍ നേടിയ മംമ്ത രണ്ടു തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …