Breaking News

Politics

കൃത്യസമയത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി രാഷ്ട്രീയം വിടും: അരവിന്ദ് കേജ്‌രിവാള്‍

കൃത്യസമയത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി രാഷ്ട്രീയം വിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയിലെ നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് തദ്ദേശീയ ബോഡികള്‍ ഏകീകരിച്ച്‌ കേന്ദ്രമന്ത്രിസഭ ബില്‍ പാസാക്കുകയും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേജ്‌രിവാളിന്റെ പ്രസ്താവന. ‘മുന്‍സിപ്പില്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി(എംസിഡി) തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തി ബിജെപി വിജയിച്ചാല്‍ നമ്മള്‍ രാഷ്ട്രീയം വിടും’ ഡല്‍ഹി അസംബ്ലിക്ക് പുറത്തു …

Read More »

കെ റെയിൽ : ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി..

കെ-റെയിലിൽ ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. ഭൂമി നഷ്ടമാകുന്നവർക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അതിനായി അവർക്ക് നാലിരട്ടി നഷ്ടപരിഹാരം നൽകും. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താൽപര്യത്തിനല്ല പ്രാധാന്യം നൽകേണ്ടതെന്നും മന്ത്രി കൂട്ടച്ചേർത്തു. കല്ലിടലിനെതിരായ എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ വഴങ്ങില്ല. ആര് പറയുന്നതാണ് ജനം കേൾക്കുകയെന്ന് കാണാം. നാടിന്റെ വികസന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. …

Read More »

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്; സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതിയില്ല; ചങ്ങനാശേരിയില്‍ നടന്നത് കാടത്തം

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ നല്‍കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ചങ്ങനാശേരിയില്‍ നടന്നത് കാടത്തമാണ്. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണ്. ഇത് ചെയ്തവരാണ് ശബരിമലയില്‍ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും വി. മുരളീധരന്‍ വിമര്‍ശിച്ചു. കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കെ റെയില്‍ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് അവകാശപ്പെടുന്നു. …

Read More »

ആദിവാസികള്‍ക്കായി സഭയില്‍ തീപ്പൊരി പ്രസംഗവുമായി സുരേഷ് ഗോപി; കയ്യടിച്ച്‌ ഗോകുല്‍

കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അച്ഛനെ അഭിനന്ദിച്ച്‌ മകന്‍ ഗോകുലും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്ബോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ,” എന്നാണ് ഗോകുല്‍ സുരേഷ് കുറിക്കുന്നത്. കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയയ്ക്കണമെന്നുമാണ് സുരേഷ് …

Read More »

ഗുജറാത്തല്ല, ഇനി ആം ആദ്മി ലക്ഷ്യം വയ്ക്കുന്നത് ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ, പണി തുടങ്ങി കേജ്‌രിവാള്‍

ന്യൂഡല്‍ഹിക്ക് പുറമേ പഞ്ചാബിലും അധികാരം പിടിച്ചതോടെ പ്രാദേശിക പാര്‍ട്ടി എന്ന വിശേഷണം മാറ്റിയെഴുതുകയാണ് ആം ആദ്മി പാര്‍ട്ടി. പഞ്ചാബിന് ശേഷം ആം ആദ്മി അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗുജറാത്താണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോദി എഫക്‌ട് ഏറ്റവും കൂടുതല്‍ അലയടിക്കുന്ന ഗുജറാത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാന്‍ മറ്റൊരു ഘടകത്തിന്റെ ആവശ്യമേയില്ല. നാല് സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം നാട്ടിലെത്തിയ മോദിക്ക് ജനം നല്‍കിയ സ്വീകരണം ഇതിന് തെളിവാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് …

Read More »

ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി; 150 പ്രവര്‍ത്തകര്‍ രാജിവെച്ചു…

ഗുജറാത്തില്‍ കാലുറപ്പിക്കാന്‍ ശ്രമം നടത്തുന്ന ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ആനന്ദ് ജില്ലയിലെ 150ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതാണ് തിരിച്ചടിയായത്. ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വത്തിന്റെ അനധികൃതമായ കൈകടത്തലില്‍ പ്രതിഷേധിച്ച് ഈ പ്രവര്‍ത്തകര്‍ ആറ് മാസം മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നിട്ട് വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് …

Read More »

ഇനി മോദി- കെജരിവാള്‍ പോരാട്ടം: ആപ്പിന്റെ അടുത്ത ലക്ഷ്യം മോദിയുടെ ഗുജറാത്ത്

ദേശീയ രാഷ്ട്രീയത്തില്‍ ഇനി നരേന്ദ്ര മോഡിയെയും ബിജെപിയെയും നേരിടാന്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. നാലു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തിയെന്നതിനെക്കാള്‍, ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ അധികാരമുള്ള ഒരേയൊരു പാര്‍ട്ടിയായി പഞ്ചാബ് വിജയത്തോടെ ആപ്പ് മാറി. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബുവഴി എഎപി ദേശീയതലത്തിലെത്തുമ്പോള്‍ ഇതിനകംതന്നെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദം നേരിടും. ഗോവയില്‍ രണ്ടു സീറ്റ് ലഭിച്ചതും പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇടങ്ങളില്‍ എഎപി …

Read More »

ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിയോഗം അവസാനിച്ചു, ഇന്ത്യയെ ഇനി സ്റ്റാലിനും മമതയും കാക്കും: അരുണ്‍ കുമാര്‍

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍‌വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ രംഗത്ത്. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ഒന്നും ബിജെപിയില്‍ നിന്ന് വേറിട്ട് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത കോണ്‍ഗ്രസ് കഥാവശേഷമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മണ്ണിലിറങ്ങി മനുഷ്യര്‍ക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്. അതില്‍ വര്‍ഗ്ഗീയതയുണ്ട്, വികസന രാഷ്ട്രീയ മോഹങ്ങളുമുണ്ട്. ഹൃദയഭൂമിയില്‍ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം വീടുകള്‍ കയറി ആവര്‍ത്തിച്ചുറപ്പിച്ച്‌ യോഗിയുടെ …

Read More »

ഏതു രാഷ്‌ട്രീയപാര്‍ട്ടിയേക്കാളും ഭംഗിയായി അവരത് ചെയ്യുന്നുണ്ട്, തുടര്‍ച്ചയായി ബിജെപി വിജയിക്കാന്‍ കാരണം വ്യക്തമാക്കി വിഡി സതീശന്‍

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസ് എല്ലായിടത്തും നാമവശേഷമാകുന്ന കാഴ്‌ചയാണ് കാണുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പരാജയവും വിജയവും സ്വാഭാവികമാണ്. കാരണം കണ്ടെത്തി അത് മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വിഡി സതീശന്റെ വാക്കുകള്‍- ‘എന്റെ വ്യക്തിപരമായ വിലയിരുത്തല്‍ കേരളത്തിലെ പോലും പരാജയത്തിന് കാരണം തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതും, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതുമാണെന്നാണ്. ഭരണകക്ഷിയായ …

Read More »

റായ്ബലേറില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; നെഹ്രു കുടുംബത്തിന്റെ തട്ടകവും പോയി

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിംഗാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മനീഷ് ചൗഹാന്‍ മണ്ഡലത്തില്‍ പിന്നിലാണ്. 1952 മുതല്‍ കോണ്‍ഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ല്‍ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ 2022ല്‍ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തില്‍ കാണുന്നത്. കോണ്‍ഗ്രസ് …

Read More »