Breaking News

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്; സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതിയില്ല; ചങ്ങനാശേരിയില്‍ നടന്നത് കാടത്തം

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ നല്‍കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ചങ്ങനാശേരിയില്‍ നടന്നത് കാടത്തമാണ്. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണ്. ഇത് ചെയ്തവരാണ് ശബരിമലയില്‍ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും വി. മുരളീധരന്‍ വിമര്‍ശിച്ചു.

കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കെ റെയില്‍ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് അവകാശപ്പെടുന്നു. എന്നാല്‍ പണക്കാരായ ചില മാന്യന്മാരുമായി മാത്രമാണ് ചര്‍ച്ച നടത്തിയത്. വിഷയ്ത്തില്‍ പ്രതിപക്ഷം മൗനം തുടരുകയാണ്. സില്‍വര്‍ലൈന്‍ പദ്ധതി ബിജെപി അനുവദിക്കില്ല. ശക്തമായി ഇതിനെ പ്രതിരോധിക്കാനാണ് തീരുമാനമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …