തൃണമൂല്‍ എം പി നുസ്രത് ജഹാന്റെ കുഞ്ഞിന്റെ പിതാവ് ആരെന്ന് ഒടുവില്‍ പുറത്തായി. വില്ലനായത് ജനനസെര്‍ടിഫികെറ്റ്. നുസ്രത് ജഹാന് മകന്‍ ജനിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പിതാവാരെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ പിതാവ് ആരെന്ന് വ്യക്തമാക്കാന്‍ എം പി തയാറായുമില്ല. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിന്റെ ജനന സെര്‍ടിഫികെറ്റിലൂടെയാണ് മറച്ചുവച്ചിരുന്ന വിവരം പുറത്തായത്. ആദ്യ ഭര്‍ത്താവ് നിഖില്‍ ജെയിനില്‍ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് നുസ്രത് ഗര്‍ഭിണിയാണെന്ന വിവരം പുറംലോകത്തെ അറിയിച്ചത്. …
Read More »സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതി; അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.09 കോടിയുടെ 15 പദ്ധതികള്‍…
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍ മൂന്നുമണിക്ക് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക ഹൃദയ ശസ്ത്രക്രിയ തിയറ്റര്‍ സ്ഥാപിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവില്‍ …
Read More »മതസൗഹാര്‍ദം ഉറപ്പാക്കാന്‍ എല്ലാ മതനേതാക്കളെയും കാണുമെന്ന് കെ. സുധാകരന്‍…
മതസൗഹാര്‍ദത്തിന് എതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രശ്നത്തില്‍ സമവായമുണ്ടാക്കാന്‍ ധാര്‍മിക ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇക്കാര്യങ്ങള്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി സംസാരിച്ചിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാര്‍ദത്തിന് വേണ്ടി മുന്‍കൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമവായത്തിനായി എല്ലാ വിഭാഗങ്ങളെയും വിളിച്ചു കൂട്ടേണ്ടതും ചര്‍ച്ച നടത്തേണ്ടതും …
Read More »സിപിഎമില്‍ നിന്ന് ലഭിക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവം; പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതല ആത്മാര്‍ഥമായി നിര്‍വഹിക്കുമെന്ന് കെ പി അനില്‍കുമാര്‍…
കോണ്‍ഗ്രസ് വിട്ട് സിപിഎമില്‍ ചേര്‍ന്ന തനിക്ക് ഇവിടെ നിന്നും കിട്ടുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമെന്ന് കെ പി അനില്‍കുമാര്‍. പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതല ആത്മാര്‍ഥമായി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഇപ്പോള്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമാണ്. ഡി സി സി പ്രസിഡന്റുമാരെ നിയന്ത്രിച്ചിരുന്ന താന്‍ ഒരു ഡി സി സി പ്രസിഡന്റ് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു. സിപിഎമില്‍ ചേര്‍ന്ന ശേഷം കോഴിക്കോട് എത്തിയ …
Read More »നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ച് എംകെ സ്റ്റാലിന്‍; പിന്തുണച്ച് പ്രതിപക്ഷവും…
മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്ച തമിഴ്‌നാട് സേലത്ത് പത്തൊന്‍പതുകാരന്‍ പരീക്ഷാപേടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് നീറ്റ് പരീക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കൊവിഡ് സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് കരുതിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി തയാറെടുക്കാന്‍ കഴിഞ്ഞില്ലെന്നും നീറ്റിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കുന്നെന്നും …
Read More »കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെ സുധാകരൻ…
കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടി പ്രവർത്തനത്തിലും സമീപനത്തിലും മാറ്റം വരുത്തും. അധികാരത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്. ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കൾ കോൺഗ്രസിൽ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാന്‍ …
Read More »ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ ആക്രമണം; അഞ്ജാതർ മൂന്ന് തവണ ബോംബെറിഞ്ഞു…
ബംഗാളിലെ ബിജെപി എംപി അർജുൻ സിങിന്‍റെ വീടീന് മുൻപിൽ സ്ഫോടനം. നോർത്ത് 24 പർഗാനസിലെ വീടിന് മുൻപിൽ അഞ്ജാതർ മൂന്ന് തവണ ബോംബെറിഞു. അർജുൻ സിങിൻ്റെ കുടുംബാംഗങ്ങള്‍ ഈസമയം വീട്ടിലുണ്ടായിരുന്നു. ബംഗാളിലെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന സംഭവമെന്ന് ഗവർണർ ജഗ്ദീപ് ധാൻകർ പറഞ്ഞു. ബംഗാളിൽ അക്രമം അവസാനിക്കുന്നതിന്‍റെ ഒരു ലക്ഷണവും ഇല്ലെന്നും ഗവർണർ പറഞ്ഞു.
Read More »മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭ; മമ്മൂട്ടിക്ക് ആശംസയറിയിച്ച് മുഖ്യമന്ത്രി…
മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ആശംസയറിയിച്ചത്. താരത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്നും, താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ …
Read More »പെരിയാറിന്‍റെ ജന്മദിനം സാമൂഹിക നീതിദിനമായി ആചരിക്കുമെന്ന് എം.കെ സ്റ്റാലിന്‍…
സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ജന്മദിനം ഇനിമുതല്‍ സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സെപ്റ്റംബര്‍ 17നാണ് പെരിയാറിന്‍റെ 142-ാം ജന്മദിനം. സാമൂഹ്യനീതി, ആത്മാഭിമാനം, യുക്തിവാദം, സമത്വം തുടങ്ങിയ ആശയങ്ങളാണ് പെരിയാര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇത് കഴിഞ്ഞ നൂറ്റാണ്ടില്‍ തമിഴ് ജനതയുടെ ഉന്നമനത്തിന് അടിത്തറയിടുകയും ഭാവിയിലേക്ക് വഴിതുറക്കുകയും ചെയ്തത്. ജാതി ഉച്ചാടനവും സ്ത്രീ സമത്വവുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാനലക്ഷ്യം. അദ്ദേഹത്തിന്‍റെ തത്വങ്ങള്‍ ഓര്‍മിക്കുന്നതിനും മൂല്യങ്ങള്‍ പിന്തുടരുന്നതിനും ‘സാമൂഹിക നീതി …
Read More »കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍…
കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പുനഃസംഘടന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് വരില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പ്രതിപക്ഷ നേതാവ് വി. ഡി …
Read More »