കേരളത്തില്‍ എട്ടു ജില്ലകളില്‍ നടന്ന് മരംകൊള്ള കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് ഉന്നതതലങ്ങളില്‍ നടക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരം മുറി നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. റവന്യു വകുപ്പും വനം വകുപ്പും പരസ്പരം കുറ്റപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. കര്‍ഷകന്‍റേയും ഉദ്യോഗസ്ഥരുടേയും തലയില്‍ കുറ്റം കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ല. മുഖ്യമന്ത്രി, വനം മന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്കെല്ലാം …
Read More »ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്ബോള്‍ അമ്ബതു കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കത വിളമ്ബുന്നവരെ പരിഹസിക്കരുത്…
ബ്രണ്ണന്‍ കോളേജ് പഠന കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും. വിഷയത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ജനം ജീവിക്കാന്‍ നെട്ടോട്ടത്തിലായിരിക്കേ അമ്ബതു കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്ബുന്നവരെ പരിഹസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് ലഭിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു …
Read More »പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ ആരോപണങ്ങള്‍ തെളിയിക്കണം -കെ. സുധാകരന്‍
വില കുറഞ്ഞ വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ത്തി മരംമുറി വിവാദത്തെ വഴിതിരിച്ചു വിടാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിക്കാരായ മാധ്യമ പ്രവര്‍ത്തകരും എല്‍.ഡി.എഫും സി.പി.എമ്മും ചേര്‍ന്ന വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം ആളിക്കത്തിക്കും. മരംമുറി വിവാദത്തില്‍ അന്വേഷണം നടക്കുംവരെ കോണ്‍ഗ്രസും യു.ഡി.എഫും ഒപ്പമുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇത്രയും സംസ്കാരഹീനമായ പ്രതികരണം ആദ്യമായിട്ടാണ്. അര്‍ഹതപ്പെട്ട …
Read More »പിണറായി വിജയന് എന്തും സംസാരിക്കാം, എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം; രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല…
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം നിലവാരമില്ലാത്തതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രി കോളേജ് കാലത്തെ കാര്യങ്ങള്‍ ഉന്നയിക്കുന്നത്. കൊവിഡിന്റെ വിവരങ്ങള്‍ അറിയാനാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ജനങ്ങള്‍ കാണുന്നത്. പിണറായി വിജയന് എന്തും സംസാരിക്കാം. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം. ആ നിലവാര തകര്‍ച്ചയാണ് ഇന്നലെ കെപിസിസി പ്രസിഡന്റിനെതിരെ 26 മിനിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ …
Read More »പറയാനുള്ളതെല്ലാം രാഹുലിനോട് പറഞ്ഞു; കൂടിക്കാഴ്‌ച്ചയില്‍ തൃപ്‌തിയെന്ന് രമേശ് ചെന്നിത്തല…
പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്ചയില്‍ തൃപ്തിയുണ്ടെന്നും രമേശ് ചെന്നിത്തല. “ഉമ്മന്‍ചാണ്ടിയും ഞാനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചുവെന്നത് സത്യമാണ്. ആ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങള്‍ വിശദമായി അറിയിച്ചിട്ടുണ്ട്” – ഡല്‍ഹിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാസവും മാറി. …
Read More »തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു, കുറച്ചു കൂടി ജാഗ്രത വേണമായിരുന്നു: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ…
കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റ ചടങ്ങില്‍ ആള്‍ക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതേ സമയം ഇക്കാര്യത്തില്‍ കുറച്ച് കൂടി ജാഗ്രത വേണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശഭരിതരായി കെപിസിസി ആസ്ഥാനത്തേക്ക് എത്തിയതാണ് തിരക്ക് കൂടാന്‍ കാരണം. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതിന് എതിരല്ല. എന്നാല്‍ ഇത്തരത്തില്‍ ആളുകള്‍ കൂടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്പോള്‍ കേസെടുക്കുന്നത് ഏകപക്ഷീയമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന …
Read More »‘നടക്കുന്നത് അന്വേഷണ നാടകം, മരം കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനെന്ന് കെ.സുരേന്ദ്രന്‍
മരം കടത്തിയ സംഭവത്തില്‍ സി.പി.എമ്മിനും സി.പി.ഐക്കും എതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മരം വെട്ടി കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്നും, കേസില്‍ നടക്കുന്നത് അന്വേഷണ നാടകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമം കൊണ്ടുവന്നത് കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ പിന്നീട് നിര്‍ത്തിക്കളഞ്ഞത് എന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. സംഭവിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ടെന്നും, അതിനാല്‍ കോടികളുടെ മരം വെട്ട് ആസൂത്രിത …
Read More »റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും: ജനകീയ പ്രഖ്യാപനങ്ങളുമായി എം കെ സ്റ്റാലിന്‍…
ജനകീയ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ. സംസ്ഥാനത്ത് 4000 രൂപ ധനസഹായം തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ‘റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും നല്‍കുന്നത് തുടരും. കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും’- സ്റ്റാലിന്‍ അറിയിച്ചു. ‘സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതും തുടരും. പിപിഇ കിറ്റ് തുക ഉള്‍പ്പടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. എല്ലാവര്‍ക്കും സൗജന്യ കൊവിഡ് ചികിത്സ …
Read More »ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണം; വി.ഡി സതീശന്‍…
38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമൂഹത്തില്‍ സാമ്ബത്തിക പ്രത്യാഘാതങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പിന് മുമ്ബുള്ള ലോക്ക്ഡൗണില്‍ നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു. ഇത്തവണ അത്തരം സഹായങ്ങളുണ്ടായിട്ടില്ല. പ്രതിപക്ഷം നിയമസഭയില്‍ …
Read More »സി.പി.എം നിര്‍ദേശ പ്രകാരം ബി.ജെ.പിക്കെതിരേ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നു; വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്ന് സുരേന്ദ്രന്‍…
സി.പി.എം. നിര്‍ദേശപ്രകാരം ബി.ജെ.പിക്കെതിരേ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാധ്യമങ്ങള്‍ നിരന്തരം ബി.ജെ.പി.യെ ആക്ഷേപിക്കുകയാണ്. എന്നാല്‍, തങ്ങള്‍ അത്തരം ഭാഷ സ്വീകരിക്കുന്നില്ല. താന്‍ അറസ്റ്റ് ഒഴിവാക്കാനാണ് ഡല്‍ഹിയില്‍ വന്നതെന്നും ഒളിവിലാണെന്നുമാണ് ആക്ഷേപം. ഇത്തരം ബാലിശമായ ആരോപണങ്ങള്‍ കൊണ്ടൊന്നും ബി.ജെ.പി.യുടെ മേല്‍ ഒരു പുകമറയും സൃഷ്ടിക്കാനാവില്ലെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘ഈ വാര്‍ത്തകളൊക്കെ സി.പി.എം. സൃഷ്ടികളാണ്. …
Read More »