ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഇവരെ പാറ്റ്‌ന എയിംസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ പരിശോധനക്ക് വിധേയയാക്കിയത്. കുടുംബത്തിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനിൽ പോയി. സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Read More »4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയിൽ അഴിമതിയെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വൻ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാരണം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാറിന്‍റെ ശ്രദ്ധ മുഴുവൻ അഴിമതിയിലാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. നടപ്പാകില്ലെന്ന് ഉറപ്പുള്ള വൻകിട പദ്ധതികളുടെ പേര് പറഞ്ഞ് കൺസൾട്ടൻസിയെ നിയോഗിക്കുകയും അതുവഴി കൊള്ള നടത്തുകയും ചെയ്യുകയാണ് സർക്കാർ. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇ-മൊബിലിറ്റി പദ്ധതി. 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകൾ നിർമിക്കുന്ന പദ്ധതിയാണിത്. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന …
Read More »അരവിന്ദ് കേജ്‌രിവാളിന് രോഗലക്ഷണം: കോവിഡ് ടെസ്റ്റ് നടത്തും..!
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കും. പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു.രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,56,611 പേര്‍ക്കാണ് ഇതുവരെ ഇതുവരെ …
Read More »ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിൻറെ ആവശ്യം സർക്കാർ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരുന്നതിന് പാസ് ഏർപ്പെടുത്തിയത് തുടരുന്നതിൽ തെറ്റില്ല. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. എന്നാൽ ഇത് കൃത്യമായി നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ അഞ്ചാം പതിപ്പിൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ …
Read More »വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു നേതാവ് നമുക്കുണ്ടായതാണ് നമ്മുടെ ഭാഗ്യം: പ്രധാനമന്ത്രിയെക്കുറിച്ച് രാജ്‌നാഥ് സിങ്…
നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായി മാറിയേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി …
Read More »സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇല്ല ; ആരോഗ്യ മന്ത്രി കെ കെ ശൈലജ…
സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചുവരുന്നതാണ് കണ്ടത്. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ …
Read More »ഇന്ത്യ-ചൈന അതിർത്തി സംഘർഷം; എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം; രാഹുൽ ഗാന്ധി!
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയോട് രാജ്യം പൊരുതുമ്ബോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപെട്ടു, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെ നിശബ്ധത പ്രതിസന്ധി ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ആക്കം കൂട്ടുകയാണ്, എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം, രാഹുല്‍ ഗാന്ധി ആവശ്യപെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം …
Read More »മദ്യപാനികളോടു കാണിക്കുന്ന സ്‌നേഹം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ മുരളീധരൻ..!
സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍ രംഗത്ത്. മദ്യപാനികളോടു കാണിക്കുന്ന താല്‍പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണം. മദ്യ ഷാപ്പ് തുറക്കുമ്ബോള്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറക്കുമ്ബോള്‍ അത് ലംഘിക്കപ്പെടുന്നത് എങ്ങനെയാണെന്നും മുരളീധരന്‍ ചോദിച്ചു. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആരാധനാലയങ്ങളിലും നടപ്പാക്കാമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മദ്യം ലഭിക്കാത്തവര്‍ പരിഭ്രാന്തരാകുന്നുവെന്നാണ് സര്‍ക്കാര്‍ …
Read More »ഏത് മതവികാരമാണ് വ്രണപ്പെട്ടത്?; വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളം: മുഖ്യമന്ത്രി പിണറായി വിജയന്‍..
ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് ഹിന്ദുത്വര്‍ തകര്‍ത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളമെന്ന് അക്രമികള്‍ ഓര്‍ക്കണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന് ഇടയിലാണ് മുഖ്യമന്ത്രി സെറ്റ് തകര്‍ത്ത വിഷയത്തില്‍ പ്രതികരിച്ചത്. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത കാലത്തായി ചില വര്‍ഗീയശക്തികള്‍ വര്‍ഗീയവികാരം പുറത്തു വിട്ടുകൊണ്ട് സിനിമയെ …
Read More »രാജ്യത്തെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി…
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മെയ് 3 ന് ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് നാലുമുതല്‍ 17 വരെയാണ് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തുടരുക. 2005ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി. സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്ബോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. 50 ശതമാനം …
Read More »