Breaking News

4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയിൽ അഴിമതിയെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല…

സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വൻ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവിഡ്​ കാരണം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാറിന്‍റെ ശ്രദ്ധ മുഴുവൻ അഴിമതിയിലാണെന്ന്​ പ്രതിപക്ഷ നേതാവ്​ ആരോപിക്കുന്നത്.

നടപ്പാകില്ലെന്ന്​ ഉറപ്പുള്ള വൻകിട പദ്ധതികളുടെ പേര്​ പറഞ്ഞ്​ കൺസൾട്ടൻസിയെ നിയോഗിക്കുകയും അതുവഴി കൊള്ള നടത്തുകയും ചെയ്യുകയാണ് സർക്കാർ​. ഇതിന്​ ഒടുവില​ത്തെ ഉദാഹരണമാണ്​ ഇ-മൊബിലിറ്റി പദ്ധതി.

4500 കോടി രൂപ മുടക്കി 3000 ഇലക്​ട്രിക്​ ബസുകൾ നിർമിക്കുന്ന പദ്ധതിയാണിത്​. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്ബനിക്ക് കരാർ നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണ്.

ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയത് ദുരൂഹമാണ്. സെബി വിലക്കേർപ്പെടുത്തിയ കമ്ബനിയ്ക്കാണ് കൺസൾട്ടൻസി കരാർ നൽകിയത്. സത്യം കുംഭകോണം,

വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്പിരിറ്റ് അഴിമതി, നോക്കിയ ഇടപാടിലെ നികുതിവെട്ടിപ്പ് തുടങ്ങിയ കേസുകളിൽ കരിമ്ബട്ടികയിൽ ഉൾപ്പെടുത്തിയ കമ്ബനിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് താൽപര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺസൾട്ടൻസി നൽകാൻ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടർ വിളിക്കാതെയാണ് കൺസൾട്ടൻസി നൽകിയിരിക്കുന്നത്.

ജസ്റ്റീസ് എ.പി. ഷാ കമ്ബനിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ ഇക്കാര്യം ചുണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സി.ബി.ഐ ഡയറക്ടർക്കും ആർ.ബി.ഐ ഗവർണർക്കും കത്ത് നൽകിയിരുന്നു.

പ്രശാന്ത് ഭൂഷനും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലണ്ടൻ കമ്ബനിയോട് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര താൽപര്യമെന്നും ചെന്നിത്തല ചോദിച്ചു. കൺസൾട്ടൻസി അടിയന്തിരമായി റദ്ദ് ചെയ്ത്, ഇതിനുപിന്നിൽ പ്രവർത്തിച്ചവരുടെ പേരിൽ എത്രയുംവേഗം നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …