രാജ്യത്തെ കൊറോണ തീവ്രബാധിത മേഖലകളിലും പകര്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി. ഗ്രീന്‍ സോണുകളായ ചില ഇടങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കാവുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നിന്ന് മാറി ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്ന് മറ്റ് മേഖലകള്‍ക്ക് ഘട്ടംഘട്ടമായി ഇളവ് നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ …
Read More »യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് നിര്യാതനായി..!
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി എയിംസില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ആനന്ദ് സിങ്. ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു ആനന്ദ് സിങ് …
Read More »സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.!
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ കേന്ദ്രനിര്‍ദേശം പാലിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവുകള്‍ മാത്രമായിരിക്കും സംസ്ഥാനത്തും നല്‍കുക. കാര്‍ഷിക, കയര്‍, മത്സ്യമേഖകളില്‍ ഇളവുകള്‍ നല്‍കും. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ മേഖലയ്ക്ക് ഇളവ് അനുവദിക്കുക. പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഇരുപതിനു ശേഷം മാത്രമായിരിക്കും ഇളവുകള്‍ നല്‍കുക.
Read More »ലോക്ക് ഡൗണ്‍; പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി; അറിയാം പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളും ഇളവുകളും…
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാത്രി തയ്യാറാക്കിയ 14 പേജുകളുള്ള വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോളിയം, സിഎന്‍ജി, എല്‍പിജി, എന്നിവയുമായി ബന്ധപ്പെട്ട് ഓഫീസുകള്‍,പ്രിന്റ് ,ഇലക്‌ട്രോണിക്ക് മീഡിയകള്‍ക്ക് നല്‍കി ഇളവുകള്‍ തുടരുന്നതാണ്. റേഷന്‍, പച്ചക്കറി, പാല്‍, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യമാംസാദികള്‍ എന്നീ മേഖലകള്‍ക്ക് നല്‍കിയരുന്ന ഇളവുകളും തുടരും, കൂടാതെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും, …
Read More »ലോക്ക്ഡൗണ്‍: കേരളത്തിലെ തീരുമാനം ബുധനാഴ്ചയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ…
രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ബുധനാഴ്ച അറിയാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്. മുഖ്യമന്ത്രിയായിരിക്കും സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സംബന്ധിച്ച വിഷയത്തില്‍ ബുധനാഴ്ച പ്രതികരണം നടത്തുകയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read More »ലോക്ക് ഡൗണ്‍ മേയ് 3 വരെ നീട്ടി..!!
രാജ്യത്ത് ലോക്ക് ഡൗണ്‍ മൂന്നാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മേയ് 3 വരെയാണ് രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ രാജ്യം ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്‍മാരെയും സൈനികരായാണ് പ്രധാനമന്ത്രി ഉപമിപ്പിച്ചത്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More »കോവിഡ് പ്രതിരോധം ; പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് കെ.സുരേന്ദ്രന്‍…
കോവിഡ് 19 പ്രതിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധി പോലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നുണ്ടെന്നും പ്രതിപക്ഷം കടമ മറക്കുകയും നിരന്തരം സര്‍ക്കാരിനെ വിമര്‍ശിക്കുകയുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍, 750 രൂപയുടെ മൂല്യമില്ലാത്ത പച്ചക്കറി കിറ്റ് ആണ് 1000 രൂപയുടേതെന്ന് പറഞ്ഞു നല്‍കുന്നതെന്ന കടുത്ത ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. പ്രളയ സമയത്ത് ലഭിച്ച 2000 കോടി രൂപ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും …
Read More »കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിനു മാതൃക: പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബി.ജെ.പിയുടെ 40ാം സ്ഥാപക വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്നും ഈ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ യുദ്ധത്തില്‍ നാം തളരാനോ വീഴാനോ പാടില്ലെന്നും ലോക്ഡൗണിനോട് ജനങ്ങള്‍ പക്വമായി പെരുമാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യ സമയോചിത നടപടികള്‍ കൈകൊണ്ടെന്നും ലോകാരോഗ്യ സംഘടന ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
Read More »കൊറോണ ഇരുട്ടിനെ അകറ്റാന്‍ ഐക്യദീപം; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം..
കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഇന്ന് രാത്രി ഒമ്ബത് മുതല്‍ ഒമ്ബത് മിനിറ്റ് ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ച് ജനങ്ങള്‍ കോവിഡിനെതിരായ പ്രതിരോധത്തില്‍ അണിചേര്‍ന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം ദീപം തെളിക്കലില്‍ പങ്കാളികളായിഒമ്ബത് മിനിറ്റു നേരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണികളിലോ നിന്ന് വിളക്കുകള്‍ തെളിക്കുകയോ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ …
Read More »സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍…
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരം വരെ പോയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ …
Read More »