Breaking News

ലോക്ക് ഡൗണ്‍; പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി; അറിയാം പു​തു​ക്കി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളും ഇ​ള​വു​കളും…

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാത്രി തയ്യാറാക്കിയ 14 പേജുകളുള്ള വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി.

പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോളിയം, സിഎന്‍ജി, എല്‍പിജി, എന്നിവയുമായി ബന്ധപ്പെട്ട് ഓഫീസുകള്‍,പ്രിന്റ് ,ഇലക്‌ട്രോണിക്ക് മീഡിയകള്‍ക്ക് നല്‍കി ഇളവുകള്‍ തുടരുന്നതാണ്.

റേഷന്‍, പച്ചക്കറി, പാല്‍, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യമാംസാദികള്‍ എന്നീ മേഖലകള്‍ക്ക് നല്‍കിയരുന്ന ഇളവുകളും തുടരും, കൂടാതെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും, തേയിലത്തോട്ടം തുറക്കാന്‍ സാധിക്കും.

തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഇ​ള​വ് ന​ല്‍​കി​യി​ട്ടു​ള്ള​വ; 

 • പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ട്ര​ഷ​റി പേ​യ് ആ​ന്‍​ഡ് അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍, ഫി​നാ​ന്‍​ഷ്യ​ല്‍ അ​ഡ്വൈ​സേ​ഴ്‌​സ് ആ​ന്‍​ഡ് ഫീ​ല്‍​ഡ് ഓ​ഫീ​സേ​ഴ്‌​സ്.
 • പെ​ട്രോ​ളി​യം, സി​എ​ന്‍​ജി, എ​ല്‍​പി​ജി, പി​എ​ന്‍​ജി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍
 • റേ​ഷ​ന്‍, പ​ച്ച​ക്ക​റി, പ​ഴം, പാ​ല്‍, മ​ത്സ്യ​മാം​സം എ​ന്നീ മേ​ഖ​ല​യ്ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വ് തു​ട​രും. ഹോം​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.
 • പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍, ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കും അ​തോ​റി​റ്റി​ക്കും
 • പ്രി​ന്‍റ്, ഇ​ല​ക്‌ട്രോ​ണി​ക് മീ​ഡി​യ​ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വു​ക​ള്‍ തു​ട​രും
 • സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ചി​ല ഫാ​ക്ട​റി​ക​ള്‍ തു​റ​ക്കാം. പാ​ക്കേ​ജ്ഡ് ഫു​ഡ് വ്യ​വ​സാ​യം. കീ​ട​നാ​ശി​നി, വി​ത്ത് എന്നി​വ​യു​മാ​യി ബ ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഇ​ള​വു​ണ്ട്.
 • തേ​യി​ല​ത്തോ​ട്ടം തു​റ​ക്കാം. എ​ന്നാ​ല്‍ അ​മ്ബ​ത് ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്രം.
 • അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ച​ര​ക്ക് അ​നു​വ​ദി​ക്കും. റെ​യി​ല്‍​വേ മു​ഖേ​ന​യു​ള്ള ച​ര​ക്ക് നീ​ക്കം, സം​സ്ഥാ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ ച​ര​ക്ക് നീ​ക്കം, കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്ക് നീ​ക്കം.
 • ഐ​ടി സ്ഥാ​പ​ന​ങ്ങ​ള്‍ 50% ജീ​വ​ന​ക്കാ​രു​മാ​യി തു​റ​ക്കാം. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ 33% ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ക്കും.
 • ആം​ബു​ല​ന്‍​സു​ക​ള്‍, കൊ​യ്ത്ത്, മെ​തി​യ​ന്ത്ര​ങ്ങ​ളു​ടെ സം​സ്ഥാ​ന​ന്ത​ര യാ​ത്ര അ​നു​വ​ദി​ക്കും.
 • അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ അ​ന്ത​ര്‍ സം​സ്ഥാ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കും. ഹൈ​വേ ഡ​ബ്ബ​ക​ള്‍, ട്ര​ക്ക് റി​പ്പ​യ​ര്‍ ഷോ​പ്പു​ക​ള്‍, സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള കോ​ള്‍ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ഏ​പ്രി​ല്‍ 20 മു​ത​ല്‍ തു​റ​ക്കാ​നാ​കും. ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സ്, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ള്‍​ക്കും തു​റ​ന്നു പ്ര​വ​ര്‍‌​ത്തി​ക്കാം.

പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ഇ​ള​വു​ക​ള്‍ ഇ​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ ന​ല്‍​ക​രു​തെ​ന്നും കേ​ന്ദ്രം ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …