സംസ്ഥാനത്ത് ഇന്ന് 14.5 ലക്ഷം പേര്‍ സൗജന്യ റേഷന്‍ വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മെട്രിക്ക് ടണ്‍ അരി സൗജന്യമായി വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ലരീതിയിലാണ് ആദ്യദിനം റേഷന്‍ വിതരണം നടന്നത്. വാങ്ങാനെത്തിയവര്‍ ശാരീരിക അകലം പാലിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ വിതരണത്തില്‍ അപാകതയുണ്ടാകരുതെന്ന് മുഖ്യമന്ത്രി എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കി. അത്തരത്തില്‍ ചില പരാതികള്‍ ഉയരുന്നുണ്ട്. അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് റേഷന്‍ …
Read More »ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമല്ല, മുന്നില്‍ത്തന്നെ ഉണ്ട്; ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്; നാഷണല്‍ ചാനലിനെയും അവതാരകനെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിന്‍റെ സ്വന്തം മുഖ്യന്‍…
കേരളം കൊറോണ വൈറസ് മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ഇന്‍ഡ്യ ടുഡേയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 21 ദിവസം പട്ടിണി കൂടാതെ സുരക്ഷിതരായിരിക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങളുടെ കുറവില്ലെന്നും 25 ഗോഡൗണുകളിലായി 8 മാസത്തേക്കുള്ള ഭക്ഷണം കേരളത്തില്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം വളരെ ദൃഡതയോടെ പറഞ്ഞു. …
Read More »കൊറോണ വൈറസ്: കാസര്‍കോട് രണ്ട് എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍..!
കാസര്‍കോട് കോവിഡ് ബാധ പുതുതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു എം.എല്‍.എമാരും നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനും കാസര്‍കോട് എം.എല്‍.എ എന്‍.ഐ. നെല്ലിക്കുന്നുമാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കമറുദ്ദീന്‍ എം.എല്‍.എ രോഗിയുമായി സെല്‍ഫി എടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
Read More »കേന്ദ്രമന്ത്രി വി മുരളീധരന് വൈറസ് ബാധയില്ല; പരിശോധന ഫലം നെഗറ്റീവ്..!
കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരന്‍ പരിശോധനയ്ക്ക് വിധേയനായത്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ശനിയാഴ്ചയാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുമ്പായി ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. അത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. …
Read More »ശ്രീചിത്രയിലെ യോഗം; വി. മുരളീധരന്‍ നിരീക്ഷണത്തില്‍..
കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഔദ്യോഗികവസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗലക്ഷണമില്ലെങ്കിലും രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ പോകാന്‍ മുരളീധരന് സ്വയം തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ തലേദിവസമാണ് മുരളീധരന് ശ്രീചിത്ര സന്ദര്‍ശിച്ചത്. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പഠനത്തിനായി സ്പെയിനില്‍ പോയി തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം. സ്പെയിനില്‍ നിന്നു …
Read More »ഉന്നാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്..!!
ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ 10 വര്‍ഷം തടവിനു ശിക്ഷിച്ചു. ബലാത്സംഗ കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗാര്‍ ഇപ്പോള്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. സെന്‍ഗറിനെ കൂടാതെ മറ്റു ആറു പ്രതികള്‍ക്കും പത്ത് വര്‍ഷം തടവാണ് ഡല്‍ഹി കോടതി വിധിച്ചിരിക്കുന്നത്. സെന്‍ഗറും രണ്ട് സഹോദരങ്ങളും 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി …
Read More »രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി സ്റ്റൈല്‍മന്നന്‍ രജനീകാന്ത്; തനിക്ക് മുഖ്യമന്ത്രിയാവണ്ട, പകരം…
രാഷ്ട്രീയ പാര്‍ട്ടി പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍താരം രജനീ കാന്ത്. ചൈന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് പിന്നാലെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനവുമായി താരം എത്തിയത്. തനിക്ക് മുഖ്യമന്ത്രിയാവേണ്ടെന്നും നിലവിലെ രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ മനസ്സിലാണ് മാറ്റം ഉണ്ടാകേണ്ടത്. പാര്‍ട്ടിയിലെ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. രാഷ്ട്രീയ …
Read More »ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍..!
കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയില്‍നിന്ന് സിന്ധ്യ അംഗത്വം സ്വീകരിച്ചു. സിന്ധ്യ ബിജെപിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് നഡ്ഡ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജെപി നഡ്ഡയ്ക്കും ജ്യോതിരാദിത്യ സിന്ധ്യ നന്ദി പറഞ്ഞു. അച്ഛന്‍ മാധവറാവു സിന്ധ്യ മരിച്ച ദിവസവും കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ച ദിവസവുമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച …
Read More »ഇത്തരം അവസരങ്ങളിലാണ് ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്ത് ആരാണെന്ന് മനസ്സിലാവുക; കേന്ദ്ര വിദേശകാര്യമന്ത്രി..!
ഈ അവസരത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് എസ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി കലാപത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ സൗഹൃദം നഷ്ടമാവുകയാണോയെന്ന ചോദ്യം പരിപാടിയില്‍ ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയശങ്കര്‍. ഇത്തരം സന്ദര്‍ഭങ്ങളിലാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് മനസ്സിലാവുകയെന്ന് ജയശങ്കര്‍ വ്യക്തമാക്കി. നിരവധി ചോദ്യങ്ങളാണ് പരിപാടിയില്‍ ഉയര്‍ന്നത്. ഡല്‍ഹിയിലെ …
Read More »ഇതു ഡല്‍ഹിയല്ല, ബംഗാളാണ്… ‘ഗോലി മാരോ’ ഇവിടെ വേണ്ട: മമതയുടെ മുന്നറിയിപ്പ്..!!
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഷഹിദ് മിനാറില്‍ നടന്ന ബിജെപി റാലിക്കിടയില്‍ ചില പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യം വിളിച്ചതിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയുടെ തെരുവില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വേണ്ടെന്നും ഡല്‍ഹിയല്ല ഇതു ബംഗാളാണെന്നും മമത മുന്നറിയിപ്പു നല്‍കി. ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും മൂന്നുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്നും മമത പറഞ്ഞു. ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നു. ഡല്‍ഹി …
Read More »