Breaking News

ഉന്നാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്..!!

ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ 10 വര്‍ഷം തടവിനു ശിക്ഷിച്ചു.

ബലാത്സംഗ കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗാര്‍ ഇപ്പോള്‍ ശിക്ഷ അനുഭവിച്ച്‌ വരികയാണ്. സെന്‍ഗറിനെ കൂടാതെ മറ്റു ആറു പ്രതികള്‍ക്കും പത്ത് വര്‍ഷം തടവാണ് ഡല്‍ഹി കോടതി വിധിച്ചിരിക്കുന്നത്.

സെന്‍ഗറും രണ്ട് സഹോദരങ്ങളും 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ രണ്ട് പോലീസുകാരും പ്രതികളാണ്.

ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2019ലാണ് ബലാത്സംഗ കേസില്‍ സെന്‍ഗാറിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …