Breaking News

അമ്മയെ അസഭ്യം പറഞ്ഞു ചോദിക്കാന്‍ ചെന്ന അനുജനെ തല്ലി; ​വിശാലിനെതിരെ ആരോപണവുമായി സംവിധായകന്‍…

വിശാല്‍ നായകനാകുന്ന തുപ്പരിവാലന്‍ രണ്ടാംഭാഗം സംവിധാനം ചെയ്യുന്നതില്‍ നിന്ന് പിന്‍മാറിയതില്‍ വിശദീകരണവുമായി സംവിധായകന്‍ മിഷ്‌കിന്‍. വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മിഷ്‌കിന്‍ രംഗത്ത് വന്നിരിക്കുന്നത്.

അമ്മയെ അസഭ്യം പറഞ്ഞുവെന്നും സഹോദരനെ ആക്രമിച്ചെന്നും മിഷ്‌കിന്‍ പറയുന്നു. മറ്റൊരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മിഷ്‌കിന്‍ വികാരഭരിതനായി സംസാരിച്ചത്.

വിശാല്‍ തന്റെ അമ്മയെ അസഭ്യം പറഞ്ഞെന്നും അത് ചോദിക്കാന്‍ ചെന്ന തന്റെ സഹോദരനെ മര്‍ദ്ധിച്ചെന്നും മിഷ്കിന്‍ ആരോപിക്കുന്നു. സിനിമയ്ക്ക് വേണ്ടി താന്‍ അനാവശ്യമായി പണം ചെലവിട്ടു എന്ന് വിശാല്‍ ആരോപിച്ചിരുന്നു

അങ്ങനെയെങ്കില്‍ വിശാലിനോട് ആരോപണം തെളിയിക്കാന്‍ മിഷ്കിന്‍ ആവശ്യപ്പെട്ടു. ത്രില്ലര്‍ സിനിമകളിലൂടെ സിനിമപ്രേമികളെ ഞെട്ടിക്കുന്ന സംവിധായകനാണ് മിഷ്‌കിന്‍.

വിശാലിന് നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത തുപ്പറിവാളന്‍ വമ്ബന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കുറച്ചുമാസങ്ങളായി യുകെയില്‍ പുരോഗമിക്കുകയായിരുന്നു.

അതിനിടെ മിഷ്‌കിനും വിശാലും തമ്മില്‍ അകന്നെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് മിഷ്‌കിനെ ഒഴിവാക്കിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിശാല്‍.

ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ മിഷ്‌കിനെ പുറത്താക്കുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍. മിഷ്‌കിന് പകരം വിശാലാണ് ചിത്രം സംവിധാനം ചെയ്യുക.

വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യത്തെ ഷെഡ്യൂളിന് ശേഷം നേരത്തെ തീരുമാനിച്ചിരുന്ന ബജറ്റിനേക്കാള്‍ 40 കോടി രൂപ അധികം ചോദിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …