യുക്രൈന്‍ യുദ്ധത്തില്‍ താല്‍ക്കാലിക ആശ്വാസം. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. താല്‍ക്കാലികമായിട്ടാണ് വെടി നിര്‍ത്തുന്നത്. പ്രാദേശിക സമയം പകല്‍ 10 മണി മുതല്‍ വെടിനിര്‍ത്തുമെന്ന് റഷ്യ അറിയിച്ചു. യുക്രൈനിലെ യുദ്ധ മേഖലയില്‍ കുടുങ്ങിപ്പോയ സിവിലിയന്‍മാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് വെടി നിര്‍ത്തല്‍. മരിയോപോളിലും വോള്‍നോവാഖയിലും കുടുങ്ങിയവര്‍ക്ക് ആശ്വാസമാണ് പുതിയ പ്രഖ്യാപനം. അതേസമയം, യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് റഷ്യ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയില്‍ അറിയിച്ചു. 10 ദിവസത്തിന് …
Read More »റഷ്യയില്‍ സംപ്രേഷണം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും; ട്വിറ്ററിനും യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി റഷ്യ
റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിന് ഇടയില്‍ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് വിവിധ വാര്‍ത്താ ചാനലുകള്‍. സിഎന്‍എനും ബിബിസിയും റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിയതായി അറിയിച്ചു. യുദ്ധ വാര്‍ത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാര്‍ത്താ ചാനലുകളുടെ നടപടി. കാനഡയുടെ ഔദ്യോഗിക ചാനലായ സിബിസി ന്യൂസും, ബ്ലൂബര്‍ഗ് ന്യൂസും റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. അതിനിടയില്‍ യൂട്യൂബും ട്വിറ്ററും റഷ്യയില്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെയ്സ്ബുക്കിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യൂട്യൂബിനും ട്വിറ്ററിനും വിലക്കെന്ന …
Read More »‘രക്ഷാധൗത്യം’; 800 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി കാര്‍കീവ് വിട്ടതായി റിപ്പോര്‍ട്ടുകള്‍
കാര്‍കീവില്‍ നിന്ന് 800 മലയാളി വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിയിലേക്ക് തിരിച്ചതായി ഡല്‍ഹിയിലെ കേരള പ്രതിനിധി വേണു രാജാമണി. ഇവര്‍ക്ക് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് ട്രെെയിന്‍ കിട്ടി. ഇനിയും വിദ്യാര്‍ത്ഥികള്‍ കാര്‍കീവിലുണ്ടെന്നും സഹായങ്ങള്‍ ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നും വേണു രാജാമണി വ്യക്തമാക്കി. അതേസമയം നാല് വിമാനങ്ങളിലായി എണ്ണൂറിനടുത്ത് ഇന്ത്യക്കാരെ വ്യോമസേന ഇന്ന് തിരികെ എത്തിച്ചു. പോളണ്ട്, റൊമേനിയ, ഹംഗറി, എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഇന്ന് തിരികെ എത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ വീണ്ടും തിരിച്ചു. …
Read More »നിര്‍ണായക തീരുമാനവുമായി പുട്ടിന്‍, ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും, രക്ഷപ്പെടുത്തുന്നത് റഷ്യന്‍ അതിര്‍ത്തി വഴി , തീരുമാനം മോദി – പുട്ടിന്‍ ചര്‍ച്ചയില്‍
യുക്രെയിനിലെ കാര്‍കീവില്‍ റഷ്യ ആക്രമണം ശക്തമാക്കാനിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ച വിജയം. യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായാണ് വിവരം. റഷ്യന്‍ അതിര്‍ത്തി വഴിയായിരിക്കും ഇവരെ ഒഴിപ്പിക്കുന്നത്. ഫോണ്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന കാര്യത്തില്‍ പുട്ടിന്‍ മോദിക്ക് ഉറപ്പുനല്‍കിയത്. യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് പുട്ടിനുമായി മോദി ചര്‍ച്ച നടത്തുന്നത്. അതിനിടെ …
Read More »”നരക തുല്യമായ അനുഭവമായിരുന്നു അത്”; യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥി.
യുക്രൈനിലെ യുദ്ധ സാഹചര്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യയിലെത്തിയ വിദ്യാർത്ഥി. നരകതുല്യമായ അനുഭവമായിരുന്നു അത് എന്നായിരുന്നു യുക്രൈനിൽ നിന്ന് ഇന്ത്യയിലെത്തിയ ശുഭാൻഷു എന്ന വിദ്യാർത്ഥി പറഞ്ഞത്. യുക്രൈനിൽ നിന്ന് നിന്ന് അയൽരാജ്യങ്ങളിലേക്ക് പോകാനും അവിടെ നിന്ന് ഇന്ത്യ വരെ എത്തുന്നത് വരെയുണ്ടായ ബുദ്ധിമുട്ടുകളും ശുഭാൻഷു വിവരിച്ചു.”ഞങ്ങൾ വിന്നിറ്റ്സിയയിൽ നിന്ന് അതിർത്തിയിലേക്ക് യാത്ര ചെയ്തു. ഞങ്ങളുടെ കോൺട്രാക്ടർമാർ ബസുകൾ ഏർപ്പാട് ചെയ്തു. ഏകദേശം 12 കിലോമീറ്റർ നടക്കേണ്ടി വന്നെങ്കിലും ഞങ്ങൾ സുരക്ഷിതമായി അതിർത്തിയിലെത്തി. പക്ഷേ …
Read More »യുക്രൈന്‍ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം; സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്ത്
യുക്രൈന്‍ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം. കൂടുതല്‍ റഷ്യന്‍ സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്തു വന്നു. 65 കിലേമീറ്റര്‍ നീളത്തിലാണ് വാഹന വ്യൂഹം കിയവിലേക്ക് നീങ്ങുന്നത്. വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍, സപ്പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയുടെ വിപുലമായ വാഹനവ്യൂഹത്തെയാണ് കാണാന്‍ കഴിയുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തില്‍ ആറാം ദിവസവും യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. ഖാര്‍കീവില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് …
Read More »‘രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ല’ ; യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് ഇന്ത്യൻ പതാക ഉയർത്തി…
ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയ്‌ക്കാണ് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തിയത്. തങ്ങളുടെ വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പുനൽകിയതോടെയാണ് പാക് വിദ്യാർത്ഥികൾ ഇത് പിന്തുടരുന്നത്. യുക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും …
Read More »പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് പിന്‍വലിച്ചു; തായ്‌ക്വോണ്ടോ മൂല്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തിയെന്ന് സംഘടന…
യുക്രെയിനില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെല്‍റ്റ് ബഹുമതി നീക്കം ചെയ്തു. 2013 നവംബറിലാണ് പുടിന് ബ്ലാക്ക് ബെല്‍റ്റ് നല്‍കി ആദരിച്ചത്. തായ്‌ക്വോണ്ടോ കായിക വിനോദത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് തായ്‌ക്വോണ്ടോയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയിനിലെ നിരപരാധികളെ ക്രൂരമായി ആക്രമിക്കുന്നതില്‍ ശക്തമായി അപലപിക്കുന്നതായും റഷ്യ-യുക്രെയിന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടന അറിയിച്ചു. റഷ്യയിലും ബലാറസിലും തായ്‌ക്വോണ്ടോ …
Read More »റഷ്യന്‍ അധിനിവേശത്തിനെതിരെ പിന്നോട്ടില്ലെന്ന് യുക്രെയ്ന്‍; യുദ്ധക്കളത്തിലേക്ക് തടവ് പുള്ളികളും
റഷ്യന്‍ അധിനിവേശത്തിനെ സര്‍വ ശക്തിയാലും നേരിടാനുറച്ച് യുക്രെയ്ന്‍ സര്‍ക്കാര്‍. റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ രാജ്യത്തെ സംഘട്ടന പരിചയമുള്ള തടവു പുള്ളികളെ രംഗത്തിറക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്കി. ‘ധാര്‍മ്മികപരമായി ബുദ്ധിമുട്ടുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. പക്ഷെ രാജ്യത്തിന്റെ പ്രതിരോധത്തിന് അത് ആവശ്യമാണ്,’ യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. പ്രതിരോധമാണ് നിലവില്‍ പ്രധാനം. ജയില്‍പുള്ളികള്‍ പോരാടാന്‍ പ്രാപ്തരാണെന്നും പ്രസിഡന്റ് പറഞ്ഞു. റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ നിരവധി സാധാരണക്കാരായ യുക്രെയന്‍ ജനങ്ങളാണ് ആയുധമേന്തി യുദ്ധക്കളത്തിലിറങ്ങിയിരിക്കുന്നത്. …
Read More »അഞ്ചാം ദിവസവും ആക്രമണം രൂക്ഷം; 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍, മരണപ്പെട്ടവരില്‍ 14 കുട്ടികളും
റഷ്യയുടെ ആക്രമണത്തില്‍ 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് യുക്രെയിന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായ അഞ്ചാം ദിവസവും യുക്രെയിനില്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. റഷ്യന്‍ സേന കീവ് നഗരം പൂര്‍ണമായും വളഞ്ഞു. സാപോര്‍ഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. സഞ്ചാര മാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് അസാദ്ധ്യമാണെന്ന് കീവ് മേയര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനാകാത്ത സ്ഥിതിയാണെന്ന് …
Read More »