Breaking News

റഷ്യന്‍ അധിനിവേശത്തിനെതിരെ പിന്നോട്ടില്ലെന്ന് യുക്രെയ്ന്‍; യുദ്ധക്കളത്തിലേക്ക് തടവ് പുള്ളികളും

റഷ്യന്‍ അധിനിവേശത്തിനെ സര്‍വ ശക്തിയാലും നേരിടാനുറച്ച്‌ യുക്രെയ്ന്‍ സര്‍ക്കാര്‍. റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ രാജ്യത്തെ സംഘട്ടന പരിചയമുള്ള തടവു പുള്ളികളെ രം​ഗത്തിറക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്കി. ‘ധാര്‍മ്മികപരമായി ബുദ്ധിമുട്ടുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്.

പക്ഷെ രാജ്യത്തിന്റെ പ്രതിരോധത്തിന് അത് ആവശ്യമാണ്,’ യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. പ്രതിരോധമാണ് നിലവില്‍ പ്രധാനം. ജയില്‍പുള്ളികള്‍ പോരാടാന്‍ പ്രാപ്തരാണെന്നും പ്രസിഡന്റ് പറഞ്ഞു. റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ നിരവധി സാധാരണക്കാരായ യുക്രെയന്‍ ജനങ്ങളാണ് ആയുധമേന്തി യുദ്ധക്കളത്തിലിറങ്ങിയിരിക്കുന്നത്.

ഇതില്‍ നിരവധി സ്ത്രീകളുമുണ്ട്. യുക്രൈനിലുളള ഒരു നവദമ്ബതികള്‍ റൈഫിളുമേന്തി റഷ്യക്കെതിരെയുളള പോരാട്ടത്തില്‍ പങ്കെടുക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുന്‍ മിസ് ​ഗ്രാന്റ് യുക്രൈന്‍ അനസ്താസിയ ലെന്നയും സൈന്യത്തിന്റെ ഭാ​ഗമാവുന്നതായി പ്രഖ്യാപിച്ചു.

ഇവര്‍ തോക്കേന്തി നില്‍ക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2015-ലെ മിസ് ​ഗ്രാന്റ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി കോണ്ടെസ്റ്റിലെ വിജയിയായിരുന്നു അനസ്താസിയ ലെന്ന. രാജ്യത്തിനായി പോരാടുവാനുളള ക്ഷണം താന്‍ സ്വീകരിച്ചിരിക്കുന്നു. യുക്രൈനിലേക്ക് അതിക്രമിച്ചു കടക്കുവാന്‍ ഉദ്ദേശിക്കുന്നവരെല്ലാം കൊല്ലപ്പെടും. എന്ന് സാമൂഹിക മാധ്യമത്തില്‍ കുറിച്ചായിരുന്നു താരം ഫോട്ടോ പങ്കുവെച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …