Breaking News

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയെ ആക്രമിച്ചു; പ്രതി കസ്റ്റഡിയില്‍…

പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയെ യുവാവ് ആക്രമിച്ചു. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന കോട്ടയം എരുമേലി സ്വദേശി ആഷികാണ് അക്രമം നടത്തിയത്. സംഭവത്തില്‍ ആഷികിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും

യുവതിയേയും മാതാവിനെയും മര്‍ദിക്കുകയുമായിരുന്നു. പ്രതി ആഷിഖ് ലഹരി ഉപയോഗിക്കുന്നതായും സ്വഭാവ ദൂഷ്യങ്ങളുള്ള വ്യക്തിയാണെന്നും തിരിച്ചറിഞ്ഞതോടെയാണ് യുവതി പ്രണയത്തില്‍ നിന്ന് പിന്മാറിയത്. ആഷികിനെ ഇന്നലെയാണ് വെച്ചൂച്ചിറ പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …