Breaking News

സര്‍ക്കാരിന് കിട്ടാത്ത വാക്‌സിന്‍ എങ്ങനെ സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടുന്നു? ഹൈക്കോടതി

വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം വാക്‌സീന്‍ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുയാണെണന്നും ന്യായവിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വ്യത്യസ്ത വിലയ്ക്ക് ഇടയാക്കുന്നു. വാക്‌സീന്‍ ലഭ്യത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സര്‍ക്കാരിന് ലഭിക്കാത്ത വാക്‌സീന്‍ എങ്ങനെ സ്വകാര്യ ആശുപത്രികള്‍ക്ക്

ലഭിക്കുന്നുവെന്ന് കോടതി ആരാഞ്ഞു. സര്‍ക്കാരുകളേക്കാള്‍ കൂടുതല്‍ പണം കിട്ടുന്നത് സ്വകാര്യ ആശുപത്രികളുടെ ഓര്‍ഡറിനായതിനാല്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസിനെക എന്ന് രേഖപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്ബര്‍ ഉള്‍പ്പെടുത്തുന്നതും പരിഗണിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.

അതേസമയം, കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി സമയബന്ധിതമായി നല്‍കണമെന്ന് സംസ്ഥാനം. നിയമസഭയില്‍ ഇന്ന് പാസാക്കിയ പ്രമേയത്തിലാണ് സംസ്ഥാനം ഒറ്റക്കെട്ടായി കേന്ദ്രത്തോട് ഇക്കാര്യമാവശ്യപ്പെട്ടത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …