Breaking News

സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;21 മരണം; 12,550 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 4950 ആയി. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്ബിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്ബിളുകള്‍ പരിശോധിച്ചു.

കേരളത്തിൽ നാളെ മുതല് രാത്രി കര്ഫ്യൂ; പൊതുഗതാഗത നിയന്ത്രണമില്ല; മറ്റ് നിയന്ത്രണങ്ങൾ…Read more

ബാക്കിയുള്ള സാമ്ബിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോഴിക്കോട് 2022
എറണാകുളം 1781
മലപ്പുറം 1661
തൃശൂര്‍ 1388
കണ്ണൂര്‍ 1175
തിരുവനന്തപുരം 981
കോട്ടയം 973

ആലപ്പുഴ 704
കാസര്‍ഗോഡ് 676
പാലക്കാട് 581
ഇടുക്കി 469
കൊല്ലം 455
പത്തനംതിട്ട 390
വയനാട് 388

12,550 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 1996
എറണാകുളം 1751
മലപ്പുറം 1615
തൃശൂര്‍ 1361
കണ്ണൂര്‍ 990
തിരുവനന്തപുരം 768
കോട്ടയം 898

ആലപ്പുഴ 696
കാസര്‍ഗോഡ് 620
പാലക്കാട് 226
ഇടുക്കി 457
കൊല്ലം 451
പത്തനംതിട്ട 342
വയനാട് 379

38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കാസര്‍ഗോഡ് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, കൊല്ലം, കോഴിക്കോട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …